​ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭയുടെ നേതൃത്വത്തിൽ 2003ല്‍ നടന്ന മു​ത്ത​ങ്ങ ഭൂ​സ​മ​രത്തിൽ പൊ​ലി​സ് മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ വ​യ​നാ​ട് ഡ​യ​റ്റ് മു​ന്‍ അ​ധ്യാ​പ​ക​ന് 12.5 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ വ​ന​ത്തി​ല്‍ 2003ല്‍ ​ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ ന​യി​ച്ച ഭൂ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പൊ​ലി​സ് അ​തി​ക്ര​മ​ത്തി​നു ഇ​ര​യാ​യ വ​യ​നാ​ട് ഡ​യ​റ്റ് മു​ന്‍ അ​ധ്യാ​പ​ക​ന്‍ കെ.​കെ. സു​രേ​ന്ദ്ര​ന് 12.5 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. സു​രേ​ന്ദ്ര​ന്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പാ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ നി​ഷേ​ധി​ച്ച നീ​തി​യാ​ണ് സ​തീ​ശ​ന്‍ സ​ര്‍​ക്കാ​ര്‍ ല​ഭ്യ​മാ​ക്കി​യ​തെ​ന്നും സ​ന്തോ​ഷ​മു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ചു. മു​ത്ത​ങ്ങ കേ​സി​ല്‍ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ മ​ര്‍​ദ​ന​ത്തി​നു ഇ​ര​യാ​കു​ക​യും ത​ട​വ് അ​നു​ഭ​വി​ക്കു​ക​യും ചെ​യ്ത സു​രേ​ന്ദ്ര​നു സ​ര്‍​ക്കാ​ര്‍ അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ബ​ത്തേ​രി സ​ബ് കോ​ട​തി 2021 ജ​നു​വ​രി​യി​ല്‍ ഉ​ത്ത​ര​വാ​യി​രു​ന്നു. അ​ഡ്വ.​കെ.​എ​ന്‍. മോ​ഹ​ന​ന്‍ മു​ഖേ​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​ഡ്ജ് അ​നി​റ്റ് ജോ​സ​ഫാ​ണ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്. സ​ര്‍​ക്കാ​ര്‍ തു​ക ന​ല്‍​ക​ണ​മെ​ന്നും…

Read More