ദേ​വ​ന​ന്ദ​യു​ടെ മ​ര​ണം; ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​ന​ഫ​ലം നി​ർ​ണാ​യ​കം; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ൽ​ത​ന്നെ ഉറച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും

കൊ​ല്ലം: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ഏ​ഴു​വ​സു​കാ​രി ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ത് ല​ഭി​ക്കു​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി​തി​രി​വ് ഉ​ണ്ടാ​കും. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ഇ​ത്തി​ക്ക​ര​യാ​റി​ല്‍ ഇ​ന്ന​ലെ ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ന്‍​സി​ക് ചീ​ഫ് സ​ര്‍​ജ​ന്‍ പ്ര​ഫ​സ​ര്‍ ശ​ശി​ക​ല, ഡോ. ​വ​ല്‍​സ​ല, ഡോ. ​ഷീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക​മാ​യ​തൊ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​ല്ല. ആ​ന്ത​രി​ക അ​വ​യ​വ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് തീ​രു​മാ​ന​മെ​ടു​ക്കും. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലും ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ലും ഒ​ന്നും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. അ​തേ സ​മ​യം ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കെ, കു​ട്ടി ഇ​തു​വ​രെ ആ​രോ​ടും പ​റ​യാ​തെ പു​റ​ത്തു​പോ​കി​ല്ലെ​ന്ന നി​ല​പാ​ട് മാ​റ്റി ബ​ന്ധു​ക്ക​ൾ. ദേ​വ​ന​ന്ദ മു​മ്പും ആ​രോ​ടും പ​റ​യാ​തെ വീ​ട്ടി​ല്‍ നി​ന്ന് ഒ​റ്റ​യ്ക്ക് ഇ​റ​ങ്ങി​പോ​യി​ട്ടു​ണ്ടെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. അ​ദ്ദേ​ഹം പോ​ലീ​സി​ന് കൊ​ടു​ത്ത…

Read More

കുട്ടിയുടെ വസ്ത്രം മണപ്പിച്ച് വീടിന്റെ പിന്‍വാതിലിലൂടെ അയല്‍വീടിനെ ചുറ്റി നടപ്പാലത്തിന് അടുത്തെത്തി; ദേവനന്ദയുടെ മൃതദേഹം കണ്ടെത്താന്‍ നിര്‍ണായകമായത് പോലീസ് നായ റീനയുടെ വൈദഗ്ധ്യം

ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. നടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവാനന്ദ. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. പോലീസ് ഡോഗ് സ്്ക്വാഡിലെ നായ റീനയാണ് ദേവനന്ദ പോയ വഴി കണ്ടെത്തിയത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാന്‍ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങള്‍ അലക്കാന്‍ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോള്‍ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതില്‍ പാതി തുറന്നുകിടന്നിരുന്നു. അയല്‍ക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കണ്ണനല്ലൂര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ട്രാക്കര്‍ ഡോഗ് റീന സ്പോട്ടിലെത്തി. ഹാന്‍ഡ്‌ലര്‍മാരായ എന്‍.അജേഷും എസ്.ശ്രീകുമാറും റീനയ്ക്കൊപ്പമുണ്ടായിരുന്നു. ഹാന്‍ഡ്‌ലര്‍മാര്‍ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാന്‍ കൊടുത്തു. വീടിന്റെ പിന്‍വാതിലിലൂടെ റീന പുറത്തിറങ്ങി.…

Read More

പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല! കാണാതാകുന്ന കുട്ടികളൊക്കെ എവിടെ പോകുന്നു ? ട്രെയിന്‍ യാത്രയില്‍ നേരില്‍ കണ്ടറിഞ്ഞ സംഭവം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച ദേവനന്ദ എന്ന ആറു വയസുകാരി മലയാളികള്‍ക്കാകെ നൊമ്പരമാവുകയാണ്. ഈ അവസരത്തില്‍ കുട്ടികളെ എങ്ങനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ വര്‍ഷത്തില്‍ 3800 കുട്ടികളെയാണ് കാണാതാവുന്നതെന്ന് പണ്ഡിറ്റ് പറയുന്നു. ഒരു ട്രെയിന്‍ യാത്രയില്‍ താന്‍ നേരില്‍ കണ്ടറിഞ്ഞ കാര്യവും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു… പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..കേരളത്തില് കുട്ടികളെ കാണാതാവുന്ന പരാതികള് ഈയ്യിടെയായ് വ൪ദ്ധിച്ചു വരികയാണല്ലോ.. വ൪ഷത്തില് 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ ?)മുമ്പൊരു ട്രെയി൯ യാത്രക്കിടയില് എന്ടെ അനുഭവം പറയാം ട്ടോ. ഒരു അച്ഛനും 2 വയസ്സുകാരനും ഒരു long യാത്ര ചെയ്യുകയായിരുന്നു. ഈ മകന്ടെ കാര്യത്തില് തീരെ ശ്രദ്ധ അയാള് വെച്ചിരുന്നില്ല.…

Read More