ന്യൂഡൽഹി: അമിത ജനസംഖ്യയെക്കുറിച്ചുള്ള മുൻകാല ഭയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷണം നടത്തി. മഹാരാഷ്ട്രയിലെ ഒരു ഗ്രാമപഞ്ചായത്ത് സർപഞ്ചിനെ രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെന്ന കാരണത്താൽ അയോഗ്യയാക്കിയ നടപടിക്കെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് പരമോന്നത കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. രാജ്യത്ത് ജനനനിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന നിയമങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. രണ്ടിലധികം കുട്ടികളുള്ളവർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ 2003-ലെ ‘ജാവേദ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ഹരിയാന’ കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കുന്നതിനായി ഈ വിഷയം സുപ്രീം കോടതി ഒരു വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കൂടുതൽ മക്കൾ ഇനി ‘പള്ളിക്കാര്യ’മല്ല (ദീപിക മുഖപ്രസംഗം) “അമിത ജനസംഖ്യയുള്ള ഒരിടത്തും…
Read More