‘ആദ്യരാത്രി’യില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ എന്റെ ഭാരം 45 കിലോയില്‍ നിന്ന് 60 കിലോയായി ! പിന്നെ ചൊറിച്ചിലും; വിവാഹവേദിയില്‍ വധുവിന്റെ കാര്യം കഷ്ടമെന്ന് അനശ്വര രാജന്‍

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി പിന്നീട് പുറത്തു വന്നത്. ബിജു മേനോന്‍ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ നവവധുവിന്റെ വേഷമിട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് അന്ന് ഞാന്‍ അണിഞ്ഞത്, വധു എങ്ങനെയാണ് ഇതൊക്കെ അണിഞ്ഞ് പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അനശ്വരയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ… ‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങാറുണ്ടായിരുന്നു. വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞ് ഒരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്. അത് എനിക്ക് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ.…

Read More

അടിച്ചു പൂസായി വേദിയില്‍ വരന്റെ അടിപൊളി പാമ്പ് ഡാന്‍സ് ! വിവാഹം വേണ്ടെന്ന് കട്ടായം പറഞ്ഞ് വധു; ഒടുവില്‍ കയ്യാങ്കളിയും…

വിവാഹ പന്തലില്‍ മദ്യപിച്ചെത്തിയ വരന്‍ നൃത്തമാടിയതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്നു പിന്മാറി വധു. ഇതേത്തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വിവാഹവേദിയില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവരും മാലകള്‍ കൈമാറി വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ മദ്യപിച്ച് ഉന്മാദാവസ്ഥയിലായിരുന്ന വരന്‍ സംഗീതത്തിനൊപ്പം വേദിയില്‍ നാഗിന്‍ നൃത്തം കളിക്കാന്‍ തുടങ്ങി. ഇതോടെ വധു വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ വരന്‍ വധുവിനെ തല്ലി. ഇതോടെ വേദിയില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി, പിന്നാലെ കയ്യാങ്കളിയായി. പിന്നീട് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സമ്മാനങ്ങളെല്ലാം തിരിച്ചുനല്‍കാന്‍ വരന്റെ വീട്ടുകാര്‍ തയ്യാറായി. വിവാഹം ഉപേക്ഷിക്കാനുള്ള തീരുമാനം കേട്ടപ്പോള്‍ ആദ്യം ദുഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വധുവിന്റെ സഹോദരന്‍ പറഞ്ഞു.

Read More

വിവാഹപന്തല്‍ പൊളിച്ചടുക്കി ! കുടിവെള്ളത്തിലും ഭക്ഷണത്തിലും കരി ഓയില്‍ കലര്‍ത്തി വിവാഹം മുടക്കി ! പെണ്‍കുട്ടിയുടെ മാതാവിനോടുള്ള പക അയല്‍വാസി തീര്‍ത്തതിങ്ങനെ…

വിവാഹപന്തല്‍ അലങ്കോലമാക്കുകയും ഭക്ഷണസാധനങ്ങളിലും കുടിവെള്ളത്തിലും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ആനക്കുഴിയില്‍ സാംസ്‌കാരികനിലയത്തിലൊരുക്കിയ കിഴക്കേടത്ത് വീട്ടില്‍ സീമയുടെ മകളുടെ വിവാഹപ്പന്തലും ഭക്ഷണസാധനങ്ങളുമാണ് പ്രതി നശിപ്പിച്ചത്. സാംസ്‌കാരികനിലയത്തിനു സമീപം താമസിക്കുന്ന കുന്നുങ്ങവീട്ടില്‍ വൈശാഖിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിന് സീമയോടുള്ള പൂര്‍വവൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നുപറയുന്നു. സമീപത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എല്ലാദിവസവും കൂടുതല്‍സമയം ഫോണ്‍വിളിക്കുന്ന പ്രതി, സംഭവദിവസം പുറത്തേക്കുള്ള വിളികള്‍ കുറച്ചതാണ് സംശയത്തിനിടനല്കിയത്. അന്നേദിവസം പ്രതി വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റസമ്മതം നടത്തി. വിവാഹം അലങ്കോലമാക്കാന്‍ ഉപയോഗിച്ചശേഷം ബാക്കിവന്ന കരിഓയിലും മണ്ണെണ്ണയും മേല്‍മുരിങ്ങോടിയില്‍ പ്രതിയുടെ വേസ്റ്റ് ടാങ്കില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ പോലീസ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Read More

വിവാഹത്തിനു ശേഷം പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പങ്കെടുക്കാന്‍ വസ്ത്രം മാറാന്‍ പോയ വധു തിരികെയെത്തിയില്ല; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്;കോഴിക്കോട് നടന്നത്…

കോഴിക്കോട് നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. വിവാഹം ശുഭകരമായി നടന്നെങ്കിലും അതിനു ശേഷം നടന്ന കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ വസ്ത്രം മാറാന്‍ പോയ വധു അപ്രത്യക്ഷയാകുകയായിരുന്നു. പെണ്ണിന്റെ അകന്ന ബന്ധു തന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്‍. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യയും ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛന്‍ മകളെ കാണാനില്ലെന്ന് നല്‍കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കുകയും തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന വധുവിനെ ബന്ധുക്കള്‍ അന്വേഷിച്ചു. കാണാതെ വന്നപ്പോള്‍ ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. കാമറ പരിശോധിക്കുകയായിരുന്നു. കാമറയില്‍ കണ്ടത് വധു ഒരു കാറില്‍ കയറി പോകുന്നതായിരുന്നു. ആറു…

Read More

പ്രതിശ്രുത വധുവില്‍ നിന്ന് ‘കൈക്കൂലി’ വാങ്ങിച്ചു !എന്നാല്‍ വിവാഹശേഷം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി;വിവാദ വീഡിയോ കാണാം

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ പ്രീ​വെ​ഡിം​ഗ് വീ​ഡി​യോ കാ​ര​ണം പ​ണി​കി​ട്ടി​യി​രി​ക്കു​ക​യാ​ണ് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്. പ്ര​തി​ശ്രു​ത വ​ധു​വി​നൊ​പ്പ​മു​ള്ള വീ​ഡി​യോ​യി​ൽ യൂ​ണി​ഫോ​മി​ലെ​ത്തി​യ​താ​ണ് ധ​ൻ​പാ​ൽ സി​ംഗ് എ​ന്ന ൻസ്പെക്ടർക്ക് വി​ന​യാ​യ​ത്. ഹെ​ൽ​മെ​റ്റി​ല്ലാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ച്ചെ​ത്തു​ന്ന പെ​ണ്‍​കു​ട്ടി​യെ ഡ്യൂ​ട്ടി​യി​ലു​ള്ള ധ​ൻ​പാ​ൽ ത​ട​യു​ന്നു. ര​ക്ഷ​പെ​ടാ​നാ​യി പെ​ണ്‍​കു​ട്ടി ധ​ൻ​പാ​ലി​ന്‍റെ പോ​ക്ക​റ്റി​ൽ കൈ​ക്കൂ​ലി​യാ​യി പ​ണം ന​ൽ​കി പോ​കു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടാ​ണ് ത​ന്‍റെ പോ​ക്ക​റ്റി​ൽ കി​ട​ന്ന പ​ഴ്സു​മാ​യാ​ണ് പെ​ണ്‍​കു​ട്ടി പോ​യ​തെ​ന്ന കാ​ര്യം പോ​ലീ​സു​കാ​ര​ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഇ​രു​വ​രും വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തു​മാ​ണ് ഈ ​പ്രീ വെ​ഡ്ഡിം​ഗ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. മൂ​ന്ന് മാ​സം മു​ൻ​പ് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ധ​ൻ​പാ​ൽ യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ന്പോ​ൾ പെ​ണ്‍​കു​ട്ടി ധ​ൻ​പ​ലി​ന്‍റെ ഭാ​ര്യ​യാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ധ​ൻ​പാ​ലി​ന് പ​ണി​കി​ട്ടി. പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ധ​ൻ​പാ​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ൾ അ​ദ്ദേ​ഹ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​തി​ലൂ​ടെ യു​വാ​വ് പോ​ലീ​സ്…

Read More

വിവാഹദിവസം രാവിലെ ബ്യൂട്ടിപാര്‍ലറില്‍ പോയ വധു പിന്നെ തിരികെയെത്തിയില്ല ! ഒടുവില്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് പെണ്ണ് കാമുകന്റെയൊപ്പം പോയെന്ന്; തൊടുപുഴയില്‍ നടന്ന രസകരമായ സംഭവം ഇങ്ങനെ…

തൊടുപുഴ: വിവാഹദിവസം രാവിലെ മേക്കപ്പ് ചെയ്യാനായി ബ്യൂട്ടിപാര്‍ലറിലേക്കു പോയ കല്യാണപ്പെണ്ണ് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതു കണ്ടാണ് വീട്ടുകാര്‍ തിരക്കിച്ചെന്നത്. ഒടുവില്‍ അവിടെയെത്തിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത്. ബ്യൂട്ടിപാര്‍ലറിനരികെ കാത്തുനിന്ന കാമുകനൊപ്പം പെണ്ണ് ഒളിച്ചോടുകയായിരുന്നു. തൊടുപുഴയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം നടത്തിത്തരണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ സമ്മതിച്ചില്ല. മാത്രമല്ല മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു. വിവാഹദിവസം പെണ്‍കുട്ടി കാമുകനൊപ്പം നാട് വിട്ട കാര്യം വരന്റെ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കാമുകനെയും യുവതിയെയും കണ്ടെത്തി വിവാഹം നടത്തുകയായിരുന്നു.

Read More

യാതൊരു ദുസ്വഭാവവും ഇല്ലാത്ത സല്‍സ്വഭാവിയാണ് ! ജാതക ദോഷത്തിന്റെ പേരില്‍ എട്ടു വര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത യുവാവിനു വേണ്ടി സുഹൃത്തിന്റെ കുറിപ്പ്…

വിവാഹം നടക്കാത്ത നിരവധി യുവാക്കളുടെ വിവാഹം നടത്തിക്കൊടുത്തിട്ടുള്ള കഥയാണ് ഫേസ്ബുക്കിന് പറയാനുള്ളത്. ഇപ്പോള്‍ തന്റെ സുഹൃത്തിനു. വേണ്ടി ഒരു യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. എട്ടുവര്‍ഷമായിട്ടും വിവാഹം ശരിയാകാത്ത രാജീവ് ഗോപാലനു വധുവിനെ തേടിയാണ് വിനീഷ് വിനീഷ് വാസുദേവന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. രാജീവിന്റെ ജാതകത്തില്‍ പാപദോഷം ഉണ്ടെന്നും ഇക്കാരണത്താല്‍ എല്ലാ വിവാഹ ആലോചനകളും മുടങ്ങുകയാണെന്നും വിനീഷിന്റെ കുറിപ്പില്‍ പറയുന്നു. ഇനി ജാതിയോ ജാതകമോ സമ്പത്തോ നോക്കുന്നില്ലെന്നും പറഞ്ഞാണ് രാജീവിന്റെ ചിത്രം സഹിതമുള്ള കുറിപ്പ്. സുഹൃത്തിന് അനുയോജ്യമായ ബന്ധം കണ്ടെത്താന്‍ സഹായിക്കാനും വിനീഷ് ആവശ്യപ്പെടുന്നു.

Read More

വിവാഹ മണ്ഡപം വരെ ഒന്നെത്താന്‍ പാടുപെട്ട് വധുവിന്റെ കരച്ചില്‍ ! ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി അച്ഛന്‍;ഒരു ഗുരുവായൂര്‍ കല്യാണത്തിന്റെ വീഡിയോ കാണാം…

വിവാഹദിനം വധുവരന്മാരെ സംബന്ധിച്ച് നിര്‍ണായകദിനമാണ്. എന്നാല്‍ വിവാഹമണ്ഡപം വരെ ഒന്നെത്തിപ്പെടാന്‍ പാടുപെടുന്ന ഒരു വധുവിന്റെ കഷ്ടപ്പാടും അവളുടെ കരച്ചിലുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു കളിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന ഒരു വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വളരെ തിരക്കുള്ള വിവാഹ സീസണില്‍ ഗുരുവായൂരമ്പലത്തില്‍ വിവാഹിതരാകാനെത്തിയ നവവധു വിവാഹവേദിയിലെ തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥയാകുന്നതും സഹായത്തിനായി അച്ഛനെ വിളിച്ചു കരയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒന്നിനു പുറമേ മറ്റൊന്നായി അനവധി വിവാഹങ്ങള്‍ നടക്കുന്ന വിവാഹവേദിയിലെത്തിപ്പെടാന്‍ പലപ്പോഴും വധൂവരന്മാര്‍ ഏറെ കഷ്ടപ്പെടാറുണ്ട്. ഇക്കഴിഞ്ഞ 10-ാം തീയതി 273 വിവാഹങ്ങളാണ് ഗുരൂവായൂരമ്പല നടയില്‍ നടന്നത്. ഇത്രയധികം തിരക്കുള്ളതിനാല്‍ താലികെട്ടിനു ശേഷം നിശ്ചയിച്ച വിവാഹവേദിയിലേക്ക് കൃത്യസമയത്ത് തിരികെപ്പോകാന്‍ പല വധൂവരന്മാര്‍ക്കും കഴിഞ്ഞില്ല. വധൂവരന്മാരും അവരുടെ ബന്ധുക്കളുമടക്കം വലിയൊരു സംഘം നടയിലെ വിവാഹമണ്ഡപത്തില്‍ നിലയുറപ്പിക്കുമ്പോള്‍ ആ വിവാഹത്തിനു ശേഷം അടുത്ത ഊഴത്തിനായി വിവാഹമണ്ഡപത്തിലേക്ക് കയറാന്‍ ശ്രമിക്കുന്ന…

Read More

മാതാപിതാക്കളോടുള്ള കടപ്പാട് ഒരു കാലത്തും തീരില്ല ! കനകാഞ്ജലി ചടങ്ങിനോട് മുഖം തിരിച്ച് വധു; വീഡിയോ കാണാം…

ബംഗാള്‍: വിവാഹങ്ങള്‍ വധൂവരന്മാരുടെ കൂടിച്ചേരലാണെങ്കിലും പലയിടത്തും വിവാഹങ്ങള്‍ പല രീതിയിലാണ് നടക്കുന്നത്. പല തരത്തിലുള്ള ആചാരങ്ങള്‍ ജാതിമതദേശ ബന്ധിതമായി വിവാഹങ്ങളില്‍ കടന്നു വരുന്നു. ബംഗാളിലെ ഒരു വിവാഹവേദിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് ഈ വീഡിയോ. ബംഗാളി വിവാഹത്തിലുളള ‘കനകാഞ്ജലി’ എന്ന ചടങ്ങിനെ തുറന്ന് എതിര്‍ക്കുന്ന വധുവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ നെഞ്ചിലേറ്റുന്നത്. വധു തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. ധീരമായ തീരുമാനം എടുത്തതിന് നിരവധി ആളുകള്‍ വധുവിന് അഭിനന്ദനവുമായി എത്തുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് വരന്റെ വീട്ടിലേയ്ക്ക് പോകുമ്പോഴുളള ചടങ്ങിനെയാണ് വധു എതിര്‍ത്തത്. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉളള എല്ലാ കടങ്ങളും വീട്ടിത്തീര്‍ത്തു എന്ന് എല്ലാവരുടെയും മുന്‍പാകെ തുറന്നു സമ്മതിക്കുകയും ഉച്ചത്തില്‍ പറയുകയും വേണം. ‘കനകാഞ്ജലി’ ചടങ്ങ് നടത്തുന്നതിനിടെ മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള…

Read More

കല്യാണം കഴിഞ്ഞയുടന്‍ ഓടിയത് ആശുപത്രിയിലേക്ക് ! കല്യാണചെക്കനും പെണ്ണും വരുന്നത് കണ്ട് ഇതെന്താണ് സംഭവമെന്ന് വിചാരിച്ച് അമ്പരന്ന് ജീവനക്കാര്‍; ഷില്‍ജുവിന്റെ പ്രവൃത്തി ഏവര്‍ക്കും മാതൃക

മുക്കം: രക്തദാനം മഹാദാനമെന്നിരിക്കേ സ്വന്തം വിവാഹം കഴിഞ്ഞയുടന്‍ കതിര്‍മണ്ഡപത്തില്‍ നിന്ന് രക്ത ദാനത്തിനായി നേരെ ആശുപത്രിയിലെത്തിയ ഷില്‍ജുവിന്റെ പ്രവൃത്തിയെ മഹത്തരം എന്നേ വിശേഷപ്പിക്കാനാവൂ. കാരശ്ശേരി സര്‍ക്കാര്‍ പറമ്പ് സ്വദേശി ഷില്‍ജുവിന് എല്ലാ പിന്തുണയുമായി ഭാര്യ മലപ്പുറം വെട്ടുപാറ സ്വദേശി രേഷ്മയും ഒപ്പമുണ്ടായിരുന്നു. രേഷ്മയുടെ വീട്ടില്‍ വെച്ച് താലികെട്ടു കഴിഞ്ഞിറങ്ങുമ്പോഴാണ് കൂട്ടത്തില്‍ നിന്നാരോ രക്തം ആവശ്യമായ രോഗിയുമായി മൊബൈലില്‍ സംസാരിക്കുന്നതു ഷില്‍ജു കേട്ടത്. കാരശ്ശേരി കക്കാട് സ്വദേശിനിയായ 21 കാരിക്കാണ് ബി പോസിറ്റീവ് രക്തം ആവശ്യമായിരുന്നത്. ഉടന്‍ തന്നെ ഷില്‍ജു രക്തദാനത്തിന് സന്നദ്ധനാവുകയായിരുന്നു. ഷില്‍ജുവിന്റെ ഈ നീക്കം ഏവരേയും അത്ഭുതപ്പെടുത്തി. വിവാഹ ദിവസം വീട്ടില്‍ പോലും പോവുന്നതിന് മുന്‍പ് തന്നെ രക്തം നല്‍കാനായി തയ്യാറായ ഷില്‍ജുവിനെ എന്റെ മുക്കം വാട്‌സ് ആപ്പ് കൂട്ടായ്മ സന്നദ്ധ സേന കണ്‍വീനര്‍ അസ്‌ക്കറും കൂട്ടുകാരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഷില്‍ജു പിന്നോട്ടില്ലായിരുന്നു. കെ.എം.സി.ടി മെഡിക്കല്‍…

Read More