‘പ​ള്ളി​ക്കെ​ട്ട് ശ​ബ​രി​മ​ല​യ്ക്ക്’ – പ​ള്ളി​മൈ​താ​ന​ത്തെ ഗാ​ന​മേ​ള​യി​ൽ ത​ട​സ​പ്പെ​ടു​ത്തി​യ അ​യ്യ​പ്പ​ഭ​ക്തി​ഗാ​നം വീ​ണ്ടും പാ​ടി​ച്ച് വി​കാ​രി​യ​ച്ച​ൻ

പാ​ലാ: പ​ള്ളി​മൈ​താ​ന​ത്തെ ഗാ​ന​മേ​ള​യി​ൽ “പ​ള്ളി​ക്കെ​ട്ട് ശ​ബ​രി​മ​ല​യ്ക്ക്’ എ​ന്ന പാ​ട്ട് പാ​ടി​യ​തു സ്റ്റേ​ജി​ൽ ക​യ​റി ത​ട​സ​പ്പെ​ടു​ത്തി​യ ആ​ളെ ഒാ​ടി​ച്ച് പ​ള്ളി​ക്ക​മ്മി​റ്റി. തു​ട​ർ​ന്ന് വി​കാ​രി​യ​ച്ച​ൻ ത​ന്നെ രം​ഗ​ത്തു​വ​രി​ക​യും ഇ​ട​യ്ക്കു​വ​ച്ചു നി​ർ​ത്തി​യ പാ​ട്ട് വീ​ണ്ടും പാ​ടി​ക്കു​ക​യും ചെ​യ്തു. ഇ​തു​കൂ​ടാ​തെ മ​റ്റൊ​രു അ​യ്യ​പ്പ​ഭ​ക്തി​ഗാ​നം കൂ​ടി പാ​ടി​ച്ച ശേ​ഷ​മാ​ണ് ഗാ​ന​മേ​ള അ​വ​സാ​നി​പ്പി​ച്ച​ത്. പാ​ലാ കി​ഴ​പ​റ​യാ​ർ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഗാ​ന​മേ​ള​യാ​ണ് ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​തേ​സ​മ​യം, ഈ ​നാ​ട്ടി​ൽ ഉ​ള്ള ആ​ള​ല്ലെ​ന്നും പു​റ​ത്തു​നി​ന്നെ​ത്തി​യ ഒ​രാ​ളാ​ണ് ഗാ​ന​മേ​ള ത​ട​സ​പ്പെ​ടു​ത്തി​യ​തെ​ന്നും പ​ള്ളി​ക്ക​മ്മ​റ്റി​ക്കാ​ർ പ​റ​ഞ്ഞു. ഗാ​ന​മേ​ള​യ്ക്ക് ഇ​ട​യ്ക്കു സ്റ്റേ​ജി​ൽ ക​യ​റി ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ പ​ള്ളി​ക്ക​മ്മി​റ്റി​ക്കാ​ർ ഇ​ദ്ദേ​ഹ​ത്തെ ബ​ല​മാ​യി സ്റ്റേ​ജി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​കാ​രി​യ​ച്ച​ൻ നി​ർ​ദേ​ശ​ച്ച​തോ​ടെ അ​തേ പാ​ട്ട് ആ​ദ്യം മു​ത​ൽ വീ​ണ്ടും പാ​ടി. ഇ​തി​നെ കാ​ണി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യും ആ​ർ​പ്പു​വി​ളി​യോ​ടെ​യു​മാ​ണ് സ്വീ​ക​രി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള ട്രൂ​പ് ആ​ണ് ഗാ​ന​മേ​ള ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തു മ​ത​മൈ​ത്രി​യു​ടെ നാ​ടാ​ണെ​ന്നും ആ​രൊ​ക്കെ അ​തു…

Read More