മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാക്ക് വെറും പാഴ്‌വാക്കായി ! സിപിഐക്കാരുടെ പ്രവൃത്തിയില്‍ മനംനൊന്ത് ജീവനൊടുക്കിയ സുഗതന്റെ കുടുംബത്തോടു പകപോക്കി രാഷ്ട്രീയക്കാര്‍; വര്‍ക്ക്‌ഷോപ്പിന് ലൈസന്‍സ് നല്‍കില്ലെന്ന് കട്ടായം പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍…

പത്തനാപുരം: ഏറെ നാള്‍ ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് നിര്‍മാണം തുടങ്ങിയ വര്‍ക്ക്‌ഷോപ്പിനു മുമ്പില്‍ സിപിഐക്കാര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ വക നീതിനിഷേധം. വിവിധ സംഘടനകള്‍ സഹായം നല്‍കിയും ലോണെടുത്തും വര്‍ക്ക്ഷോപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസസന്‍സ് നല്‍കാനാകില്ലന്ന തീരുമാനത്തിലാണ് വിളക്കുടി പഞ്ചായത്ത്. ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുകയും മെഷീനുകള്‍ സ്ഥാപിക്കുകയും ചെയ്തതിനു ശേഷം ലൈസന്‍സിനായി അപേക്ഷിച്ചപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ തനിനിറം കാട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ ഉറപ്പിനെ തുടര്‍ന്നാണ് സുഗതന്റെ കുടുംബം വര്‍ക്ക്ഷോപ്പ് നിര്‍മ്മാണവുമായി മുന്നോട്ടു പോയത്. അവസാന നിമിഷം സര്‍ക്കാരും കൈവിട്ടതോടെഎന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് ഇവര്‍. 2018 ഫെബ്രുവരി 23 നാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ പ്രവാസിയായ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്…

Read More