ഗ​വ.​ആ​യു​ര്‍​വേ​ദ കോ​ളേ​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ പാ​സാ​വാ​ത്ത​വ​രും ! പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത് എ​സ്എ​ഫ്‌​ഐ…

തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ​വ​ണ്‍​മെ​ന്റ് ആ​യു​ര്‍​വേ​ദ കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ചി​ല​ര്‍ പ​രീ​ക്ഷ പാ​സാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണം. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ഹൗ​സ് സ​ര്‍​ജ​ന്‍​സ് അ​സോ​സി​യേ​ഷ​നോ​ട് പ്രി​ന്‍​സി​പ്പ​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 65 പേ​രി​ല്‍ ഏ​ഴു​പേ​ര്‍ ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷ പോ​ലും പാ​സാ​കാ​ത്ത​വ​രാ​ണ് എ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ആ​യൂ​ര്‍​വേ​ദ കോ​ളേ​ജി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഹൗ​സ് സ​ര്‍​ജ​ന്‍​സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല വി.​സി ഡോ. ​മോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പി​ന്നാ​ലെ​യാ​ണ് ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. പ​രീ​ക്ഷ​ക​ള്‍ പാ​സാ​യി ഹൗ​സ് സ​ര്‍​ജ​ന്‍​സി​യ​ട​ക്ക​മു​ള്ള​വ അ​ഞ്ച​ര വ​ര്‍​ഷം​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു വേ​ണ്ടി​യാ​ണ് ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​ത്. അ​തി​ലാ​ണ് ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷ​പോ​ലും പാ​സാ​കാ​ത്ത ഏ​ഴു​പേ​ര്‍ പ​ങ്കെ​ടു​ത്ത​ത് എ​ന്നാ​ണ് ആ​രോ​പ​ണം. പ​രീ​ക്ഷ പാ​സാ​കാ​ത്ത​വ​ര​ട​ക്കം ഗൗ​ണ്‍ അ​ണി​യു​ക​യും പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ല്‍…

Read More