ചങ്ങനാശേരി: പാറേല്‍ പള്ളി കേരളത്തിന്റെ വിസ്മയമെന്ന് മുഖ്യമന്ത്രി. നൂറ്റാണ്ടുകള്‍ നിലനില്ക്കാന് പോകുന്ന അദ്ഭുതമാണ് പള്ളിയെന്നും വി.ഡി. സതീശന് വിശേഷിപ്പിച്ചു. പാറേല്‍ പള്ളിയില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇന്നു കണ്ടപ്പോള്‍ അദ്ഭുതത്തോടെയാണ് പള്ളി വീക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറേല്‍ ഇടവകയ്ക്കോ ചങ്ങനാശേരി അതിരൂപതയ്ക്കോ വേണ്ടി മാത്രമുള്ള നിര്മിതിയല്ലിത്. ലോകത്തിനു മുമ്പില്‍ ഷോകേസ് ചെയ്യാനുള്ളതാണ്. ബിഷപ് അനുമതി നല്കിയാല് പാറേല്‍ പള്ളിയെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കാമെന്നും വി.ഡി. സതീശന് പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മൂലക്കല്ല് റോമില്‍ കൊണ്ടുപോയി ഫ്രാന്‍സിസ് മാര്പാപ്പയെകൊണ്ട് ആശീര്‍വദിച്ചു കൊണ്ടുവന്നതാണ്. യഥാര്‍ഥത്തില്‍ ഈ ദേവാലയത്തിന്റെ മൂലക്കല്ല് ക്രിസ്തുവിന്റെ മൂലക്കല്ലാണ്. അതിരൂപതയിലെ 82,000 കുടുംബങ്ങള്‍ ദേവാലയ നിര്‍മാണത്തില്‍ സഹകരിച്ചു എന്നത് വലിയ കാര്യമാണ്. ഇതിനു നേതൃത്വം നല്കിയ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ…
Read More