അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുപാളി ലോകത്തിനു തലവേദനയാവുന്നു ! അടരാന്‍ പോകുന്ന മഞ്ഞുപാളിക്ക് ന്യൂയോര്‍ക്കിന്റെ രണ്ടിരട്ടി വലിപ്പം; സംഭവത്തെക്കുറിച്ച് ശാസ്ത്രകാരന്മാര്‍ പറയുന്നതിങ്ങനെ…

അന്റാര്‍ട്ടിക്കയിലെ 1700 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള മഞ്ഞുപാളി ലോകത്തിനു തന്നെ തലവേദനയാകുന്നു. അന്റാര്‍ട്ടിക്കില്‍ നിന്നും ഈ മഞ്ഞുപാളി ഏതു നിമിഷവും അടര്‍ന്നു മാറിയേക്കാം. അന്റാര്‍ട്ടിക് മേഖലയെ സംബന്ധിച്ച് ഈ വലുപ്പം ഒരു വിഷയമല്ലെങ്കിലും ഗവേഷകരെ ആശങ്കപ്പെടുത്തുന്നതും അലട്ടുന്നതും മറ്റുചില പ്രശ്‌നങ്ങളാണ്. ഈ മഞ്ഞുപാളി സ്ഥിതി ചെയ്യുന്ന ബ്രണ്‍ഡ് ഐസ് ഷെല്‍ഫ് മേഖലയില്‍ ഇതിനു മുന്‍പ് സമാനമായ രീതിയിലുള്ള വിള്ളലുകള്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ആഗോളതാപനം മൂലമുള്ള അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ ബലക്ഷയം ഈ മേഖലയെയും ബാധിക്കുന്നു എന്നതിന്റെ സൂചനയായാണിതെന്ന് ഗവേഷകരുടെ വിലയിരുത്തല്‍. ഹാലോവിന്‍ ക്രാക്ക് എന്ന 2016ല്‍ രൂപപ്പെട്ട വിള്ളലാണ് ബ്രണ്‍ഡ് ഐസ് ഷെല്‍ഫിലെ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയത്. അതുവരെ ഏതാനും വര്‍ഷങ്ങളായി നേരിയ തോതില്‍ മാത്രം മഞ്ഞുരുക്കം സംഭവിച്ചിരുന്ന മക് ഡൊണാള്‍ഡ് ഐസ് റംപിള്‍സ് എന്ന വിള്ളലില്‍ നിന്നായിരുന്നു ഹാലോവീന്‍ ക്രാക്കിന്റെ തുടക്കം. ഇപ്പോള്‍ രണ്ടു വര്‍ഷത്തിനിടയില്‍ കിലോമീറ്ററുകള്‍…

Read More

ജീവന്‍ നില നിര്‍ത്താന്‍ കാര്‍ബണ്‍ ഡയോക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡും തന്നെ ധാരാളം; അന്റാര്‍ട്ടിക്കയിലെ വിജനമായ അതിശൈത്യമേഖലയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

ഭൂമിയ്ക്കു പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. ഭൂമിയ്ക്കു പുറത്ത് മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പ് സാധ്യമാവുമോ എന്ന ചിന്തയായിരുന്നു ഇത്തരം ഗവേഷണങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. അന്തരീക്ഷമില്ലാത്തതാണ് പല ഗ്രഹങ്ങളിലും മനുഷ്യനുള്‍പ്പെടെ ഭൂമിയിലുള്ള ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ് അസാധ്യമാക്കുന്നത്. എന്നാല്‍ ഭൂമിയിലേതിനു വ്യത്യസ്ഥമായ ജൈവ ഘടനയുള്ള ജീവികള്‍ ഉണ്ടെങ്കില്‍ അവ അവിടെ സസുഖം ജീവിക്കുകയില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. കൊടുംചൂടിലും തണുപ്പിലും യാതൊരു കൂസലുമില്ലാതെ വളരുന്ന ജീവികള്‍ ഉണ്ട്.അതിനെ അന്വേഷിച്ച് ചൊവ്വയിലും വ്യാഴത്തിലും പോകണമെന്നില്ല. ഭൂമിയിലെ മറ്റു ജീവികളില്‍ നിന്നു വ്യത്യസ്ഥമായ സൂക്ഷ്മജീവികള്‍ ഇവിടെത്തന്നെയുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ജീവന്‍ നിലനില്‍ക്കാന്‍ അത്യാവശ്യമാണെന്നു കരുതിയിരുന്ന ഊര്‍ജസ്രോതസ്സുകളൊന്നും ഇല്ലെങ്കിലും ചില ജീവികള്‍ സുഗമമായി നിലനില്‍ക്കും എന്നതാണത്. അവയ്ക്ക് നൈട്രജനോ സൂര്യപ്രകാശമോ ഒന്നും ആവശ്യമില്ല. അതേസമയം ദോഷകരമെന്നു നാം കരുതിയിരുന്ന കാര്‍ബണ്‍മോണോക്‌സൈഡും കാര്‍ബണ്‍ ഡൈ…

Read More