കോട്ടയം: നദികളിലെയും അണക്കെട്ടുകളിലെയും ചെളിയും മണലും വാരിനീക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില് നടന്ന ചര്ച്ചയിൽ കീഴ്വഴക്കങ്ങള് പരിഗണിക്കാതെ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ചോദ്യമുന്നയിക്കുകയും നടപടികൾ ഉറപ്പു നൽകിക്കൊണ്ട് മുഖ്യമന്ത്രി മറുപടി നൽകുകയുമൊക്കെ ചെയ്തെങ്കിലും, വെള്ളക്കെട്ടു ദുരിതങ്ങളെക്കുറിച്ചുള്ള കുട്ടനാട്ടുകാരുടെ ആശങ്കകളും പരാതികളും തുടരുകയാണ്. പ്രഖ്യാപനങ്ങൾ മുറയ്ക്കു നടക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും ഭരണതല നടപടികൾ ചുവപ്പുനാടകളിൽ കുരുങ്ങുന്നതിനു പരിഹാരമുണ്ടാകുന്നില്ലെന്നാണ് അനുഭവങ്ങളെ മുൻ നിർത്തി അവർ ചൂണ്ടിക്കാട്ടുന്നത്. നിയമസഭയിലെ ചർച്ചയിൽ റവന്യു മന്ത്രി അനില്കുമാര് മറുപടി പറഞ്ഞതിനു പിന്നാലെ വേമ്പനാട്ടുകായല് നവീകരണത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് ആവശ്യപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. തിരുകൊച്ചി പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസായ വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നതെന്നും അത്രയും വെള്ളം ഉള്ക്കൊള്ളാന് കായലിനു കഴിയുന്നില്ലെന്നും സ്പീക്കര് പറഞ്ഞു. മുന്പ് വെള്ളം തടസമില്ലാതെ കടലിലേക്ക് ഒഴുകിപ്പോകുമായിരുന്നു. ഇപ്പോള് അതല്ല സ്ഥിതി. പലയിടത്തും ഒഴുക്ക് തടസപ്പെട്ടു കിടക്കുകയാണ്. വകുപ്പു…
Read More