ആലപ്പുഴ: മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തന്നെ ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി.സുധാകരൻ എംഎൽഎ. പാലം നിർമാണത്തിന് തുടക്കമിട്ട തനിക്ക് ഉദ്ഘാടനച്ചടങ്ങിലേക്ക് ഒരു ക്ഷണക്കത്ത് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാലം നിർമാണത്തിനായി 80 കോടി രൂപ അനുവദിച്ച് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ജി. സുധാകരൻ ഓർമിപ്പിച്ചു. എന്നാൽ പാലം ഉദ്ഘാടനച്ചടങ്ങിൽ നിർമാണവുമായി നേരിട്ട് ബന്ധപ്പെട്ടവരിൽ മുൻ എംഎൽഎ എ.എം.ആരിഫ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കുറിച്ചു. പാലം യാഥാർഥ്യമാക്കുന്നതിന് പിന്നിലെ പ്രവർത്തനങ്ങളും പ്രയാസങ്ങളും ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പൂർണമായി അറിയണമെന്നില്ല. എന്നാൽ ഷാനിമോൾ ഉസ്മാന് ഇക്കാര്യങ്ങൾ നന്നായി അറിയാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പദ്ധതി യാഥാർഥ്യമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം കുറിച്ചു. അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ പൂച്ചാക്കൽ: സംസ്ഥാന സർക്കാർ…
Read MoreTag: aroor
നടിയെ അനുകൂലിച്ച വീട്ടമ്മയ്ക്കു നേരെ സൈബര്‍ ആക്രമണം; മകന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചു; സഹായിക്കാനെത്തിയവരുടെ ആവശ്യം കറങ്ങാന്‍ ചെല്ലണമെന്നും ഹോട്ടല്‍മുറിയില്‍ എത്തണമെന്നും…
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വീട്ടമ്മയ്ക്കെതിരേ സൈബര്‍ ആക്രമണം. വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചാണ് സൈബര്‍ ക്രിമിനലുകളുടെ ആക്രമണം. സ്ത്രീപക്ഷ നിലപാടിലുള്ള പോസ്റ്റുകള്‍ ഇട്ടതിന്റെ പേരിലാണ് അരൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് ഈ ദുരവസ്ഥയുണ്ടായത്. കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുമാണ് ഇവരെ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ആക്രമിക്കുന്നത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നത് അതിനാല്‍ ഇവരെ പിടികൂടുവാന്‍ സമയം എടുക്കുമെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ചതികുഴികളൊരുക്കി. നെഞ്ച് തകര്‍ന്നാണ് സ്കൂള്‍ തുറന്ന ദിവസം 13 വയസ്സുള്ള മകന് തിരികെ എത്തിയതെന്ന് വീട്ടമ്മ വിങ്ങലോടെ വെളിപ്പെടുത്തുന്നു. മകന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ അശ്ലീല കുറിപ്പുകളോടെയാണ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളിലും ബന്ധുക്കളുടെയും, മകന്റെ കൂട്ടുകാരുടെയും അധ്യാപകരുടെയുമടക്കം ടൈം…
Read More