നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്നു വീ​ണു

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര കാ​ഞ്ഞി​രം​കു​ള​ത്ത് സ്‌​കൂ​ളി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു വീ​ണ് അ​പ​ക​ടം. ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഷീ​റ്റ് മാ​റ്റി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​വ​രം. കാ​ഞ്ഞി​രം​കു​ളം പി​കെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ്‌​കൂ​ൾ ഇ​ന്ന് അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഓ​ഡി​റ്റോ​റി​യം ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് കോ​ൺ​ക്രീ​റ്റ് പ​ണി​ക​ൾ ന​ട​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ൻ്റെ ഒ​രു​ഭാ​ഗം താ​ഴു​ക​യും തു​ട​ർ​ന്ന് അ​ട​ർ​ന്നു വീ​ഴു​ക​യു​മാ​യി​രു​ന്നു. കെ​ട്ടി​ട​ഭാ​ഗം താ​ഴ്ന്ന​പ്പോ​ൾ ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ സ്‌​ഥ​ല​ത്തു​നി​ന്ന് മാ​റി​യ​തു​കൊ​ണ്ട് ആ​ർ​ക്കും പ​രി​ക്കി​ല്ല.

Read More