ആര്‍ക്കു വേണം തന്റെ ഉണക്കപ്പുല്ല്…കൊണ്ടു വാടോ പാനിപൂരി ! ഗോല്‍ഗപ്പയുടെ ആരാധകരായ പശുവും കിടാവും;വീഡിയോ കാണാം…

വടക്കേ ഇന്ത്യക്കാരുടെ പ്രിയ വിഭവമായ പാനിപൂരി ഇന്ന് മലയാളികള്‍ക്കും ഏറെയിഷ്ടമാണ്. വടക്കേ ഇന്ത്യയില്‍ നിന്നും മറ്റുമുള്ള കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായതോടെയാണ് അവര്‍ക്കൊപ്പം പാനിപ്പൂരിയും കേരളത്തിലെത്തിയത്. ഉത്തരേന്ത്യയില്‍ വഴിയോരക്കച്ചവടക്കാരുടെ പ്രധാന വരുമാനമാര്‍ഗമാണിത്. വഴിയോരക്കച്ചവടക്കാരനില്‍ നിന്നു പാനിപൂരി വാങ്ങി പശുവിനും കിടാവിനും കഴിക്കാന്‍ കൊടുക്കുന്ന മധ്യവയസ്‌കനും അത് ഏറെ ആസ്വദിച്ചു കഴിക്കുന്ന പശുവും കിടാവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കച്ചവടക്കാരന്‍ ഓരോ ഗോല്‍ഗപ്പ(പാനിപൂരി) വീതം ചെറിയ പാത്രത്തില്‍ എടുത്തു നല്‍കുന്നതും ഇയാള്‍ പശുവിനും കിടാവിനുമായി ഓരോന്നുവീതം വായില്‍ വച്ചു നല്‍കുന്നതും ദൃശ്യത്തില്‍ കാണാം. ഏറെ ആസ്വദിച്ചാണ് പശുവും കിടാവും പാനിപൂരി ഓരോന്നായി കഴിക്കുന്നത്. ലക്നൗവിലെ റെഡ്ഹില്‍ കോണ്‍വെന്റ് സ്‌കൂളിനു സമീപത്തു നിന്നുമാണ് രസകരമായ ഈ ദൃശ്യം പകര്‍ത്തിയത്. തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് ഇവിടെ വീടുകളില്‍ നിന്ന് പലരും ഭക്ഷണം നല്‍കാറുണ്ടെങ്കിലും പാനിപൂരി വാങ്ങി ഇവയ്ക്ക് നല്‍കിയതാണ് ആളുകളുടെ പ്രീതി…

Read More