അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് മാറ്റിയത് എകെജിയുടെ സ്മരണയ്ക്ക് ! എരുമേലിയിലോ പമ്പയിലോ പിണറായിയുടെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്ന് എം.എം ഹസന്‍; ‘ഗോപാല കഷായ’ത്തിന്റെ പേരില്‍ വിവാദം കൊഴുക്കുന്നു…

പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പായസിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിനെതിരേ വന്‍ പ്രതിഷേധമുയരുന്നു. ഒരു ബേക്കറി അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ പാല്‍പ്പായസം വിറ്റതിനെത്തുടര്‍ന്നായിരുന്നു തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പായസത്തിന്റെ പേര് ‘ഗോപാല കഷായം’ എന്നാക്കി പേറ്റന്റ് നേടാനുള്ള ശ്രമം. ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നല്‍കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു.അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും എ.പത്മകുമാര്‍ പറഞ്ഞിരുന്നു. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പേരുമാറ്റാനുള്ള തീരുമാനത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ അടക്കമുള്ള നേതാക്കള്‍ പേരു മാറ്റലിനെതിരേ ശക്തമായി പ്രതികരിച്ചു. ഗോപാല കഷായം എന്ന് പേര്…

Read More

തിരുവല്ലയിലെ ബേക്കറിക്കാര്‍ അമ്പലപ്പുഴ പാല്‍പായസം വിറ്റു ! ‘ഗോപാല കഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി ആര്‍ക്കും ‘അമ്പലപ്പുഴ പാല്‍പായസം’ വില്‍ക്കാം…

അമ്പലപ്പുഴ പാല്‍പായസം എന്ന പേരില്‍ തിരുവല്ലയിലെ ഒരു ബേക്കറിയില്‍ പാല്‍പ്പായസം വിറ്റതിനെത്തുടര്‍ന്ന് പായസത്തിനു പേറ്റന്റ് എടുക്കാനൊരുങ്ങി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അമ്പലപ്പുഴ പാല്‍പ്പായസമെന്ന വിഖ്യാതമായ പേരുപേക്ഷിച്ച് ‘ഗോപാലകഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാനാണ് തീരുമാനം. ഫലത്തില്‍ ഗോപാല കഷായമെന്ന പേരില്‍ പേറ്റന്റ് നേടിയാല്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ആര്‍ക്കും പാല്‍പ്പായസം വില്‍ക്കാമെന്ന സ്ഥിതിയാകും. അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ഏതെങ്കിലും സ്വകാര്യ സ്ഥാപനം പേറ്റന്റ് നേടിയാലും തടയാനാകില്ല. ഗോപാല കഷായമെന്ന പേര് ആചാരപരമായ പേരാണെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനെതിരേ പ്രതിഷേധം ശക്തമായി.ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസം മധുരത്തിന്റെ പര്യായമാണ്. ചെമ്പകശേരി രാജാവിന്റെ കാലം മുതലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി ഉണ്ടാക്കാന്‍ തുടങ്ങിയത്. ലിറ്ററിന് 160 രൂപ നിരക്കിലാണ് അമ്പലപ്പുഴ പാല്‍പ്പായസം വിതരണം ചെയ്യുന്നത്. രണ്ട് മാസം മുന്‍പാണ് ബേക്കറിയില്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്നു പേരിട്ട് പാല്‍പ്പായസം ടിന്നിലാക്കി വിറ്റതു…

Read More