കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി: വി​ള​വും വെ​ള്ള​പ്പൊ​ക്ക​വും

കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി -4 കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ട്ട​നാ​ട് മ​നു​ഷ്യ​ന്‍റെ അ​ധ്വാ​ന​ത്തി​ന്‍റെ​യും അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും അ​സാ​ധാ​ര​ണ​മാ​യ ച​രി​ത്ര​മാ​ണ്. കാ​യ​ലി​നെ​യും വെ​ള്ള​ത്തെ​യും ആ​ശ്ര​യി​ച്ച് ജീ​വി​ച്ചി​രു​ന്ന ജ​ന​ത, പ​ട്ടി​ണി​യി​ൽ​നി​ന്നു​ള്ള മോ​ച​ന​ത്തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കു​മാ​യി വെ​ള്ള​ക്കെ​ട്ടു​ക​ളെ കൃ​ഷി​ഭൂ​മി​ക​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ത​ല​മു​റ​ക​ളു​ടെ അ​ധ്വാ​ന​വും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ മാ​റ്റ​ങ്ങ​ളും ചേ​ർ​ന്നാ​ണ് കു​ട്ട​നാ​ട്ടി​ലെ വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​ന്ന് അ​തേ കൃ​ഷി​ഭൂ​മി വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും ജ​ല​നി​യ​ന്ത്ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ളു​ടെ​യും സ​മ്മ​ർ​ദ​ത്തി​ലാ​ണ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശം സ​മു​ദ്ര​നി​ര​പ്പി​ന് താ​ഴെ (ശ​രാ​ശ​രി 0.6 മീ​റ്റ​ർ മു​ത​ൽ 2.2 മീ​റ്റ​ർ വ​രെ താ​ഴെ) നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന അ​പൂ​ർ​വ ഭൂ​പ്ര​ദേ​ശ​മാ​ണ്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ഭ​ക്ഷ്യ-​കാ​ർ​ഷി​ക സം​ഘ​ട​ന കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക വ്യ​വ​സ്ഥ​യെ ‘ആ​ഗോ​ള പ്രാ​ധാ​ന്യ​മു​ള്ള കാ​ർ​ഷി​ക പൈ​തൃ​ക വ്യ​വ​സ്ഥ’ ആ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല, മീ​ന​ച്ചി​ൽ, മൂ​വാ​റ്റു​പു​ഴ എ​ന്നീ ന​ദി​ക​ൾ കു​ട്ട​നാ​ട്ടി​ലെ ജ​ല​വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ന​ദി​ക​ളാ​ണ്. പെ​രി​യാ​ർ വേ​ന്പ​നാ​ട്ട്…

Read More