പട്ടാപ്പകല്‍ 48കാരിയെ വീട്ടില്‍ കയറി അതിക്രമത്തിനിരയാക്കാന്‍ ശ്രമം ! ഭര്‍ത്താവ് വന്നപ്പോള്‍ കണ്ടത് വീട്ടില്‍ നിന്ന് പാഞ്ഞുപോകുന്ന ചീങ്കണ്ണിയെ…

48കാരിയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകിട്ട് ഏഴിനാണ് സംഭവം.

വീട്ടമ്മയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ ഇയാളെക്കണ്ട് സുരേഷ് ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ എസ്.വി. ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സ്ഥിരം അടിപിടിക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment