കേ​ര​ള ഹൗ​സി​ൽ നി​ന്ന് മാ​ർ​ച്ചി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​ പൊ​ലി​സ് ന​ട​പ​ടി; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധത്തിനിടെ പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള സി​പി​എം നേ​താ​ക്ക​ളെ ഡ​ൽ​ഹി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എം.​എ ബേ​ബി, ഇ.​പി ജ​യ​രാ​ജ​ൻ, എം.​വി ഗോ​വി​ന്ദ​ൻ, കെ.​കെ ശൈ​ല​ജ, പി.​കെ ശ്രീ​മ​തി, കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ, ജോ​ൺ ബ്രി​ട്ടാ​സ് എം​പി തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കേ​ര​ള ഹൗ​സി​ൽ നി​ന്ന് മാ​ർ​ച്ചി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പൊ​ലി​സ് ന​ട​പ​ടി. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യ്ക്ക് വേ​ണ്ടി​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണി​തെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​ത്തി​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണി​ത്. ഗ്യാ​നേ​ഷ് കു​മാ​ർ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. ജ​ന​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു. 13 കോ​ടി​യോ​ളം ആ​ളു​ക​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ച്ച​ത് കേ​ന്ദ്ര​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണ്. കേ​ന്ദ്രം ഗ്യാ​നേ​ഷ് കു​മാ​റി​നെ സം​ര​ക്ഷി​ക്കാ​ൻ വ​ഴി വി​ട്ട നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​വു​മാ​യി എ​സ്ഐ​ആ​റി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കി​യ…

Read More