പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പെൺമക്കൾ വഴിമാറി, ചാണ്ടി ഉമ്മന് സാധ്യത; തോൽവിയുടെ  കാഠിന്യം കുറയ്ക്കാൻ സ്വതന്ത്രനെ തേടി സിപിഎം; ബിജെപി സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പിച്ച് എൻ ഹരി


കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ചാ​ണ്ടി ഉ​മ്മ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞെ​ങ്കി​ലും എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച​ക​ള്‍ മു​റു​കു​ന്നു.

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി സം​ബ​ന്ധി​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി കു​ടും​ബ​ത്തി​ലേ​ക്ക് ച​ര്‍​ച്ച​ക​ള്‍ നീ​ണ്ടെ​ങ്കി​ലും മ​റി​യം, അ​ച്ചു ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ചാ​ണ്ടി ഉ​മ്മ​നി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങി.

ഇ​തി​ന് കോ​ണ്‍​ഗ്ര​സ്, യു​ഡി​എ​ഫ് നേ​തൃ​ത്വം പി​ന്തു​ണ ന​ല്‍​കി​യ​തോ​ടെ ചാ​ണ്ടി ഉ​മ്മ​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ തീ​രു​മാ​ന​മാ​യി.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യി​ല്‍ മ​ണ്ഡ​ലം നി​ല​നി​ര്‍​ത്താ​മെ​ന്ന മോ​ഹ​മാ​ണ് ചാ​ണ്ടി ഉ​മ്മ​നി​ലേ​ക്ക് യു​ഡി​എ​ഫി​നെ എ​ത്തി​ച്ച​ത്. എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എ​മ്മി​നാ​ണ് പു​തു​പ്പ​ള്ളി മ​ണ്ഡ​ലം.

ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ജ​യ്ക് സി. ​തോ​മ​സ്, റെ​ജി സ​ഖ​റി​യ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച ജ​യ്ക് സി. ​തോ​മ​സ് ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ വോ​ട്ട് വ​ലി​യ നേ​ട്ട​മാ​യി ക​ണ്ട് വീ​ണ്ടും രം​ഗ​ത്തി​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

അ​തേ​സ​മ​യം, സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​നും സി​പി​എ​മ്മി​ൽ ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി അം​ഗ​ത്തെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്ന നി​ല​പാ​ടും സി​പി​എ​മ്മി​നു​ണ്ട്.

സ​ഹ​താ​പ ത​രം​ഗ​മു​ണ്ടാ​യാ​ല്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക്ക് ക​ന​ത്ത തോ​ല്‍​വി ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രും. സ​ഹ​താ​പ ത​രം​ഗ​ത്തി​ല്‍ പു​തു​പ്പ​ള്ളി​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നു കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ വ​ലി​യ തി​രി​ച്ച​ടി​യെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​കും.

എ​ന്‍​ഡി​എ​യി​ല്‍ ബി​ജെ​പി​ക്കാ​ണ് പു​തു​പ്പ​ള്ളി. എ​ന്‍. ഹ​രി​യാ​കും സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് ഏ​റെ​ക്കു​റെ ധാ​ര​ണ​യാ​യി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ത​ല​സ്ഥാ​ന​മാ​യി പു​തു​പ്പ​ള്ളി മാ​റി. ഇ​ന്ന​ത്തെ അ​നു​ശോ​ച​ന യോ​ഗം ക​ഴി​ഞ്ഞാ​ലു​ട​ന്‍ കോ​ണ്‍​ഗ്ര​സും സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കും.

Related posts

Leave a Comment