മദ്യപിച്ചെത്തി പൊലീസ് സ്റ്റേഷനിൽ അതിക്രമം; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരി പൊലിസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി പരാക്രമം നടത്തിയ സംഭവത്തിൽ‌ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശിയായ ഹംസത്താണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. മദ്യപിച്ച് പൊലിസ് സ്റ്റേഷനിലെത്തിയ ഹംസത്ത് പൊലിസുകാരോട് അസഭ്യം പറയുകയും പൊലിസ് ജീപ്പിന്‍റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവാഹണം തടസ്സപ്പെടുത്തൽ കുറ്റങ്ങൾ ചുമത്തി പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Read More