ലോ​ക​മെ​മ്പാ​ടും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ക​ടു​ത്ത പീ​ഡ​ന​ങ്ങ​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ന്ന​താ​യി എ​സി​എ​ൻ റി​പ്പോ​ർ​ട്ട്

വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക​മെ​മ്പാ​ടു​മാ​യി 22 കോ​ടി​യി​ല​ധി​കം ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ ക​ടു​ത്ത പീ​ഡ​ന​ങ്ങ​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ന്ന​താ​യി അ​ന്താ​രാ​ഷ്‌​ട്ര ക​ത്തോ​ലി​ക്ക സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ “എ​യ്ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ്’ (എ​സി​എ​ൻ). സം​ഘ​ട​ന പു​റ​ത്തു​വി​ട്ട ‘പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രും വി​സ്മ​രി​ക്ക​പ്പെ​ടു​ന്ന​വ​രും: 2024-2026’ എ​ന്ന സ​മ​ഗ്ര പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ള്ള​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ 41.3 കോ​ടി ക്രൈ​സ്ത​വ​ർ ക​ടു​ത്ത മ​ത​സ്വാ​ത​ന്ത്ര്യ ലം​ഘ​ന​ങ്ങ​ൾ നേ​രി​ടു​മ്പോ​ൾ, പ​ഠ​നം ന​ട​ത്തി​യ 18 രാ​ജ്യ​ങ്ങ​ളി​ൽ 55 ശ​ത​മാ​ന​ത്തി​ലും സ്ഥി​തി​ഗ​തി​ക​ൾ മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ ദ​യ​നീ​യ​മാ​യെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ ഒ​രു രാ​ജ്യ​ത്തു​പോ​ലും സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​താ​ണ് ഏ​റ്റ​വും ആ​ശ​ങ്കാ​ജ​ന​ക​മാ​യ ക​ണ്ടെ​ത്ത​ൽ.

സ​ബ് സ​ഹാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​ണു ക്രൈ​സ്ത​വ​വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ളു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ തീ​വ്ര ഹി​ന്ദു​ത്വ പ്ര​സം​ഗ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 2025ൽ ​മാ​ത്രം എ​ഴു​നൂ​റി​ല​ധി​കം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ ക​ർ​ശ​ന​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളും ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഭൂ​ലോ​ക മൗ​ന​മ​ല​ക​ളി​ൽ വീ​ണ്ടും കു​രി​ശു​മ​ര​ണ​ങ്ങ​ൾ

ദീ​പി​ക​യു​ടെ ഈ ​മു​ഖ​പ്ര​സം​ഗം, ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ത​പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​ത് ക്രൈ​സ്ത​വ​രാ​ണെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ൽ പു​തി​യ​തി​നെ​ക്കു​റി​ച്ചാ​ണ്. നൈ​ജീ​രി​യ മു​ത​ൽ ചൈ​ന വ​ഴി ഇ​ന്ത്യ​യി​ലു​മെ​ത്തി​യി​രി​ക്കു​ന്ന ആ ​പീ​ഡ​ന​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം ചോ​ര പു​ര​ണ്ടി​രി​ക്കു​ന്ന​ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളു​ടെ കൈ​ക​ളി​ലാ​ണ്. എ​ന്നി​ട്ടും കേ​ര​ള​ത്തി​ലു​ൾ​പ്പ​ടെ, രാ​ജ്യ​ത്തെ വ​ർ​ഗീ​യ​വി​രു​ദ്ധ​ത​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വാ​ർ​ത്ത​ക​ളി​ലും മാ​ധ്യ​മ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലും രാ​ഷ്‌​ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ലും ഈ ​ക​ണ​ക്കു​ക​ൾ​ക്കും വ​സ്തു​ത​ക​ൾ​ക്കും ഒ​ട്ടു​മേ ഇ​ട​മി​ല്ല. യ​ഥാ​ർ​ഥ മ​ത-​മ​തേ​ത​ര വി​ശ്വാ​സി​ക​ൾ അ​റി​യ​ണം, മ​നു​ഷ്യ​വം​ശ​ത്തി​ൽ ഒ​രു വി​ഭാ​ഗം തു​ട​രു​ന്ന ഗോ​ത്ര-​വം​ശ-​മ​ത വെ​റി​ക​ളും കൂ​ട്ട​ക്കൊ​ല​ക​ളും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ മ​റ​ച്ചു​വ​യ്ക്ക​പ്പെ​ടു​ന്നു എ​ന്ന്.

ലോ​ക​ത്ത് 22 കോ​ടി ക്രൈ​സ്ത​വ​ർ മ​ത​പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്നു​വെ​ന്നാ​ണ് ക​ത്തോ​ലി​ക്കാ സ​ഭാ സം​ഘ​ട​ന​യാ​യ എ​യ്ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ് (എ​സി​എ​ൻ) 27ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച 2024-26 റി​പ്പോ​ർ​ട്ട്. 41.3 കോ​ടി ക്രൈ​സ്ത​വ​ർ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വി​ക്കു​ന്നു. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ത​ന്ത്ര ഗ​വേ​ഷ​ണ​സ്ഥാ​പ​ന​മാ​യ പ്യു ​റി​സ​ർ​ച്ച് സെ​ന്‍റ​ർ ഇ​തി​നു​മു​ന്പ് പു​റ​ത്തു​വി​ട്ട ആ​ഗോ​ള മ​ത​സ്വാ​ത​ന്ത്ര്യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ പീ​ഡ​ന​ങ്ങ​ളും വേ​ട്ട​യാ​ട​ലു​ക​ളും നേ​രി​ടു​ന്ന മ​ത​വി​ഭാ​ഗം ക്രൈ​സ്ത​വ​രാ​ണ്. ഓ​പ്പ​ൺ ഡോ​ർ​സ്, എ​സി​എ​ൻ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണ് ക്രൈ​സ്ത​വ​പീ​ഡ​ന​ങ്ങ​ളി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന​ത്. എ​ന്നി​ട്ടും ‘ഇ​സ്‌​ലാ​മോ​ഫോ​ബി​യ’ എ​ന്ന വാ​ക്ക് ചൂ​ട​പ്പം​പോ​ലെ വി​റ്റ​ഴി​ക്കു​ക​യാ​ണ് മ​തേ​ത​ര പ്ര​സ്ഥാ​ന​ങ്ങ​ൾ​പോ​ലും. ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളാ​യ ഉ​ത്ത​ര​കൊ​റി​യ​യും ചൈ​ന​യും പി​ന്നാ​ലെ​യു​ണ്ട്. പ്ര​ധാ​ന ആ​ഗോ​ള മ​ത​സ്വാ​ത​ന്ത്ര്യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​നു കീ​ഴി​ൽ ക്രൈ​സ്ത​വ​വേ​ട്ട ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള ടെ​റ​റി​സം ഇ​ൻ​ഡെ​ക്സ് 2026 അ​നു​സ​രി​ച്ച്, ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണ് സ​ബ് സ​ഹാ​റ​ൻ ആ​ഫ്രി​ക്ക. ക്രൈ​സ്ത​വ​രെ ഏ​റ്റ​വു​മ​ധി​കം പീ​ഡി​പ്പി​ക്കു​ന്ന 10 രാ​ജ്യ​ങ്ങ​ളി​ൽ ആ​റും അ​വി​ടെ​യാ​ണ്. ബു​ർ​ക്കി​ന ഫാ​സോ, നൈ​ജ​ർ, നൈ​ജീ​രി​യ, മാ​ലി, സൊ​മാ​ലി​യ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ. അ​ൽ-​ക്വ​യ്ദ, ബൊ​ക്കോ ഹ​റാം, ജ​മാ അ​ത് നു​സ​റ​ത്ത് അ​ൽ ഇ​സ്‌​ലാം വാ​ൽ മു​സ്‌​ലി​മി​ൻ, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, ഫു​ലാ​നി, മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡ്… എ​ല്ലാം പ​ങ്കി​ടു​ന്ന​ത് ശ​രി​യ​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​ത​ര​മ​ത വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ര​ക്ത​ച്ചൊ​രി​ച്ചി​ലി​ന്‍റെ​യും ആ​ശ​യ​മാ​ണ്. ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​ത്യ​വും അ​തി​ദേ​ശീ​യ​ത​യു​മാ​ണ് ക്രൈ​സ്ത​വ​പീ​ഡ​ന​ത്തി​ന്‍റെ മ​റ്റു കാ​ര​ണ​ങ്ങ​ൾ. റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്, ഉ​ത്ത​ര​കൊ​റി​യ ക്രൈ​സ്ത​വ​രെ കാ​ണു​ന്ന​ത് ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ സം​വി​ധാ​ന​ത്തി​നു ഭീ​ഷ​ണി​യാ​യ പാ​ശ്ചാ​ത്യ സ്വാ​ധീ​ന​മാ​യാ​ണ്. കൈ​യി​ലൊ​രു ബൈ​ബി​ൾ ഉ​ണ്ടെ​ങ്കി​ൽ ഉ​ത്ത​ര​കൊ​റി​യ​ക്കാ​ർ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലും അ​റി​യി​ക്കി​ല്ല. വി​വ​രം പു​റ​ത്ത​റി​ഞ്ഞാ​ൽ മ​ര​ണ​മ​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധി​ത തൊ​ഴി​ൽ​പാ​ള​യം. 1,90,000 ക്രൈ​സ്ത​വ​ർ ജ​യി​ലു​ക​ളി​ലു​ണ്ടെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ചൈ​ന​യി​ലും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത ക്രൈ​സ്ത​വ​വി​ശ്വാ​സം ഒ​ളി​വി​ലാ​ണ്. ക​മ്യൂ​ണി​സ​വും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വും ഒ​ന്നി​ച്ചു പോ​കാ​ത്ത​തി​നാ​ൽ അ​വി​ടെ​യും ജ​യി​ലു​ക​ൾ നി​റ​യു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ക്രി​സ്ത്യ​ൻ പെ​ൺ​കു​ട്ടി​ക​ളെ മു​സ്‌​ലിം​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​വാ​ഹം ക​ഴി​ക്കു​ന്ന​തും പ​തി​വാ​യി. കേ​സു​ക​ൾ കോ​ട​തി​ക​ളി​ലെ​ത്തി​യാ​ലും ശ​രി​യ​ത്ത് പാ​ലി​ക്കു​ന്ന മ​ത​മൗ​ലി​ക​വാ​ദി​ക​ളാ​യ ന്യാ​യാ​ധി​പ​ർ മി​ക്ക​വാ​റും പെ​ൺ​കു​ട്ടി​ക​ളെ തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞ​യ​യ്ക്കും. പ​ശ്ചി​മേ​ഷ്യ​യി​ലും ക്രൈ​സ്ത​വ​ർ നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നു. മോ​ദി​യു​ടെ ഇ​ന്ത്യ​യെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത​യു​ടെ വി​ദ്വേ​ഷ​പ്ര​ചാ​ര​ണം സ്ഥി​തി ഗു​രു​ത​ര​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ 700 ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​പി​ടി​ച്ച് വ​ർ​ഗീ​യ​വാ​ദി​ക​ൾ പ​ള്ളി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക​പ്പു​റ​മു​ള്ള ആ​ഗോ​ള വാ​ർ​ത്ത​ക​ളും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ത​നി​നി​റം വെ​ളി​പ്പെ​ടു​ത്തു​ന്നു. ക്രി​സ്തു​മ​ത​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യ മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം പി​ടി​മു​റു​ക്കി. ആ​യി​ര​ങ്ങ​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ട്ടു. പ​ള്ളി​ക​ളും വീ​ടു​ക​ളും ബു​ൾ​ഡോ​സ​റി​നി​ര​യാ​ക്കി. ല​ക്ഷ​ക്ക​ണ​ക്കി​നു ക്രൈ​സ്ത​വ​ർ പ​ലാ​യ​നം ചെ​യ്തു. ശ​രി​യ​ത്ത് ഭ​ര​ണ​മി​ല്ലാ​തി​രു​ന്ന ഇ​റാ​ക്കി​ലെ സ​ദ്ദാം ഹു​സൈ​നെ ജോ​ർ​ജ് ബു​ഷി​ന്‍റെ അ​മേ​രി​ക്ക വ​ക​വ​രു​ത്തി​യ​തോ​ടെ ഇ​സ്‌​ലാ​മി​ക സ്റ്റേ​റ്റ് ക്രൈ​സ്ത​വ​രെ​യും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും കൂ​ട്ട​ക്കൊ​ല ചെ​യ്തു. പെ​ൺ​കു​ട്ടി​ക​ളെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. യു​വ​തി​ക​ളെ ച​ന്ത​ക​ളി​ൽ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്തു വി​റ്റു. അ​വ​രു​ടെ പു​രു​ഷ​ന്മാ​രെ വെ​ട്ടി​യും കു​ത്തി​യും ക​ഴു​ത്ത​റ​ത്തും വെ​ടി​വ​ച്ചും കൊ​ന്നു. സി​റി​യ​യി​ലും ഭ​ര​ണം മാ​റി​യ​തോ​ടെ അ​ധി​കാ​ര​ത്തി​ലേ​റി​യ തീ​വ്ര​വാ​ദി​ക​ളു​ടെ മൗ​ന​സ​മ്മ​ത​ത്തോ​ടെ ക്രൈ​സ്ത​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ക​യാ​ണ്. ലോ​കം ചെ​റു​വി​ര​ൽ അ​ന​ക്കു​ന്നി​ല്ല.

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ യു​ദ്ധ​ത്തി​ൽ നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​ർ നാ​ടും വീ​ടും ന​ഷ്ട​പ്പെ​ട്ട് പ​ലാ​യ​നം ചെ​യ്ത​ത് കേ​ര​ള​ത്തി​ലും വാ​ർ​ത്ത​യാ​യി​രു​ന്നു. അ​തേ നാ​ളു​ക​ളി​ലാ​ണ്, അ​സ​ർ​ബൈ​ജാ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ന​ഗോ​ർ​ണോ-​ക​രാ​ബാ​ക് മേ​ഖ​ല​യി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി ജീ​വി​ച്ചി​രു​ന്ന 1.25 ല​ക്ഷം അ​ർ​മേ​നി​യ​ൻ ക്രൈ​സ്ത​വ​രെ ഇ​സ്‌​ലാ​മി​ക ഭ​ര​ണ​കൂ​ടം അ​ർ​മേ​നി​യ​യി​ലേ​ക്ക് ആ​ട്ടി​പ്പാ​യി​ച്ച​ത്. അ​വ​രു​ടെ വീ​ടു​ക​ളും സ്കൂ​ളു​ക​ളും പ​ള്ളി​ക​ളു​മെ​ല്ലാം തു​ർ​ക്കി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​സ്‌​ലാ​മി​ക ഭ​ര​ണ​കൂ​ടം ഇ​ടി​ച്ചു​നി​ര​ത്തി. അ​വ​ർ അ​സ​ർ​ബൈ​ജാ​നെ​തി​രേ ഒ​രു ഭീ​ക​രാ​ക്ര​മ​ണ​വും ന​ട​ത്തി​യ​വ​ര​ല്ല. പ​ക്ഷേ, കേ​ര​ള​ത്തി​ലെ പ​ത്ര​ങ്ങ​ളോ രാ​ഷ്‌​ട്രീ​യ​ക്കാ​രോ ബു​ദ്ധി​ജീ​വി​ക​ളോ എ​ഴു​ത്തു​കാ​രോ ഒ​ര​ക്ഷ​രം ഉ​രി​യാ​ടി​യി​ല്ല. നോം ​ചോം​സ്കി​യു​ടെ വാ​ക്കു​ക​ൾ ആ​വ​ർ​ത്തി​ക്ക​ട്ടെ; “നി​ങ്ങ​ൾ വ​ർ​ഗീ​യ​ത​യെ​യും തീ​വ്ര​വാ​ദ​ത്തെ​യും എ​തി​ർ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ ആ​ദ്യം അ​തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു തീ​രു​മാ​നി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.”

ഹി​ന്ദു​ത്വ​യു​ടെ കു​രി​ശു​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ ക്രി​സ്ത്യ​ൻ വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ ന്യാ​യീ​ക​ര​ണ​ങ്ങ​ളി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ല. പ​ക്ഷേ, മ​തേ​ത​ര​സം​ഘ​ങ്ങ​ളു​ടെ നി​ശ​ബ്ദ​ത അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഗാ​സ​യ്ക്ക​പ്പു​റം അ​വ​ർ​ക്കൊ​രു മ​നു​ഷ്യാ​വ​കാ​ശ​മി​ല്ല; ഹി​ന്ദു​ത്വ​യ്ക്ക​പ്പു​റ​മൊ​രു വ​ർ​ഗീ​യ​വി​രു​ദ്ധ​ത​യു​മി​ല്ല. വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ​ല്ലാം ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ, നി​ക്ഷി​പ്ത രാ​ഷ്‌​ട്രീ​യ-​സാ​ന്പ​ത്തി​ക-​സൈ​നി​ക താ​ത്പ​ര്യ​ങ്ങ​ള​നു​സ​രി​ച്ച് മാ​റി​മ​റി​യു​ന്നു. അ​ങ്ങ​നെ ഭൂ​ലോ​ക​മ​ധ്യേ അ​നു​ദി​നം കു​രി​ശു​ക​ൾ ഉ​യ​രു​ക​യാ​ണ്; കു​റ്റ​ക​ര​മാ​യ നി​ശ​ബ്ദ​ത​യു​ടെ ചൂ​തു​ക​ളി അ​തി​നു മു​ക​ളി​ലും.

പീ​ഡ​ന​പ​ർ​വം താ​ണ്ടി ക്രൈ​സ്ത​വ​ർ

സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും മ​ത​തീ​വ്ര​വാ​ദ​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​സ​മൂ​ഹ​ങ്ങ​ളെ വ​ലി​യ പ​ലാ​യ​ന​ത്തി​ലേ​ക്കും ഭീ​തി​യി​ലേ​ക്കും ത​ള്ളി​വി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ന്താ​രാ​ഷ്‌​ട്ര ക​ത്തോ​ലി​ക്ക ചാ​രി​റ്റി പ്ര​സ്ഥാ​ന​മാ​യ ‘എ​യ്ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ്’ (എ​സി​എ​ൻ) പു​റ​ത്തു​വി​ട്ട പു​തി​യ റി​പ്പോ​ർ​ട്ട് ലോ​കം കാ​ണാ​തെ​പോ​കു​ന്ന ഒ​രു വ​ലി​യ മ​നു​ഷ്യാ​വ​കാ​ശ ദു​ര​ന്ത​ത്തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ക​ഴി​ഞ്ഞ 27ന് ​പു​റ​ത്തു​വി​ട്ട ‘പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രും വി​സ്മ​രി​ക്ക​പ്പെ​ടു​ന്ന​വ​രും: 2024-2026’ ( പെ​ർ​സി​ക്യൂ​ട്ട​ഡ് ആ​ൻ​ഡ് ഫൊ​ർ​ഗോ​ട്ട​ൻ 2024-2026) എ​ന്ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം, പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ പ​കു​തി​യി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലും ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ മു​ന്പ​ത്തേ​ക്കാ​ൾ രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന പ​ല ക്രി​സ്ത്യ​ൻ സ​മൂ​ഹ​ങ്ങ​ളു​ടെ​യും ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ക്രി​സ്ത്യ​ൻ സ​മൂ​ഹ​ങ്ങ​ൾ നേ​രി​ടു​ന്ന അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ ലോ​കം അം​ഗീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന ഒ​രു ‘മ​നു​ഷ്യാ​വ​കാ​ശ ദു​ര​ന്ത​മാ​യി’ തു​ട​രു​ക​യാ​ണെ​ന്ന് എ​സി​എ​ൻ പ്ര​സ് ആ​ൻ​ഡ് പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് മേ​ധാ​വി ജോ​ൺ പോ​ണ്ടി​ഫെ​ക്സ് ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ഗോ​ള​ത​ല​ത്തി​ൽ 41.3 കോ​ടി ക്രൈ​സ്ത​വ​ർ ക​ടു​ത്ത മ​ത​സ്വാ​ത​ന്ത്ര്യ ലം​ഘ​ന​ങ്ങ​ൾ നേ​രി​ടു​മ്പോ​ൾ, പ​ഠ​നം ന​ട​ത്തി​യ 18 രാ​ജ്യ​ങ്ങ​ളി​ൽ 55 ശ​ത​മാ​ന​ത്തി​ലും സ്ഥി​തി​ഗ​തി​ക​ൾ മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ ദ​യ​നീ​യ​മാ​യി. ഒ​രു രാ​ജ്യ​ത്തു​പോ​ലും സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​താ​ണു പ​ഠ​ന​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. പാ​ക്കി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ ക്ഷേ​മ​മ​ന്ത്രി ഷ​ഹ​ബാ​സ് ഭ​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ പീ​റ്റ​ർ ഭ​ട്ടി​യാ​ണ് റി​പ്പോ​ർ​ട്ടി​ന്‍റെ ആ​മു​ഖം എ​ഴു​തി​യി​രി​ക്കു​ന്ന​ത്. മ​ത​ത്തി​ന്‍റെ പേ​രി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്കാ​യി ലോ​കം എ​ന്തു ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു.

ഏ​ഷ്യ​യി​ലും ലാ​റ്റി​ന​മേ​രി​ക്ക​യി​ലും ഭ​ര​ണ​കൂ​ട അ​ടി​ച്ച​മ​ർ​ത്ത​ൽ

ഏ​ഷ്യ, ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ തീ​വ്ര ദേ​ശീ​യ​ത​യും ഭ​ര​ണ​കൂ​ട അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​മാ​ണ് വി​ശ്വാ​സി​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ ഭ​ര​ണ​കൂ​ട​ത്തി​നു ഭീ​ഷ​ണി​യാ​യി കാ​ണു​ന്ന ഉ​ത്ത​ര​കൊ​റി​യ​യി​ൽ ബൈ​ബി​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​തും പ്രാ​ർ​ഥി​ക്കു​ന്ന​തും ത​ട​വ​റ​യ്ക്കോ വ​ധ​ശി​ക്ഷ​യ്ക്കോ കാ​ര​ണ​മാ​കു​ന്നു. രാ​ജ്യ​ത്തെ ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളി​ലു​ള്ള 1,90,000 ആ​ളു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക്രൈ​സ്ത​വ​രാ​ണ്.

ചൈ​ന​യി​ൽ ഡി​ജി​റ്റ​ൽ നി​രീ​ക്ഷ​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചും അ​നു​മ​തി​യി​ല്ലാ​ത്ത പ്രാ​ർ​ഥ​ന​ക​ൾ നി​രോ​ധി​ച്ചും മ​ത​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്. നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ത്ത പ​ള്ളി​ക​ൾ ത​ക​ർ​ക്കു​ക​യും വി​ശ്വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

നി​ക്ക​രാ​ഗ്വ​യി​ൽ ഡാ​നി​യ​ൽ ഒ​ർ​ട്ടേ​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം സ​ഭ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക​യും വൈ​ദി​ക​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യു​ന്നു. രാ​ജ്യ​ത്തേ​ക്ക് ബൈ​ബി​ളു​മാ​യി പ്ര​വേ​ശി​ക്കു​ന്ന​തു​പോ​ലും ഇ​വി​ടെ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സി​റി​യ​യി​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ നാ​ൾ​ക്കു​നാ​ൾ ശ​ക്തി​പ്രാ​പി​ച്ചു വ​രി​ക​യാ​ണ്. ഇ​വ​രു​ടെ പ്ര​ധാ​ന ശ​ത്രു​ക്ക​ളാ​ക​ട്ടെ ക്രൈ​സ്ത​വ​രും. അ​തി​നാ​ൽ​ത്ത​ന്നെ രാ​ജ്യ​ത്ത് പ​ള്ളി​ക​ൾ​ക്കും ക്രി​സ്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

പാ​ക്കി​സ്ഥാ​നി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു

പാ​ക്കി​സ്ഥാ​നി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം, നി​ർ​ബ​ന്ധി​ത വി​വാ​ഹം എ​ന്നി​വ​യാ​ണു പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളാ​യി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ഇ​സ്‌​ലാ​മി​ക നി​യ​മ​ങ്ങ​ളു​ടെ ചി​ല വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​ക്കൊ​ണ്ട് കോ​ട​തി​ക​ൾ​പോ​ലും ചി​ല​പ്പോ​ഴൊ​ക്കെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

പീ​ഡ​ന​ങ്ങ​ളു​ടെ നേ​ർ​സാ​ക്ഷ്യ​മാ​യി സോ​ള​മ​ൻ അ​ക്കോ

നൈ​ജീ​രി​യ​യി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട 33കാ​ര​നാ​യ സോ​ള​മ​ൻ അ​ക്കോ​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ എ​സി​എ​ൻ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ട​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ സാ​റി​യ​യ്ക്കു സ​മീ​പ​മു​ള്ള ഗ്രാ​മ​ത്തി​ൽ​നി​ന്നാ​ണു തീ​വ്ര​വാ​ദി​ക​ൾ സോ​ള​മ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. “മ​തം മാ​റാ​ൻ അ​വ​ർ ഞ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​തു വി​സ​മ്മ​തി​ച്ച​തോ​ടെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി. ഞ​ങ്ങ​ളെ ചാ​ട്ട​വാ​റു​കൊ​ണ്ട് അ​ടി​ക്കു​ക​യും കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് പൂ​ട്ടു​ക​യും ചെ​യ്തു. മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഴു​ത്ത​റ്റം ത​ണു​ത്ത വെ​ള്ള​ത്തി​ൽ മു​ക്കി നി​ർ​ത്തി, വി​ശ്വാ​സം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി”-​സോ​ള​മ​ൻ വെ​ളി​പ്പെ​ടു​ത്തി.

ബ​ന്ധി​യാ​ക്ക​പ്പെ​ട്ട കാ​ല​ത്ത് ച​ങ്ങ​ല​ക​ളി​ൽ കി​ട​ക്കു​മ്പോ​ഴും പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യാ​ണു ത​ങ്ങ​ൾ പി​ടി​ച്ചു​നി​ന്ന​തെ​ന്നു സോ​ള​മ​ൻ പ​റ​യു​ന്നു. “ഓ​രോ രാ​ത്രി​യി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ർ ഉ​റ​ങ്ങു​മ്പോ​ൾ ഞ​ങ്ങ​ൾ പ്രാ​ർ​ഥി​ക്കു​മാ​യി​രു​ന്നു. ഞ​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും ദൈ​വം ഞ​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്നും ലോ​ക​ത്ത് എ​വി​ടെ​യോ ഞ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന ആ​ളു​ക​ളു​ണ്ടെ​ന്നും ഞ​ങ്ങ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു. അ​താ​ണ് അ​ന്നു സ​ഹി​ക്കാ​നു​ള്ള ക​രു​ത്ത് ന​ൽ​കി​യ​ത്; ഇ​ന്ന് ജീ​വി​ക്കാ​ൻ ക​രു​ത്ത് ന​ൽ​കു​ന്ന​തും അ​തു​ത​ന്നെ​യാ​ണ്.” -സോ​ള​മ​ൻ ആ​കോ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കു​ക​ൾ​ക്കു പി​ന്നി​ൽ മ​നു​ഷ്യ​രു​ടെ മു​ഖ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളു​മു​ണ്ടെ​ന്നും ത​ങ്ങ​ളെ ലോ​കം മ​റ​ക്ക​രു​തെ​ന്നാ​ണ് പീ​ഡ​നം നേ​രി​ടു​ന്ന ഓ​രോ ക്രൈ​സ്ത​വ​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കി​യ സം​ഘ​ത്തെ ന​യി​ച്ച എ​സി​എ​ൻ ഡ​യ​റ​ക്‌​ട​ർ മാ​ർ​ത്ത പെ​ട്രോ​സി​ല്ലോ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തി​ന്‍റെ അ​വ​ഗ​ണ​ന

ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ ഭീ​ക​ര​ത​യേ​ക്കാ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ് അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന കു​റ​ഞ്ഞ പ​രി​ഗ​ണ​ന​യെ​ന്ന് ‘എ​യ്ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ്’ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. നൈ​ജീ​രി​യ​യി​ലോ സി​റി​യ​യി​ലോ ഒ​രു പ​ള്ളി അ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ൾ അ​ത് വെ​റു​മൊ​രു വം​ശീ​യ​സം​ഘ​ർ​ഷ​മാ​യോ ഭൂ​മി​ക്കും ജ​ല​ത്തി​നും വേ​ണ്ടി​യു​ള്ള ത​ർ​ക്ക​മാ​യോ ഭൗ​മ​രാ​ഷ്‌​ട്രീ​യ അ​സ്ഥി​ര​ത​യാ​യോ ചി​ത്രീ​ക​രി​ക്കാ​നാ​ണു മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്.

മ​തം​ത​ന്നെ​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് അ​ക്ര​മി​ക​ളും ഇ​ര​ക​ളും വ്യ​ക്ത​മാ​യി പ​റ​യു​മ്പോ​ഴും സം​ഭ​വ​ങ്ങ​ളു​ടെ മ​ത​പ​ര​മാ​യ വ​ശം മൂ​ടി​വ​യ്ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വി​മ​ർ​ശി​ക്കു​ന്നു. ഇ​ത്ത​രം സ​മീ​പ​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യി ജീ​വി​ക്കു​ന്ന ക്രൈ​സ്ത​വ​രു​ടെ യ​ഥാ​ർ​ഥ അ​വ​സ്ഥ ലോ​ക​ത്തി​നു​മു​ന്നി​ൽ മ​റ​ച്ചു​വ​യ്ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു. അ​തേ​സ​മ​യം, ത​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന വി​ശ്വാ​സ​വും പ്രാ​ർ​ഥ​ന​യു​മാ​ണ് ത​ങ്ങ​ൾ​ക്കു ക​രു​ത്ത് ന​ൽ​കു​ന്ന​തെ​ന്ന് പീ​ഡ​ന​ങ്ങ​ളെ അ​തി​ജീ​വി​ച്ച​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

സ​ബ് സ​ഹാ​റ​ൻ ആ​ഫ്രി​ക്ക: തീ​വ്ര​വാ​ദ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം

സ​ബ് സ​ഹാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​ണു ക്രൈ​സ്ത​വ വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ളു​ടെ​യും തീ​വ്ര​വാ​ദ​ത്തി​ന്‍റെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ആ​ഗോ​ള ഭീ​ക​ര​വാ​ദ സൂ​ചി​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണം നേ​രി​ടു​ന്ന പ​ത്തു രാ​ജ്യ​ങ്ങ​ളി​ൽ ആ​റെ​ണ്ണ​വും (ബു​ർ​ക്കി​നാ​ഫാ​സോ, നൈ​ജ​ർ, നൈ​ജീ​രി​യ, മാ​ലി, സൊ​മാ​ലി​യ, ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ) ഈ ​മേ​ഖ​ല​യി​ലാ​ണ്. നൈ​ജീ​രി​യ​യി​ലെ മി​ഡി​ൽ ബെ​ൽ​റ്റി​ൽ ഫു​ലാ​നി തീ​വ്ര​വാ​ദി​ക​ളും വം​ശീ​യ ഗ്രൂ​പ്പു​ക​ളും ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ മൂ​ലം 35 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യി. യെ​ലെ​വാ​റ്റ​യി​ൽ ഒ​രൊ​റ്റ രാ​ത്രി​കൊ​ണ്ട് മു​ന്നൂ​റോ​ളം ക്രൈ​സ്ത​വ​രെ​യാ​ണ് വെ​ട്ടി​യും ജീ​വ​നോ​ടെ ക​ത്തി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ബു​ർ​ക്കി​നാ ഫാ​സോ​യു​ടെ 40 ശ​ത​മാ​ന​ത്തോ​ളം ഭാ​ഗം അ​ൽ ക്വ​യ്ദ ബ​ന്ധ​മു​ള്ള ജി​ഹാ​ദി ഗ്രൂ​പ്പു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. നൂ​ന രൂ​പ​ത​യി​ൽ അ​ടു​ത്തി​ടെ 26 ക്രൈ​സ്ത​വ​യു​വാ​ക്ക​ളെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഇ​തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്നു. മാ​ലി​യി​ലും മൊ​സാം​ബി​ക്കി​ലും പ്രാ​ർ​ഥ​നാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും നി​ർ​ബ​ന്ധി​ത ആ​ചാ​ര​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. മൊ​സാം​ബി​ക്കി​ലെ കാ​ബോ ഡെ​ൽ​ഗാ​ഡോ​യി​ൽ 2017 മു​ത​ൽ ആ​യി​ര​ത്തി​ല​ധി​കം ക്രൈ​സ്ത​വ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​യാ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 700ല​ധി​കം അ​തി​ക്ര​മ​ങ്ങ​ൾ

ഇ​ന്ത്യ​യി​ലും പാ​ക്കി​സ്ഥാ​നി​ലും സാ​മൂ​ഹി​ക​സൗ​ഹാ​ർ​ദം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ മ​ത​തീ​വ്ര​വാ​ദ​വും തീ​വ്ര​ദേ​ശീ​യ​ത​യും മൂ​ല​മു​ണ്ടാ​കു​ന്ന അ​സ​ഹി​ഷ്ണു​ത​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ തീ​വ്ര ഹി​ന്ദു​ത്വ പ്ര​സം​ഗ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2025ൽ ​മാ​ത്രം എ​ഴു​നൂ​റി​ല​ധി​കം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ർ​ശ​ന​മാ​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളും ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്. ക്രി​സ്തീ​യ ആ​രാ​ധ​ന​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക, വി​ശ്വാ​സി​ക​ളെ കാ​യി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക, ക്രി​സ്ത്യ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ നി​ഷേ​ധി​ക്കു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ല്ല​റ​ക​ളി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ക്കാ​ൻ​പോ​ലും ആ​ളു​ക​ൾ നി​ർ​ബ​ന്ധി​ത​രാ​യി.

Related posts

Leave a Comment