ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന് ആക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല ! ഹരിപ്പാട്ടെ സിപിഐ നേതാവ് കൂറുമാറി ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി…

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫിനു തലവേദനയായി നേതാക്കളുടെ കൂറുമാറ്റം. എല്ലാവരും തന്നെ എന്‍ഡിഎയിലേക്കാണ് പോകുന്നതെന്നതും സിപിഎം നയിക്കുന്ന എല്‍ഡിഎഫിനു ക്ഷീണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎയിലേക്ക് കൂറുമാറിയ സിപിഐ നേതാവാണ് ഈ വഴിയിലെ ഏറ്റവും പുതിയ ആള്‍. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബിഡിജെഎസിലെത്തിയത്. ഇടതുമുന്നണിയില്‍ സിപിഐയുടെ ഹരിപ്പാട് സീറ്റില്‍ തമ്പി മേട്ടുതറയും പരിഗണനയിലായിരുന്നു. എന്നാല്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് തമ്പി രാജിവച്ച് ബിഡിജെഎസിലെത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ നിന്നും എന്‍ഡിഎയ്ക്ക് വേി ജനവിധി തേടുന്നതും തമ്പിയായിരിക്കും. സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് തമ്പി മേട്ടുതറ ഉന്നയിച്ചത്. കാനം രാജേന്ദ്രന്‍ ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും, സിപിഐ നേതാവായ…

Read More

ഫ്രീ ശാപ്പാട് അടിക്കുന്നത് ശീലമായിപ്പോയി ! പണപ്പിരിവും സൗജന്യ ഭക്ഷണം കഴിക്കലും സഹിക്കാനാവാതെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ എറണാകുളത്തെ സിപിഐ നേതാക്കള്‍ കുടുങ്ങിയതിങ്ങനെ…

ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം കാശു ചോദിക്കുമ്പോള്‍ കണ്ണുരുട്ടി കാണിക്കുകയും ഭീഷണിപ്പെടുത്തി പണം പിരിക്കുകയും ചെയ്ത സിപിഐ നേതാക്കള്‍ അറസ്റ്റില്‍. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ അറേബ്യന്‍ ഹോട്ടല്‍ ഉടമ പരീതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐ എറണാകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പറവൂര്‍ വലിയകുളങ്ങര വീട്ടില്‍ ജോഷി (54), എറണാകുളം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പനങ്ങാട് മാടവന കുണ്ടംപറമ്പില്‍ വീട്ടില്‍ ഹഷീര്‍ (44) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തി ഭക്ഷണം കഴിക്കുകയും ഭക്ഷണത്തിന്റെ കാശ് കൊടുക്കുന്നതിനു പകരം ഭീഷണിപ്പെടുത്തി പണം പിരിക്കുകയും ചെയ്ത നേതാക്കളാണ് കുടുങ്ങിയത്. സംഘം പതിവായി അറേബ്യന്‍ ഹോട്ടലില്‍ നിന്നും പണം നല്‍കാതെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. പണം ചോദിച്ചാല്‍ ഭക്ഷണത്തിനു നിലവാരം കുറവാണ്, മാലിന്യപ്രശ്നത്തിനു കോര്‍പറേഷനു പരാതി നല്‍കി ഹോട്ടല്‍ പൂട്ടിക്കും…

Read More

തൃശൂരില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായതു പരിശോധിക്കും ! സിപിഐയുടെ ഏക എംപിയായ തന്നെ മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കാമെന്നും സി.എന്‍ ജയദേവന്‍

തൃശൂര്‍: തൃശൂരിലെ സിപിഐ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തോല്‍വി പരിശോധിക്കുമെന്ന് സിപിഐ നേതാവ് സി.എന്‍. ജയദേവന്‍. തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ജയദേവന്‍ പറഞ്ഞു. രാജാജി മാത്യു തോമസിന്റെ തോല്‍വി സിപിഐ പരിശോധിക്കും. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായതിന്റെ കാരണവും പരിശോധനാ വിധേയമാക്കും. താന്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ ഉള്ളത്ര സജീവമായിരുന്നില്ലെന്നും ജയദേവന്‍ പറഞ്ഞു. ഏക എംപിയായ തന്നെ മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കാമെന്നും പക്ഷേ അത് തോവിക്കു കാരണമല്ലെന്നും ജയദേവന്‍ പറഞ്ഞു.

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാക്ക് വെറും പാഴ്‌വാക്കായി ! സിപിഐക്കാരുടെ പ്രവൃത്തിയില്‍ മനംനൊന്ത് ജീവനൊടുക്കിയ സുഗതന്റെ കുടുംബത്തോടു പകപോക്കി രാഷ്ട്രീയക്കാര്‍; വര്‍ക്ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കില്ലെന്ന് കട്ടായം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍…

പത്തനാപുരം: ഏറെ നാള്‍ ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് നിര്‍മാണം തുടങ്ങിയ വര്‍ക്ക്‌ഷോപ്പിനു മുമ്പില്‍ സിപിഐക്കാര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ വക നീതിനിഷേധം. വിവിധ സംഘടനകള്‍ സഹായം നല്‍കിയും ലോണെടുത്തും വര്‍ക്ക്ഷോപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസസന്‍സ് നല്‍കാനാകില്ലന്ന തീരുമാനത്തിലാണ് വിളക്കുടി പഞ്ചായത്ത്. ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുകയും മെഷീനുകള്‍ സ്ഥാപിക്കുകയും ചെയ്തതിനു ശേഷം ലൈസന്‍സിനായി അപേക്ഷിച്ചപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ തനിനിറം കാട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ ഉറപ്പിനെ തുടര്‍ന്നാണ് സുഗതന്റെ കുടുംബം വര്‍ക്ക്ഷോപ്പ് നിര്‍മ്മാണവുമായി മുന്നോട്ടു പോയത്. അവസാന നിമിഷം സര്‍ക്കാരും കൈവിട്ടതോടെഎന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് ഇവര്‍. 2018 ഫെബ്രുവരി 23 നാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ പ്രവാസിയായ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്…

Read More

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് കൊട്ടാരത്തിനുള്ളത് ! സി അച്യുതമേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്; പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കാനം…

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ടു നീങ്ങുമ്പോള്‍ സിപിഐയുടെ നിലപാട് ശ്രദ്ധേയമാകുന്നു. ഇക്കാര്യത്തില്‍ വലിയ പ്രകോപനമൊന്നും സൃഷ്ടിക്കേണ്ടതില്ലെന്നും സന്തുലിത സമീപനം മാത്രം കൈക്കൊണ്ടാല്‍ മതിയെന്നുമാണ് സിപിഐയുടെ നിലപാട്. തന്ത്രിക്കെതിരേയും പന്തളം കൊട്ടാരത്തിനെതിരേയും ശക്തമായ നിലപാടാണ് പിണറായി വിജയന്‍ കൈക്കൊണ്ടത്. എന്നാല്‍ ശബരിമലയിലെ വിശ്വാസവുമായി ബന്ധപ്പെട്ട് ഭക്തരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന സംസാരങ്ങളൊന്നും ഉണ്ടാവരുതെന്നും പന്തളം കൊട്ടാരത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് സിപിഐ നിലപാട്. പ്രകോപനപരമായി സംസാരിച്ചവര്‍ സംസാരിച്ചോട്ടെ എന്നാല്‍ സിപിഐ പ്രവര്‍ത്തകര്‍ അത്തരത്തില്‍ സംസാരിക്കരുതെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ഇതേ വികാരമാണ് പാര്‍ട്ടി പ്രാസംഗികര്‍ പൊതുയോഗങ്ങളില്‍ എടുക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പാര്‍ട്ടി മേഖലാ ജനറല്‍ബോഡികളില്‍ വ്യക്തമാക്കി. ‘പന്തളം രാജവംശമുണ്ടായിരുന്നു. കടംകയറി മുടിഞ്ഞ് തിരുവിതാംകൂര്‍ രാജവംശത്തിന് അടുത്തൂണ്‍ പറ്റിയതാണ്. അന്ന് മുതല്‍ രാജാവുമില്ല. പരിവാരങ്ങളുമില്ല എന്നായിരുന്നു…

Read More

വെള്ളം നല്‍കുന്നതിനിടയില്‍ കയറിപ്പിടിച്ചു ! സുഹൃത്തിന്റ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവിനെതിരേ അന്വേഷണം; യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്…

എരുമപ്പെട്ടി: സുഹൃത്തിന്റെ ഭാര്യയും പാര്‍ട്ടി പ്രവര്‍ത്തകയുമായ യുവതിയെ കയറിപ്പിടിച്ച സിപിഐ നേതാവിനെതിരേ പോലീസിന്റെ അന്വേഷണം. എളവള്ളി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ്. മണലൂര്‍ നിയോജക മണ്ഡലം നേതാവുമായ യുവാവിനെതിരേയാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു ഇയാളെന്ന് യുവതി പറയുന്നു. ജോലിക്കാര്യത്തിനായി ഭര്‍ത്താവ് വിദേശത്തേക്കു പോയതോടെ മോശം പെരുമാറ്റമുണ്ടായെന്നും സി.പി.ഐ. പ്രാദേശിക നേതാക്കളോടു പരാതിപ്പെട്ടപ്പോള്‍ സഹകരിക്കാന്‍ പറയുകയാണുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണു യുവതി പരാതി നല്‍കിയത്. ആശാരിപ്പണിക്കാരനായ ഇയാള്‍ വീടിന്റെ പൊട്ടിയ ജനല്‍ച്ചില്ലു മാറ്റിവയ്ക്കാനാണ് എത്തിയത്. സംഭവസമയം അടുക്കളയിലായിരുന്ന തന്നോടു വെള്ളം ആവശ്യപ്പെടുകയും വെള്ളം നല്‍കുന്നതിനിടെ കയറിപ്പിടിക്കുകയുമായിരുന്നെന്നും യുവതി പറയുന്നു. സി.പി.ഐ എളവള്ളി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും എളവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.സി മോഹനനെയും പഞ്ചായത്ത് അംഗം നളിനി ജയനേയും വിവരമറിയിച്ചിരുന്നു. ഹോമിയോ ഡിസ്‌പെന്‍സറിയിലെ താല്‍ക്കാലിക ജീവനക്കാരിയായ തനിക്കു ജോലി ലഭിച്ചത് പാര്‍ട്ടി…

Read More

മാല പണയം വച്ച് അച്ഛന്‍ സിപിഐക്കാര്‍ക്ക് 63,000 നല്‍കി; പിന്നീട് എഐവൈഎഫ് കൊടി നാട്ടിയതോടെ കടക്കെണിയിലാകുയായിരുന്നു; ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ മകന്റെ വെളിപ്പെടുത്തല്‍…

  കൊല്ലം: സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പ് നിര്‍മാണം തടഞ്ഞതിലും ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ സി.പി.ഐ. നേതാക്കള്‍ക്കു പണം നല്‍കിയിരുന്നെന്നു മകന്‍ സുനിലിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണം പണയംവച്ച് 63,000 രൂപയാണു സി.പി.ഐ. നേതാക്കള്‍ക്കു നല്‍കിയത്. സ്വര്‍ണം പണയപ്പെടുത്തിയതിന്റെ രസീതുകള്‍ സുനില്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സുഗതന്‍ സി.പി.ഐ. നേതാക്കന്‍മാര്‍ക്കു പണം നല്‍കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പുനലൂര്‍ ഐക്കരകോണം വാഴമണ്‍ സ്വദേശി സുഗതനെ ഫെബ്രുവരി 23-നാണ് വര്‍ക്ക്ഷോപ്പ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത സുഗതന്‍ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് ഇളമ്പലില്‍ ഒരു വര്‍ക്ക്ഷോപ്പ് നിര്‍മിച്ചിരുന്നു. മറ്റൊരാളുടെ ഭൂമി പാട്ടത്തിനെടുത്തായിരുന്നു നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയായതിനു പിന്നാലെ സ്ഥലം വയല്‍ നികത്തിയതാണെന്നാരോപിച്ച് എ.ഐ.െവെ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രവര്‍ത്തനം തടഞ്ഞു. ഇതോടെ സുഗതന്‍ കടക്കെണിയിലാകുകയായിരുന്നു. സുഗതനോടു ചില നേതാക്കള്‍ക്കു വ്യക്തിവിരോധം…

Read More

വിപ്ലവം പാവപ്പെട്ടവന്റെ നെഞ്ചത്തല്ല വേണ്ടത് ! 35 വര്‍ഷം മണലാരണ്യത്തില്‍ പണിയെടുത്ത സുഗതന്‍ മടങ്ങിയെത്തിയത് വര്‍ക്ക്‌ഷോപ്പ് നടത്തി ജീവിക്കാന്‍; ഒടുവില്‍ പാര്‍ട്ടിക്കാരുടെ ഇടപെടലില്‍ മനം നൊന്ത് ആത്മഹത്യയും…

പത്തനാപുരം: ദീര്‍ഘമായ 35 വര്‍ഷങ്ങള്‍ മണലാരണ്യത്തില്‍ ചെലവഴിച്ച ശേഷം ശിഷ്ടകാലം ജന്മനാട്ടില്‍ കഴിയാനെത്തിയ പ്രവാസി തൂങ്ങി മരിച്ചു. മക്കളുമൊത്ത് വര്‍ക്ക് ഷോപ്പ് നടത്തി ജീവിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി നിര്‍മ്മിച്ച താത്കാലിക ഷെഡില്‍ തൂങ്ങിമരിച്ചത്. വയല്‍ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാനാകാത്ത സാഹചര്യം വന്നതാണ് സുഗതനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. വര്‍ക്ക്ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപത്തുള്ള ഷെഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതന്‍ തൂങ്ങി മരിച്ചത്. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹത്തിനുസമീപം മൂന്ന് കയറുകള്‍കൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് സുഗതന്‍ പലരോടും പറഞ്ഞിരുന്നു. ഗള്‍ഫില്‍ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം…

Read More