നിങ്ങള്‍ക്കറിയാത്ത ഒരു സണ്ണി ലിയോണുണ്ട്; ഇന്ന് ജന്മദിനമാഘോഷിക്കുന്ന ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെക്കുറിച്ച് ആര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ ഇതാ…

സണ്ണി ലിയോണ്‍ എന്നു പറഞ്ഞാല്‍ അറിയാത്ത യുവാക്കള്‍ ഇന്ത്യയിലുണ്ടാവില്ല. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട സണ്ണിച്ചേച്ചിയുടെ പിറന്നാളാണ്. പോണ്‍ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സണ്ണി ജിസം-2 എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. തുടര്‍ന്നിങ്ങോട്ട് ഇന്ത്യന്‍ യുവത്വം മുഴുവന്‍ സണ്ണിയുടെ മോഹവലയത്തില്‍ വീണു.മുപ്പത്തിയാറാം ജന്മദിനമാഘോഷിക്കുന്ന വേളയില്‍ താരത്തെ കുറിച്ച് നിങ്ങളിതുവരെ അറിയാത്തതും കേള്‍ക്കാന്‍ കൊതിക്കുന്നതുമായ ചില രസകരമായ കാര്യങ്ങളാണ് അറിയാം. സിക്ക് പഞ്ചാബി മാതാപിതാക്കള്‍ക്ക് 1981 മേയ് 13ന് കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ സാര്‍ണിയ എന്ന പട്ടണത്തില്‍ കരണ്‍ജിത് കൗര്‍ വോറ എന്ന പേരിലായിരുന്നു സണ്ണി ജനിച്ചത്. വളര്‍ന്നപ്പോള്‍ നഴ്‌സാകമെന്നായിരുന്നു സണ്ണിയുടെ ആഗ്രഹം. തുടര്‍ന്ന് നഴ്‌സിങ് പഠനവുമാരംഭിക്കുകയും ചെയ്തു. അതേസമയം തന്നെ സണ്ണി ഡാന്‍സറായും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു മോഡലിങിലേക്ക് വരുന്നത.് തുടര്‍ന്ന് പെന്തൗസ് മാഗസീനിന്റെ മോഡലായി. മാഗസീന്‍ ഉടമയുടെ നിര്‍ദേശപ്രകാരമാണ് സണ്ണിക്കൊപ്പം ലിയോണ്‍ എന്നപ്പേരും ചേര്‍ത്തത്.…

Read More