വീപ്പയ്ക്കുള്ളിലെ മൃതദേഹം ആരുടേത് ? ദുരൂഹ സാഹചര്യത്തില്‍ കാണാതായ പതിനഞ്ചു സ്ത്രീകളില്‍ ആരുമല്ലയെന്ന് പോലീസ്; എങ്ങോട്ടു നീങ്ങണമെന്നറിയാതെ പോലീസ്…

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്ക് അകത്തു നിന്നു കിട്ടിയ മൃതദേഹം ആരുടേതെന്ന് ഇതുവരെയും കണ്ടെത്താനായില്ല. അന്വേഷണം വഴിമുട്ടിയ അവസ്ഥയാണിപ്പോള്‍. വീപ്പയിലെ അസ്ഥികൂടം കണ്ടെത്തി അന്വേഷണം ഒരാഴ്ച പിന്നിടുമ്പോഴും ആരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്നു തെളിഞ്ഞിരുന്നു. 2016 ഡിസംബറിന് മുമ്പായിരിക്കണം കൊലപാതകം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. അതിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ സംസ്ഥാനത്ത് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ വച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമായി പരിശോധിക്കുമ്പോള്‍ അവ യോജിക്കുന്നില്ല എന്നതാണ് പൊലീസിന് അന്വേഷണം കീറാമുട്ടിയാകുന്നത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞപ്പോള്‍ കൊല്ലപ്പെട്ടയാള്‍ക്ക് 153 സെന്റിമീറ്റര്‍ ഉയരമെന്നതടക്കം വിവരങ്ങള്‍ ലഭിച്ചു. കൊല്ലപ്പെടുന്നതിന് ഏകദേശം മൂന്ന് മാസം മുന്‍പ് കാലില്‍ ഒടിവ് സംഭവിച്ചതായി കണ്ടെത്തി. ഇതിന് ശസ്ത്രക്രിയ നടത്തിയിരുന്നതായും എല്ലുകള്‍ ഉറച്ചിരുന്നില്ലെന്നും കണ്ടെത്തി. അരഞ്ഞാണത്തിന് നീളം കുറവായതിനാല്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന നിഗമനവും പൊലീസിനുണ്ട്. സംസ്ഥാനത്ത് ഈ നിശ്ചിത കാലയളവില്‍…

Read More