ചി​ത്ര​മി​ട്ട​പ്പോ​ൾ ക്രി​പ്റ്റോ വ​ഴി എ​ബി​ൻ ബാ​ബു​പോ​ളി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ന്ന​ത് 2000യു​എ​സ് ഡോ​ള​ർ; കൊ​ച്ചി സി​ന​ഗോ​ഗ് തീ​വ​യ്പി​നു പി​ന്നി​ൽ വി​ദേ​ശ​ത്തു​ള്ള ചി​ല​രെ​ന്നും വ​ലി​യ ആ​ക്ര​മ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​ന​മാ​ണു ന​ട​ന്ന​തെ​ന്നും പൊ​ലി​സ്

കൊ​ച്ചി: കൊ​ച്ചി സി​ന​ഗോ​ഗ് തീ​വ​യ്പ് കേ​സി​ൽ പ്ര​തി എ​ബി​ൻ ബാ​ബു​പോ​ളി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ന്ന​ത് 2000യു​എ​സ് ഡോ​ള​റെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി. തീ​വ​യ്പ് ന​ട​ത്തി ചി​ത്ര​മി​ട്ടാ​ൽ ക്രി​പ്റ്റോ വ​ഴി പ​ണ​മെ​ത്തി​യി​രു​ന്നു. ടെ​ല​ഗ്രാം ചാ​ന​ൽ വ​ഴി​പ​രി​ച​യ​പ്പെ​ട്ട വി​ദേ​ശ​ത്തു​ള്ള ചി​ല​രാ​ണ് പി​ന്നി​ൽ. വ​ലി​യ ആ​ക്ര​മ​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​ബി​നെ പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലി​സ് പ​റ​യു​ന്നു. തീ​വ​യ്പി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച തെ​ളി​വു​ക​ളും പൊ​ലി​സി​ന് ല​ഭി​ച്ചു. കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തി​രു​ന്നു.

Read More