കോണ്‍ജ്വറിങ് സിനിമയിലെ വീട്ടില്‍ ഇപ്പോഴും പ്രേതബാധയുണ്ടെന്ന് വീട്ടുകാര്‍ ! ഹാരിസ്വില്ലെയിലെ ‘പ്രേതഭവന’ത്തെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്…

ലോകമെമ്പാടുമുള്ള ആരാധകരുടെ ഇഷ്ട ഹൊറര്‍ ചിത്രമാണ് 2013ല്‍ ഇറങ്ങിയ ദി കോണ്‍ജ്വറിങ്. യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചതെന്നാണ് സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത് സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള അവകാശവാദമാണെന്നാണ് പലരും ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിലെ പല സംഭവങ്ങള്‍ക്കും സമാനമായ കാര്യങ്ങള്‍ ഈ ചിത്രം ഷൂട്ട് ചെയ്ത വീട്ടില്‍ സംഭവിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമേരിക്കയിലെ റോഡ് ഐലന്‍ഡിലുള്ള ഹാരിസ്വില്ലെയിലാണ് ഈ പ്രേത ഭവനം സ്ഥിതി ചെയ്യുന്നത്. ഈ ഫാം ഹൗസ് 2019 ജൂണില്‍ കോറി, ജെന്നിഫര്‍ ഹെയ്ന്‍സന്‍ എന്നീ ദമ്പതികള്‍ വാങ്ങിയിരുന്നു. പാരാനോര്‍മല്‍ അന്വേഷകര്‍ കൂടിയായ ഈ ദമ്പതികള്‍ക്ക് ഈ വീട്ടില്‍ നിന്ന് വിചിത്രമായ പല അനുഭവങ്ങളും ഉണ്ടായെന്നാണ് പറയുന്നത്. ഏകദേശം 3.21 കോടി രൂപയ്ക്കാണ് ഇവര്‍ ഈ ഫാം ഹൗസ് സ്വന്തമാക്കിയത്. ഇത് സ്വന്തമാക്കി രണ്ട് മാസത്തിന് ശേഷം ഇവര്‍…

Read More

ആളുകളെ പേടിപ്പിച്ചു കൊല്ലാന്‍ കോണ്‍ജറിംഗ് വീണ്ടുമെത്തുന്നു; അനബെല്ല ക്രിയേഷന്റെ ട്രെയിലര്‍ രക്തം മരവിപ്പിക്കുന്നത്

കോണ്‍ജറിംഗ് സീരീസിലെ ഏറ്റവും പുതിയ ചിത്രം അനബെല്ല ക്രിയേഷന്റെ  ട്രെയിലര്‍ പുറത്തിറങ്ങി. രക്തം മരവിപ്പിക്കുന്ന ഭീകരരംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. ഇതിനു മുമ്പിറങ്ങിയ കോണ്‍ജറിംഗ്-2 കേരളത്തിലും വിജയമായിരുന്നു. ആ ചിത്രം സംവിധാനം ചെയ്ത ജയിംസ് വാന്‍ ഇത്തവണ നിര്‍മാതാവിന്റെ റോളിലേക്ക് മാറിയിരിക്കുകയാണ്. കണ്‍ജറിംഗ് 2 കേരളത്തില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ ഹോളിവുഡ് ഹൊറര്‍ ചിത്രമാണ് കോണ്‍ജറിംഗ്-2. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനായിരുന്നു ചിത്രം നേടിയത്. കോണ്‍ജറിംഗ് ചിത്രങ്ങളിലെ പൈശാചിക പാവയായ അനബെല്ല തന്നെയാണ് ഈ സിനിമയിലും ഭീകരത വിതയ്ക്കുന്നത്.കോണ്‍ജറിംഗിനു പിന്നാലെ പുറത്തിറങ്ങിയ ലൈറ്റ്‌സ് ഔട്ടും കേരളത്തില്‍ നിന്നും മികച്ച നേട്ടം കൊയ്തു. ലൈറ്റ്‌സ് ഔട്ടിന്റെ നിര്‍മാതാവ് ജയിംസ് വാനായിരുന്നു. സംവിധായകന്‍ ഡേവിഡ് എഫ് സാനബര്‍ഗും. ഇതേ ടീം തന്നെയാണ് പുതിയ ചിത്രത്തിനു പിന്നിലും. ഒരു പാവ നിര്‍മാതാവിന്റേയും ഭാര്യയുടേയും മകള്‍ ചെറുപ്പത്തില്‍ മരിച്ചുപോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം…

Read More