അനുവാദമില്ലാതെ അരയില്‍ കയറിപ്പിടിച്ചു ! ചേരനെതിരേ ലൈംഗികാരോപണവുമായി നടി മീര മിഥുന്‍;വീഡിയോ കാണാം…

സംവിധായകനും നടനുമായ ചേരനെതിരേ ലൈംഗികാരോപണവുമായി നടി മീര മിഥുന്‍ രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് പരിപാടിയുടെ ഒരു ടാസ്‌ക്കിനിടെ ചേരന്‍ തന്നോട് മോശമായി പെരുമാറി എന്നാണ് നടി പറയുന്നത്. ടാസ്‌ക്കില്‍ ചേരന്‍ അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ് ആരോപണം.

അതേസമയം ബിഗ്‌ബോസിലെ മറ്റ് അംഗങ്ങള്‍ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തില്‍ പെരുമാറില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്കെല്ലാം ഇക്കാര്യമറിയാമെന്നും അവര്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല അരയില്‍ പിടിച്ചതെന്നും തന്റെ പെണ്‍കുഞ്ഞുങ്ങളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും ചേരന്‍ പറഞ്ഞു.

നാലു തവണ ദേശീയ അവാര്‍ഡും നാല് തവണ തമിഴ്‌നാട് സര്‍ക്കാറിന്റെ അവാര്‍ഡും നേടിയ നടനാണ് ചേരന്‍. സമൂഹമാധ്യമങ്ങളില്‍ ചേരന് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തുവരുന്നുണ്ട്. ചേരന്‍ മാന്യനാണെന്നും മീരയെപോലുളള ആളുകളെ ഭയപ്പെടേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. ദുരുദ്ദേശത്തോടെയല്ല ചേരന്‍ നടിയെ പിടിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമായി കാണാമെന്നും ആളുകള്‍ പറയുന്നു. മീര മുമ്പ് പങ്കെടുത്തൊരു റിയാലിറ്റി ഷോയിലും സമാനമായ ആരോപണം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Related posts