മലയാളത്തിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് കാവ്യ മാധവന്. ബാലതാരമായി വന്ന് മലയാള സിനിമയിലെ ജനപ്രിയ നായികയായി താരം മാറുകയായിരുന്നു. മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപിനെ നായകനാക്കി സൂപ്പര്‍ ഡയറക്ടര്‍ ലാല്‍ ജോസ് ഒരുക്കിയ ചന്ദ്രന് ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു നായികയായി കാവ്യ എത്തിയത്. പിന്നീട് നിരവധി സിനികളിലെ ഹിറ്റ് ജോഡികള്‍ ആയി ദിലീപ്-കാവ്യ കോംബോ മാറി. മികച്ച ഒരു നര്‍ത്തകി കൂടിയായിരുന്നു കാവ്യ മാധവന്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും. ദിലീപും ആദ്യ ഭാര്യ മഞ്ജു വാര്യരും ആയുള്ള വിവാഹത്തിന് മുന്‍പും അതിനു ശേഷവും കാവ്യയും ദിലീപുമായുള്ള ബന്ധത്തെപ്പറ്റി ഗോസിപ്പ് കോളങ്ങള്‍ എന്നും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ പലരും അതിന് വലിയ വില കല്‍പ്പിച്ചിരുന്നില്ല. ഇതിനൊക്കെ വിരാമം ഇട്ടുകൊണ്ട് ആയിരുന്നു കാവ്യയുടെ ആദ്യ വിവാഹം…
Read MoreTag: dileep
ദിലീപിന്റെ സിനിമയിലൂടെ മലയാളികളെ കൊതിപ്പിച്ചു കടന്നു കളഞ്ഞ സുന്ദരി ! ഉമ ശങ്കരിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒന്നും രണ്ടും പടങ്ങളിലൂടെത്തന്നെ നമ്മെ വിസ്മയിപ്പിച്ച അന്യഭാഷാ അഭിനേതാക്കള്‍ നിരവധിയുണ്ട്. അത്തരത്തില്‍ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരു മുഖമാണ് 2002ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ദിലീപ് നായകനായ കുബേരന് എന്ന ചിത്രത്തിലൂടെ നായികമാരില്‍ ഒരാളായി തുടക്കം കുറിച്ച നടി ഉമ ശങ്കരി. വര്‍ണ്ണാഭമായ വേഷത്തില്‍ കൂര്‍ഗ് നിവാസിയായി നമ്മുടെ മുന്നില്‍ എത്തിയ കുബേരനിലെ ഗൗരിയെ നമ്മള് മറക്കാന്‍ ഇടയില്ല. ദിലീപ് അവതരിപ്പിച്ച സിദ്ധാര്ത്ഥന് എന്ന കഥാപാത്രത്തിന് ഒപ്പം അഭിനയിച്ച ഒരു മഴപക്ഷി പാടുന്നു ചെറുമുളം തണ്ടു മൂളുന്നു എന്ന ഗാനം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അന്യഭാഷയില്‍ നിന്ന് വന്നതിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ നടി തന്റെ കഥാപാത്രത്തെ മികച്ചതായും ചെയ്തു. പ്രശസ്ത കന്നട സംവിധായകനായ ഡോക്ടര്‍ രാജേന്ദ്രബാബുവിന്റെയും പ്രശസ്ത നടി സുമിത്രയുടെയും മൂത്തമകളാണ് ഉമ ശങ്കരി. നടിയുടെ സഹോദരി നക്ഷത്രയും സിനിമ രംഗത്ത് സജീവമായിരുന്നു. ഉമ ശങ്കരിയുടെ അമ്മ…
Read Moreനമ്മള് ചിന്തിക്കുന്നതിന് അപ്പുറം ചെയ്യുന്ന ആളാണ് ദിലീപേട്ടന് ! നടന് ദിലീപ് ചെയ്ത സഹായങ്ങളെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍…
മിമിക്രി രംഗത്തു നിന്നെത്തി സിനിമയില്‍ സജീവമായ താരമാണ് കലാഭവന്‍ ഷാജോണ്‍. ഹാസ്യനടനായി തുടങ്ങി നായകനും വില്ലനും സംവിധായകനും വരെയായി മാറാന്‍ ഷാജോണിനായി. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അതിനിടെ സംവിധായകന്റെ റോളിലും ഷാജോണ്‍ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് നടന് ദിലീപ് നല്കിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ഒരുപാട് വേഷങ്ങള്‍ തനിക്ക് വാങ്ങി തന്നത് ദിലീപ് ആണെന്ന് ഷാജോണ്‍ പറയുന്നത്. പറക്കും തളിക ആയിരുന്നു ദിലീപേട്ടന്റെ ഒപ്പമുള്ള ആദ്യ ചിത്രം. പടം ഹിറ്റായി. പിന്നെ നമ്മളൊരു മിമിക്രിക്കാരന് ആയത് കൊണ്ട് ദിലീപേട്ടന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എല്ലാ സിനിമയിലും ദിലീപേട്ടന് വിളിക്കും. ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് സംവിധായകരോട് പറയും. ദിലീപേട്ടന് ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്റെ ഭാഗ്യത്തിന് ശരിയായി. അതുകൊണ്ടാവാം.…
Read Moreജാതക ചേര്‍ച്ചയില്‍ പൊരുത്തം ഏറെ ആയിരുന്നു ! താനും ദിലീപും ഒന്നാകണമെന്ന് തങ്ങളേക്കാള്‍ ആഗ്രഹിച്ചത് തങ്ങളെ സ്നേഹിക്കുന്നവരെന്ന് കാവ്യ മാധവന്…
മലയാളികളുടെ എക്കാലത്തെയും ഇഷ്ടനായികമാരില്‍ ഒരാളാണ് കാവ്യ മാധവന്. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കാവ്യ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ദിലീപിന്റെ ഭാഗ്യ നായികയായി തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്റെ ജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ദിലീപും ആയുള്ള വിവാഹം എന്നു തുറന്നു പറയുകയാണ് കാവ്യാ മാധവന്. എല്ലാം ദൈവം തീരുമാനിക്കുന്നതാണ് എന്നും നടി പറയുന്ന അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവര്‍ ആണെന്നാണ് കാവ്യാ മാധവന് പറയുന്നു. കാണുമ്പോള്‍ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാല്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു പതിവെന്ന് കാവ്യ പറയുന്നു. ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ…
Read Moreപള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു ! ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ജയില്‍ അധികൃതര്‍…
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഇയാളെ കൊച്ചിയില്‍ നിന്ന് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നിലവില്‍ വിചാരണ തടവുകാരനായി എറാണാകുളത്തെ ജയിലില്‍ കഴിയുകയാണ് പള്‍സര്‍ സുനി. നേരത്തെ സുപ്രീം കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുശേഷം പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറയുന്നത്. മാനസിക സമ്മര്‍ദമാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പള്‍സര്‍ സുനിക്ക് എതിരെയുള്ളത് ഗുരുതര കുറ്റങ്ങളാണെന്നും അന്വേഷണം നടക്കുന്ന വേളയില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഈ മാസം പതിമൂന്നിനാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. വിചാരണ നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
Read Moreഇനി അന്വേഷണം ജിയോ സിമ്മുള്ള വിവോ ഫോണിനു പിന്നാലെ ! ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവര്‍ ആരൊക്കെയെന്ന് കണ്ടെത്തണമെന്ന നിര്‍ദേശിച്ച് വിചാരണക്കോടതി. ജിയോ സിമ്മുള്ള വിവോ ഫോണ്‍ ആരുടേതാണെന്ന് ചോദിച്ച ജഡ്ജി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും ആരാഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ്, ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി നിര്‍ദേശിച്ചത്. ‘പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണണമെന്ന് തനിക്ക് പ്രത്യേക താത്പര്യമില്ല. നാല് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ പറയുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍ ആരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തേണ്ടതില്ല- ജഡ്ജി വ്യക്തമാക്കി. അതേസമയം, കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. അതിനാലാണ് ഈ കേസ് പരിഗണിക്കുന്നത്…
Read Moreഒടുവില്‍ ദിലീപിനും ലോട്ടറി അടിച്ചു ! അര്‍മാദിച്ച് ആരാധകര്‍; ആഹ്ലാദത്തോടെ താരകുടുംബം…
മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ദിലീപ്. ചില വിവാദങ്ങളില്‍പ്പെട്ട് അടുത്തകാലത്തായി ഉഴറുന്ന ദിലീപിനെത്തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍. ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷ വാര്‍ത്ത. പത്ത് വര്‍ഷം കാലാവധിയുളളതാണ് ദുബായ് സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. രാജ്യത്ത് സ്പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോള്‍ഡന്‍ വിസ ലഭിക്കു ന്നവര്‍ക്ക് സാധിക്കും. പത്ത് വര്‍ഷം കാലാവധി കഴിഞ്ഞാല്‍ തനിയെ പുതുക്കാനാകും. 2021 ഓഗസ്റ്റില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഗോള്‍ഡന്‍ വീസ അനുവദിച്ചിരുന്നു. തുടര്‍ന്ന് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി,സുരാജ് വെഞ്ഞാറമ്മൂട്, ഗായിക കെ.എസ് ചിത്ര, നടിമാരായ മീന, ശ്വേത മേനോന്, മീര ജാസ്മിന്, നൈല ഉഷ, മിഥുന് രമേശ് എന്നിവരും ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു. വിവിധ മേഖലകളില്‍…
Read Moreദിലീപിന്റെ നായികയായി മിസ്റ്റര്‍ ബട്ലറില് അഭിനയിച്ച നടിയെ ഓര്‍മയുണ്ടോ ? ബംഗളുരു സുന്ദരി രുചിത ഇപ്പോള്‍ എവിടെ…
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 1993ല്‍ പുറത്തിറങ്ങിയ അമ്മയാണെ സത്യം. ചിത്രത്തില്‍ ആനിയും മുകേഷുമായിരുന്നു നായികാനായകന്മാരായെത്തിയത്. എന്നാല്‍ ചിത്രത്തിന്റെ തമിഴ് റീമേക്കിനെക്കുറിച്ച് സംവിധായകന് ചിന്തിച്ചപ്പോള്‍ ആനി അതില്‍ നിന്നു പിന്മാറുകയായിരുന്നു. തുടര്‍ന്ന് നായികയ്ക്കായുള്ള സംവിധായകന്റെ തിരച്ചില്‍ എത്തി നിന്നത് രുചിത പ്രസാദ് എന്ന പുതുമുഖ നടിയിലായിരുന്നു. എന്നാല്‍ സംവിധായകനും ചിത്രത്തിലെ നടനും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തുകയും ചെയ്തു. സിനിമയ്ക്ക് നല്കിയ പേര് ആയിരുന്നു കണ്ടേന് സീതയെ. കമലഹാസന് ആയിരുന്നു നായക സ്ഥാനത്ത്. മുടങ്ങിപ്പോയ ചിത്രീകരണം പിന്നീട് ആരംഭിക്കുവാനും കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ കമലഹാസന്റെ നായികയായി തുടക്കം കുറിക്കാനുള്ള അവസരം നടിയ്ക്കു നഷ്ടമായി. ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന രുചിതക്ക് മോഡലിംഗ് ആയിരുന്നു താല്പര്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ മിസ്സ് ബാംഗ്ലൂര്‍ ആയി നടിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. താന്‍ അഭിനയിച്ച ആദ്യചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതോടുകൂടി…
Read Moreദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടു തവണ തുറന്നു ! നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്…
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍നടപടികളുണ്ടാകും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, അതിജീവിതയ്ക്കൊപ്പമാണെന്ന വാദം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. അവര്‍ നല്കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും അതിജീവിത നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി നല്കി.
Read More‘മാഡം’ ഒരു പ്രഹേളികയാകും ! നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നു;ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് വിലയിരുത്തല്‍…
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനമെന്ന് സൂചന. കേസിലെ അധിക കുറ്റപത്രം 30ന് സമര്‍പ്പിക്കും. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടിച്ചോദിക്കില്ലെന്നും വിവരമുണ്ട്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണം സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഇതോടെ ആരാണ് ‘മാഡം’ എന്ന ചോദ്യത്തിന് തീര്‍ത്തും പ്രസക്തിയില്ലാതാവുകയാണ്. ഇത് കേസ് വഴിതിരിച്ചു വിടാനുള്ള പദ്ധതിയായിരുന്നുവോ എന്നും സംശയിക്കപ്പെടുന്നു. കാവ്യയ്ക്കു പുറമെ ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് കേസില്‍ ക്രൈം ബ്രാഞ്ചിന്റെ പിന്മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും പോലീസ് അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്.…
Read More