ഒടുവില്‍ ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു ! ചെമ്പോല ഒറിജിനലാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് പിണറായി…

ശബരിമലയുടേതെന്ന പേരില്‍ പ്രചരിച്ച ചെമ്പോള വ്യാജമാണെന്ന് ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായി ആയിരുന്നു പിണറായി ഇക്കാര്യം അറിയിച്ചത്. ചെമ്പോല ഒറിജനല്‍ ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉന്നയിച്ചു. ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രവൃത്തിയെ ന്യായീകരിക്കാനും മുഖ്യമന്ത്രി മറന്നില്ല. സുരക്ഷ ഏര്‍പ്പെടുത്തിയ പോലീസ് നടപടി സ്വാഭാവികമാണെന്നായിരുന്നു പ്രസ്താവന. പോലീസിന്റെ സൈബര്‍ യോഗത്തില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ല. പുരാവസ്തു കേസ് സംസ്ഥാനപോലീസിന് അന്വേഷിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. പൗരാവകാശം ലംഘിക്കുന്ന ഒരു നിയമവും സര്‍ക്കാര്‍ കൊണ്ടുവരില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള നിയമം…

Read More

മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല എന്റെ കൈയ്യില്‍ നിന്നു വാങ്ങിയത് ! പുരാവസ്തു വില്‍പ്പനക്കാരന്‍ ഗോപാലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ…

മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ ചെമ്പോല താന്‍ വിറ്റതാണെന്നും അത് സിനിമാ സംബന്ധമായ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണ് തന്റെ കൈയ്യില്‍ നിന്നു വാങ്ങിയതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി ഗോപാല്‍. ചെമ്പോലയില്‍ ശബരിമല ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച് ഒന്നുമില്ലെന്നും വഴിപാടുകളെപ്പറ്റിയാണ് പറയുന്നതെന്നും ഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു. ശബരിമലയില്‍ നാളികേരം ഉടയ്ക്കാനും എടുക്കാനുമുള്ള അവകാശം ഒരാള്‍ക്ക് കൈമാറുന്നത് വ്യക്തമാക്കുന്നതാണ് ചെമ്പോല. ഇരുന്നൂറ് കൊല്ലം പഴക്കമുള്ള ചെമ്പോലയാണ് അത്. മൂന്നുകൊല്ലം മുന്‍പാണ് തന്റെ കൈയില്‍ എത്തിയത്. കോലെഴുത്തിലായതിനാല്‍ സാധാരണക്കാര്‍ക്ക് ചെമ്പോല വായിക്കാന്‍ കഴിയില്ല. സന്തോഷ് എന്ന വ്യക്തിയാണ് സിനിമയ്ക്ക് വേണ്ടി തന്റെ കൈയില്‍ നിന്ന് വാങ്ങിയത്. എത്ര രൂപയ്ക്കാണ് നല്‍കിയതെന്ന് ഓര്‍മ്മയില്ല. ഇതില്‍ വിവാദമാക്കാന്‍ മാത്രം എന്താണുള്ളതെന്ന് അറിയില്ല. തൃശൂര്‍ ഫിലാറ്റലിക് ക്ലബില്‍ വച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളില്‍ നിന്ന് ചെമ്പോല വാങ്ങിയത്.…

Read More