മുടി നീട്ടി വളര്‍ത്തി വെളുത്ത വസ്ത്രം ധരിച്ച് രാത്രിയാകുമ്പോള്‍ റോഡിലിറങ്ങും ! നഗരത്തിലെ രാത്രിയാത്രക്കാരുടെ പേടി സ്വപ്‌നമായിരുന്ന പ്രേതങ്ങള്‍ പോലീസ് കസ്റ്റഡിയില്‍; വീഡിയോ കാണാം…

ബംഗളുരു നഗരത്തിലെ റോഡുകളില്‍ രാത്രികാലങ്ങളില്‍ വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും പേടിപ്പിച്ചു കൊണ്ടിരുന്ന പ്രേതങ്ങള്‍ പിടിയില്‍ ഏറെ നാളായി നാട്ടുകാരെയും പോലീസുകാരെയും ഭീതിയിലാഴ്ത്തിയ പ്രേതങ്ങളാണ് ഇപ്പോള്‍ യശ്വന്ത്പുര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. രാത്രി നടുറോഡില്‍ പ്രേതങ്ങളെ കണ്ട് ഭയന്ന ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെള്ള വസ്ത്രവും നീളന്‍മുടിയുമാണ് ഇവരുടെ വേഷം. റോഡില്‍ വാഹനങ്ങളോ വഴിയാത്രക്കാരെ എത്തിയാല്‍ ഒരാള്‍ ഭയന്ന് വിറച്ച് വാഹനത്തിന്റെ മുന്നിലേക്ക് ഓടും. അതിന് തൊട്ടുപുറകില്‍ വെള്ള വസ്ത്രവും മുടി മുന്നോട്ടു ഇട്ട് പ്രേതം ഓടി വരും. ഇത്തരത്തില്‍ പ്രേതശല്യം കാരണം നിരവധി അപകടങ്ങളാണുണ്ടായത്. ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രേതങ്ങളെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചത്. തുടര്‍ന്ന് പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഏഴ് പ്രേതങ്ങളെ പോലീസ് തിരിച്ചറിയുന്നത്. ഏഴ് കോളേജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.…

Read More

മലയാളി ഡാ; ബംഗളുരുവില്‍ ഒരേദിവസം അറസ്റ്റിലായത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച നൃത്താധ്യാപകനും പള്ളി കവര്‍ച്ചക്കാരും; ഇരു കൂട്ടരും മലയാളികള്‍

ബംഗളുരു: ലോകത്തെവിടെ പോയാലും മലയാളികളെ കാണാമെന്നാണ് പൊതുവെ പറയുന്നത്. എന്നിരുന്നാലും ഇന്ത്യയിലെവിടെ പോയാലും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളെ കാണാം. നല്ല തൊഴിലുകള്‍ മാത്രമല്ല പലയിടങ്ങളിലും പുറത്തുപറയാന്‍ കൊള്ളാത്ത തൊഴിലുകള്‍ ചെയ്തു ജീവിക്കുന്ന മലയാളികളുമുണ്ട്. ഇത്തരത്തില്‍ മലയാളികളുടെ പേരുകളഞ്ഞ ചിലരെയാണ് കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നിന്ന് അറസ്റ്റു ചെയ്തത്. ആദ്യത്തെയാള്‍ ക്രിസ്റ്റി. എയറോബിക് ഡാന്‍സ് പഠിക്കാനെത്തിയ 23കാരിയെ പീഡിപ്പിച്ചുവെന്നാണ് ക്രിസ്റ്റിയുടെ പേരിലുള്ള ആരോപണം. ഇരുപത്തിമൂന്നു വയസുകാരിയായ നൃത്തവിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനാണ് ക്രിസ്റ്റി എന്ന ക്രിസ്റ്റഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരുവില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ക്രിസ്റ്റി. 2014ല്‍ ഇവിടെ നൃത്തം പഠിക്കാനെത്തിയ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ക്രിസ്റ്റിയുടെ സ്ഥാപനത്തിനു പുറത്തുള്ള ബോര്‍ഡ് കണ്ടാണ് യുവതി ഇവിടെയെത്തിയത്. പഠനവും ആരംഭിച്ചു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ അടുപ്പമായി. വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച് ക്രിസ്റ്റി യുവതിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍…

Read More