ഫൈസര്‍ വാക്‌സിന്‍ ഉഗ്രന്‍ സാധനം ! എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ അടുത്ത് കളി നടക്കില്ല; വിവിധ വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇസ്രയേലില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ…

വാക്‌സിനേഷനിലൂടെ കോവിഡിനെ പിടിച്ചു കെട്ടാമെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ഇസ്രയേല്‍. അതിനാല്‍ തന്നെ വാക്‌സിനുകളുടെ ഗുണമേന്മയെപ്പറ്റി അവര്‍ നടത്തുന്ന ഗവേഷണങ്ങളുടെ കൃത്യതയും കൂടുതലാണ്. ഫൈസര്‍ വാക്‌സിന്‍ നല്‍കുന്ന സംരക്ഷണ വലയം ഭേദിച്ചു കടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിനാകും എന്നാണ് ഒരു കൂട്ടം ഇസ്രയേലി ഗവേഷകര്‍ കണ്ടെത്തിയത്. എന്നിരുന്നാലും നിലവിലുള്ള വാക്‌സിനുകളില്‍ ഏറ്റവും ഫലക്ഷമതയുള്ളത് ഫൈസര്‍ വാക്‌സിനാണെന്നും അവര്‍ പറയുന്നു. ഇസ്രയേലില്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിന് കാര്യമായ സാന്നിദ്ധ്യമില്ലാത്തതിനാല്‍, ഫൈസര്‍ വാക്‌സിന്‍ ഏറെ ഫലപ്രദമായി എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇസ്രയേലിന്റെ മൊത്തം കോവിഡ് കേസുകളില്‍ ഒരു ശതമാനം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ഇനമായ ബി. 1. 351 ഉള്ളതെന്നും അവര്‍ പറയുന്നു. മെഡ്ക്‌സിവ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്്‌സിന്‍ ലഭിച്ചവരില്‍ വാക്‌സിന്‍ ലഭിക്കാത്തവരെക്കാള്‍ എട്ടിരട്ടി ഈ ഇനത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായും അവര്‍ വെളിപ്പെടുത്തി. ഇതുതന്നെ ഫൈസര്‍…

Read More

കോവിഡ് വാക്‌സിന്‍ ഇനി ക്യാപ്‌സൂള്‍ രൂപത്തിലും ! പ്രേമാസ് ബയോടെകിന്റെ പരീക്ഷണം മൃഗങ്ങളില്‍ വിജയം…

കോവിഡ് പ്രതിരോധ വാക്സിന്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുന്നു. ഇതിനായുളള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനിയായ പ്രേമാസ് ബയോടെക് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം. അമേരിക്കന്‍ കമ്പനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് പ്രേമാസ് ബയോടെക്. ഒരു ഡോസില്‍ തന്നെ ഫലപ്രദമെന്ന് കണ്ട കോവിഡ് പ്രതിരോധ ക്യാപ്‌സൂള്‍ വികസിപ്പിച്ചെടുത്തുവെന്ന് മാര്‍ച്ച് 19ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രോട്ടീന്‍ അധിഷ്ഠിത വിഎല്‍പി വാക്സിന്‍ സാര്‍സ് കോവ്-2 വൈറസിന്റെ മൂന്നുഭാഗങ്ങളില്‍ നിന്ന് മൂന്നുമടങ്ങ് സംരക്ഷണം നല്‍കുന്നതാണ് ക്യാപ ഓറവാക്സ് കോവിഡ് 19 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാപ്സൂള്‍ കോവിഡിനെതിരേ ഫലപ്രദമാണെന്നും മൃഗങ്ങളില്‍ നടത്തിയ പ്രാഥമിക പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതായും കമ്പനി അവകാശപ്പെടുന്നു. ക്യാപ്സൂളിന്റെ ക്ലിനിക്കല്‍ ട്രയല്‍ 2021ന്റെ രണ്ടാം പാദത്തോടെ ആരംഭിക്കും. വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നല്‍കാല്‍ കഴിയുന്ന വാക്സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍…

Read More

മിനിറ്റുകളുടെ ഇടവേളയില്‍ രണ്ടു തവണ കോവിഡ് വാക്‌സിന്‍ കുത്തിവച്ചു ! പരാതിയുമായി കോഴിക്കോട്ടെ മധ്യവയസ്‌ക

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് പുരോഗമിക്കുമ്പോള്‍ മധ്യവയസ്‌കയ്ക്ക് മിനിറ്റുകളുടെ ഇടവേളയില്‍ രണ്ടു തവണ കുത്തിവയ്പ്പ് എടുത്തതായി പരാതി. കോഴിക്കോട് കെട്ടാങ്ങല്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കടുത്ത പനിയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട ഇവര്‍ ചികിത്സതേടി. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. കൊട്ടാങ്ങല്‍ കളന്തോട് കോഴിശേരി കുന്നുമ്മല്‍ പ്രസീതയാണ് പരാതിക്കാരി. കഴിഞ്ഞ വെള്ളിയാഴ്ച കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി വെള്ളിയാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിയതാണ് പ്രസീത. വാക്സിന്‍ സ്വീകരിക്കാന്‍ കയറി ആദ്യ ഡോസ് വാക്സിന്‍ കുത്തിവെച്ചതിനു പിന്നാലെ നഴ്‌സ് രണ്ടാമത്തെ ഡോസും കുത്തിവെച്ചു എന്നാണ് ഇവരുടെ പരാതി. വാക്സിന്‍ എടുത്തതിനു തൊട്ടു പിന്നാലെ കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെ ഇവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. ശ്വാസതടസ്സവും നേരിട്ടതോടെ ഉടന്‍ ചിക്ത്സ നേടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. വാക്സിന്‍ കുത്തിവെച്ച നഴ്സിന് അബദ്ധം പറ്റിയതാണെന്നാണ് പ്രസീത പറയുന്നത്.…

Read More

വാക്‌സിന്‍ സ്വീകരിച്ച ശേഷം നഴ്‌സിനോട് മോദി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു ! പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട് അദ്ഭുതപ്പെട്ട് റോസമ്മ…

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സീന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ മലയാളി നഴ്‌സ് റോസമ്മയും പ്രശസ്തയായിരിക്കുകയാണ്. പുതുച്ചേരി സ്വദേശിയായ നഴ്‌സ് പി. നിവേദയാണ് മോദിയ്ക്ക് വാക്‌സീന്‍ കുത്തിവെയ്‌പ്പെടുത്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന നിവേദ,പ്രധാനമന്ത്രി വാക്സീന്‍ എടുക്കാന്‍ എത്തുന്ന വിവരം ഇന്നു രാവിലെയാണ് അറിഞ്ഞത്. ‘വാക്സീന്‍ സെന്ററിലായിരുന്നു ഡ്യൂട്ടി. രാവിലെ വിളിച്ചു. അപ്പോഴാണ് പ്രധാനമന്ത്രി എത്തുന്ന വിവരം അറിഞ്ഞത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതു വലിയ കാര്യമായി’ നിവേദ പറയുന്നു. ‘വാക്‌സീന്‍ എടുത്തു കഴിഞ്ഞു എനിക്ക് തോന്നിയതേയില്ല’ വാക്‌സീന്‍ കുത്തിവയ്പ്പ് എടുത്തതിനു ശേഷം മോദി പറഞ്ഞത് ഇങ്ങനെയായിരുന്നുവെന്നും നിവേദ പറയുന്നു. 28 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. ഞങ്ങള്‍ ഏതു സംസ്ഥാനത്തുനിന്നാണെന്ന് അദ്ദേഹം ചോദിച്ചുവെന്നും നിവേദ പറഞ്ഞു. പ്രധാനമന്ത്രിക്ക് വാക്സീന്‍ നല്‍കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്ന് തൊടുപുഴ സ്വദേശിനി…

Read More

വാക്‌സിനെടുത്താലും പിന്നെങ്ങനെ എന്ന സംശയം പലര്‍ക്കും തോന്നാം ! വാക്‌സിന്‍ സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായതിനെക്കുറിച്ച് ഡോ.മനോജ് വെള്ളനാടിന്റെ അനുഭവക്കുറിപ്പ്…

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയതോടെ ശുഭപ്രതീക്ഷയിലാണ് എല്ലാവരും. നിലവില്‍ കേരളത്തിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചതോടെ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് വാക്‌സിനെടുത്താല്‍ കോവിഡ് വരുമോ ? എന്നത്. വാക്സിനെടുത്താലും കോവിഡ് വരാം എന്ന യാഥാര്‍ഥ്യം സ്വന്തം അനുഭവത്തിലൂടെ വിവരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിന്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വാക്സിനേഷനു ശേഷം ഒരാള്‍ക്ക് രോഗം വന്നെങ്കില്‍, രോഗാണു പുതുതായി ശരീരത്തില്‍ കയറിയതാണെന്നാണ് അതിനര്‍ത്ഥമെന്ന് മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഡോ.മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്… വാക്സിനെടുത്താലും കോവിഡ് വരാമോ?വരാം.. വന്നു.. ഇന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അല്‍പ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ…

Read More

കൊറോണയ്ക്ക് ഏറ്റവും പ്രിയം ആദ്യ ഡോസ് വാക്‌സിനേഷന്‍ എടുത്തവരോടോ ? രണ്ടാം ഡോസിനു മുമ്പ് കൊറോണ പിടിക്കപ്പെടാന്‍ സാധ്യത വളരെക്കൂടുതല്‍…

ഫൈസര്‍ വാക്‌സിനേഷന്റെ ആദ്യ ഡോസ് പ്രതീക്ഷിച്ച ഫലം ചെയ്യുന്നില്ലെന്ന് നിരീക്ഷണം. ഇസ്രയേലിലെ പ്രമുഖ കോവിഡ് ചികിത്സകനായ ഡോ.നാഷ്മാന്‍ ആഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാക്‌സിന്റെ ആദ്യ ഡോസിന് പ്രതീക്ഷിച്ചത്ര രോഗവ്യാപനം തടയാന്‍ കഴിയുന്നില്ലെന്നും ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞാല്‍ പത്തു ദിവസമെങ്കിലും എടുക്കും പ്രതിരോധ ശേഷി വികസിക്കുവാനെന്നും ആദ്യ ഡോസിനും രണ്ടാം ഡോസിനും ഇടയിലുള്ള ഇടവേളയില്‍ രോഗബാധയേറ്റവര്‍ നിരവധിയാണെന്നാണ് അദ്ദേഹം പറയുന്നത്. യഥാര്‍ത്ഥ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇസ്രയേലില്‍ ആദ്യ ഡോസെടുത്തവരില്‍ 14 ഉം 21 ഉം ദിവസത്തിനിടയില്‍ 33 ശതമാനത്തോളം രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തി. അതേസമയം ബ്രിട്ടനില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് വാക്‌സിന്‍ എടുത്തവരില്‍ 89 ശതമാനം വരെ രോഗബാധ തടയാനായി എന്നാണ്. ബ്രിട്ടനെ പോലെ രണ്ടു ഡോസുകള്‍ക്കും ഇടയില്‍ 12 ആഴ്ച്ചത്തെ ഇടവേള ഇസ്രയേല്‍ നല്‍കുന്നില്ല. മൂന്നാഴ്ച്ചത്തെ ഇടവേളയിലാണ് രണ്ട് ഡോസുകളും നല്‍കുന്നത്. എന്നാല്‍ ഈ ചുരുങ്ങിയ കാലയളവില്‍…

Read More

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും അനുമതിയില്ല ! കോവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കാനില്ലെന്ന നിലപാടില്‍ കേന്ദ്രം…

രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ക്ക് അടിയന്തരമായി അനുമതി നല്‍കാനില്ലെന്ന് നിലപാടെടുത്ത് കേന്ദ്ര സര്‍ക്കാര്‍.സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവര്‍ നിര്‍മ്മിച്ച വാക്സിനുകളുടെ അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ നിരസിക്കുകയായിരുന്നു. ഇരുവരുടേയും വാക്സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിര്‍മ്മാതാക്കളായ ആസ്ട്ര സെനേക്കയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മ്മാണം നടത്തുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വാക്സിനുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. അതേ സമയം ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് യുകെ അംഗീകാരം നല്‍കിയിരുന്നു. യുകെയാണ് വാക്സിന് അംഗീകാരം നല്‍കിയ ആദ്യ രാജ്യം. സാധാരണ റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കാമെന്നതിനാല്‍ ഓക്സ്ഫെഡ് വാക്സിന് ഫൈസര്‍, മൊഡേണ വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ -72 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടതുണ്ട്.

Read More

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ മദ്യപിക്കാന്‍ പാടില്ല ! വാക്‌സിന്‍ സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും മദ്യപാനം നിര്‍ത്തണം; വിദഗ്ധര്‍ പറയുന്നതിങ്ങനെ…

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ‘സ്പുട്‌നിക് വി’ സ്വീകരിക്കുന്നവര്‍ മദ്യപിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. വാക്സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ട് ആഴ്ച മുമ്പ് എങ്കിലും മദ്യം കഴിക്കുന്നത് നിര്‍ത്തണമെന്നും നിരീക്ഷകനായ അന്ന പോപോവ പറഞ്ഞു. മാത്രമല്ല ഇത് 42 ദിവസം തുടരണമെന്നും നിര്‍ദേശമുണ്ട്. മദ്യപാനം കോവിഡിനെതിരായ പ്രതിരോധത്തില്‍ നിന്ന് ശരീരത്തെ പിന്നോട്ടടിക്കുമെന്ന് അന്ന പോപോവ പറയുന്നു. ആരോഗ്യമുള്ളവരാകാനും ശക്തമായ രോഗ പ്രതിരോധ ശേഷി ലഭിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ മദ്യപിക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം അന്നയുടെ ഉപദേശത്തിന് വിരുദ്ധമാണ് വാക്സിന്‍ വികസിപ്പിച്ച അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് നല്‍കുന്ന നിര്‍ദേശം. സ്പുട്നിക് വി ട്വിറ്റര്‍ ചാനല്‍ ബുധനാഴ്ച ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോ ഒരു ഗ്ലാസ് ഷാംപെയ്ന്‍ ഉയര്‍ത്തുന്നതിന്റെ ചിത്രത്തിനൊപ്പം വ്യത്യസ്തമായ ഉപദേശവും നല്‍കി. ‘ഒരു ഗ്ലാസ് ഷാംപെയ്ന്‍ ആരെയും വേദനിപ്പിക്കില്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെപ്പോലും’ ജിന്റ്സ്ബര്‍ഗ്…

Read More

വാക്‌സിന്‍ വാങ്ങിക്കൂട്ടാന്‍ മത്സരിച്ച് രാജ്യങ്ങള്‍ ! ലോകരാജ്യങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത് 640 കോടി ഡോസ് വാക്‌സിന്‍; ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിങ്ങനെ…

കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ മത്സരിച്ച് രാജ്യങ്ങള്‍. വാക്‌സിന്‍ വാങ്ങാന്‍ ധാരണയിലായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. മൂന്നു കമ്പനികളില്‍ നിന്നായി 160 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇന്ത്യ ധാരണയിലെത്തി. പിന്നാക്കരാജ്യങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന രൂപീകരിച്ച ‘കോവാക്‌സ്’ സംവിധാനത്തിന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞത് 74 കോടി ഡോസ് മാത്രം. 150 രാജ്യങ്ങള്‍ക്കാകെയുള്ള ആശ്രയമാണിത്. പദ്ധതിയില്‍ ചേരാതെ യുഎസ് വിട്ടുനില്‍ക്കുന്നതും ഫണ്ടില്ലാത്തതുമാണു സംവിധാനം നേരിടുന്ന വെല്ലുവിളി. കോവിഡ് വാക്‌സിന്റെ ലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും ആശങ്കയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്ഫഡ് വാക്‌സീന്‍, റഷ്യയുടെ സ്പുട്‌നിക്, യുഎസ് കമ്പനിയായ നോവാവാക്‌സിന്റെ വാക്‌സീന്‍ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ കോവാക്‌സിനും സൈഡസ് കാഡിലയും അടക്കമുള്ള തദ്ദേശീയ വാക്‌സീനുകള്‍ പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ലോകത്താകെ, 640 കോടി ഡോസ് വാങ്ങാന്‍ മുന്‍നിര രാജ്യങ്ങള്‍ കമ്പനികളുമായി ധാരണയിലെത്തിയെന്നാണ് വിവരം. 320 കോടി ഡോസിനുള്ള…

Read More

തയ്യാറാക്കുന്ന വാക്‌സിന്‍ ചൂടപ്പം പോലെ വിറ്റു പോകുന്നു ! സമ്പന്ന രാജ്യങ്ങളെല്ലാം കോവിഡ് വാക്‌സിന്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതായി വിവരം…

കോവിഡ് ലോകം കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ വാക്‌സിന്‍ എന്ന ഒറ്റ പ്രതീക്ഷയിലാണ് ലോകജനത മുമ്പോട്ടു പോകുന്നത്. പലയിടങ്ങളിലും വാക്സിന്റെ പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലുമാണ്. ഇതിനിടെ വാക്‌സിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട് പലവിധ ചര്‍ച്ചകളാണുയരുന്നത്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാവുകയാണ് ‘ഓക്സ്ഫാം’ എന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട്. പ്രാരംഭഘട്ടത്തില്‍ ആകെ ഉത്പാദിപ്പിച്ചെടുക്കാന്‍ സാധ്യതയുള്ള വാക്സിന്റെ പകുതിയും ഇപ്പോഴേ സമ്പന്ന രാജ്യങ്ങള്‍ സ്വന്തമാക്കിയെന്നാണ് ‘ഓക്സ്ഫാം’ ചൂണ്ടിക്കാട്ടുന്നത്. വാക്സിന്‍ ഉത്പാദിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായും വാക്സിന്‍ നിര്‍മ്മാതാക്കളുമായാണ് രാജ്യങ്ങള്‍ ധാരണയിലെത്തിയിരിക്കുന്നത് എന്നും ‘ഓക്സ്ഫാം’ അവകാശപ്പെടുന്നു. യുഎസ്, യുകെ, ഓസ്ട്രേലിയ, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളാണ് വാക്സിന്റെ നല്ലൊരു പങ്കും ഇപ്പോഴേ സ്വന്തമാക്കിയിരിക്കുന്നതത്രേ. ബാക്കി വരുന്ന വാക്സിനില്‍ ഒരു പങ്ക് ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, മെക്സിക്കോ പോലുള്ള രാജ്യങ്ങളും സ്വന്തമാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് 19 മഹാമാരിയുണ്ടാക്കിയ പ്രതിസന്ധികളും തിരിച്ചടികളും വലിപ്പച്ചെറുപ്പമില്ലാതെ…

Read More