ഫ്രാ​ന്‍​സി​ല്‍ പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് വെ​ടി​വെ​ച്ചു കൊ​ന്നു ! വ​ന്‍ പ്ര​തി​ഷേ​ധം; കി​ലി​യ​ന്‍ എം​ബാ​പ്പെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്ത്

ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് വ​ണ്ടി ത​ട​ഞ്ഞ് പ​തി​നേ​ഴു വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ഡ്രൈ​വ​റെ വെ​ടി​വെ​ച്ചു കൊ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഫ്രാ​ന്‍​സി​ലെ​ങ്ങും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യാ​ണ്. അ​ള്‍​ജീ​രി​യ​ന്‍ വം​ശ​ജ​നാ​യ ന​യേ​ല്‍ എം ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വെ​ച്ച പോ​ലീ​സു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ടി​വെ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് നു​ണ​പ​റ​യു​ക കൂ​ടി​ചെ​യ്ത​തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ക്ര​മാ​സ​ക്ത​മാ​യി. ഫ്ര​ഞ്ച് പു​രു​ഷ ഫു​ട്‌​ബോ​ള്‍​ടീം ക്യാ​പ്റ്റ​ന്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ, ന​ട​ന്‍ ഒ​മ​ര്‍ സൈ ​തു​ട​ങ്ങി ഒ​ട്ടേ​റെ​പ്പേ​ര്‍ പോ​ലീ​സി​നെ​തി​രേ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച​രാ​ത്രി നാ​ല്‍​പ്പ​തോ​ളം കാ​റു​ക​ള്‍ ക​ത്തി​ച്ചു. 24 പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 31 പേ​രെ അ​റ​സ്റ്റു​ചെ​യ്‌​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജെ​റാ​ള്‍​ഡ് ഡ​ര്‍​മ​നി​ന്‍ പ​റ​ഞ്ഞു. പ്ര​ദേ​ശി​ക​സ​മ​യം ചൊ​വ്വാ​ഴ്ച പ​ക​ല്‍ എ​ട്ട​ര​യ്ക്കാ​ണ് ര​ണ്ട് ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍ വ​ണ്ടി​ത​ട​ഞ്ഞ് ന​യേ​ലി​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ന​യേ​ല്‍ ത​നി​ക്കു​നേ​രെ കാ​റോ​ടി​ച്ചു ക​യ​റ്റാ​ന്‍ നോ​ക്കി​യ​തി​നാ​ലാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര​ന്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് വെ​ളി​വാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ​മാ​ണെ​ന്ന് വാ​ര്‍​ത്താ…

Read More

ക​നി​മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം ! ജോ​ലി തെ​റി​ച്ച മ​ല​യാ​ളി ഡ്രൈ​വ​ര്‍​ക്ക് പു​തി​യ കാ​ര്‍ സ​മ്മാ​നി​ച്ച് ഉ​ല​ക​നാ​യ​ക​ന്‍

ക​നി​മൊ​ഴി എം.​പി.​യു​ടെ ബ​സ് യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ജോ​ലി​ന​ഷ്ട​മാ​യ മ​ല​യാ​ളി ബ​സ് ഡ്രൈ​വ​ര്‍ ഷ​ര്‍​മി​ള ഇ​നി പു​തി​യ കാ​റി​ന്‍​രെ ഉ​ട​മ. ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ല്‍​ഹാ​സ​നാ​ണ് കോ​യ​മ്പ​ത്തൂ​രി​ല്‍ താ​മ​സി​ക്കു​ന്ന ഷ​ര്‍​മി​ള​യ്ക്ക് പു​തി​യ കാ​ര്‍ സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്ന​ത്. ചെ​ന്നൈ​യി​ലേ​ക്ക് ഷ​ര്‍​മി​ള​യെ വി​ളി​ച്ചു​വ​രു​ത്തി​യ ക​മ​ല്‍ കാ​ര്‍ ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​യി മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. കോ​യ​മ്പ​ത്തൂ​രി​ലെ ആ​ദ്യ വ​നി​താ ബ​സ് ഡ്രൈ​വ​റാ​ണ് 24- കാ​രി​യാ​യ ഷ​ര്‍​മി​ള. പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​ഹേ​ഷി​ന്റെ​യും ഷൊ​ര്‍​ണൂ​ര്‍ സ്വ​ദേ​ശി​നി ഹി​മ​യു​ടെ​യും മ​ക​ളാ​ണ്. ഷ​ര്‍​മി​ള ഓ​ടി​ച്ചി​രു​ന്ന ബ​സി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഡി.​എം.​കെ. നേ​താ​വ് ക​നി​മൊ​ഴി യാ​ത്ര​ചെ​യ്ത​ത്. ബ​സി​ലെ വ​നി​താ ക​ണ്ട​ക്ട​ര്‍ അ​ന്ന​ത്താ​യി ക​നി​മൊ​ഴി​യോ​ട് ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​നി​മൊ​ഴി​യി​ല്‍​നി​ന്ന് പ​ണം വാ​ങ്ങു​ന്ന​ത് ഷ​ര്‍​മി​ള വി​ല​ക്കി​യെ​ങ്കി​ലും അ​ന്ന​ത്താ​യി അ​ത് ചെ​വി​ക്കൊ​ണ്ടി​ല്ല. ക​നി​മൊ​ഴി ബ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം ഇ​തി​ന്റെ​പേ​രി​ല്‍ ഷ​ര്‍​മി​ള​യും അ​ന്ന​ത്താ​യി​യു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും ജോ​ലി പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി ഷ​ര്‍​മി​ള ബ​സി​ല്‍​നി​ന്നി​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു.…

Read More

ലി​ഫ്റ്റ് ചോ​ദി​ച്ച് ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ ക​യ​റി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ഡ്രൈ​വ​റു​ടെ ശ്ര​മം ! പ്രേ​മ​ദാ​സ് അ​റ​സ്റ്റി​ല്‍…

ലി​ഫ്റ്റ് ചോ​ദി​ച്ച് ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ ക​യ​റി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍. പാ​ല​ക്കാ​ട് ആ​ന​ക്ക​ര​യി​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​മ്പി​ടി സ്വ​ദേ​ശി ക​ള​പ്പ​റ​മ്പി​ല്‍ പ്രേ​മ​ദാ​സി​നെ തൃ​ത്താ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന​ക്ക​ര കാ​റ്റാ​ടി ക​ട​വി​ല്‍ വ​ച്ച് ലി​ഫ്റ്റ് ചോ​ദി​ച്ച് ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ ക​യ​റി​യ നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​ക്ക് നേ​രെ​യാ​യി​രു​ന്നു ഓ​ട്ടോ ഡ്രൈ​വ​റു​ടെ പീ​ഡ​ന ശ്ര​മം. കു​റ്റി​പ്പു​റ​ത്തേ​ക്ക് ജോ​ലി​യാ​വ​ശ്യ​ത്തി​ന് പോ​യ നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളാ​ണ് ആ​ന​ക്ക​ര​യി​ല്‍ നി​ന്ന് നി​ന്ന് ലി​ഫ്റ്റ് ചോ​ദി​ച്ച് ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ ക​യ​റി​യ​ത്. യാ​ത്ര​ക്കി​ടെ ഓ​ട്ടോ ഡ്രൈ​വ​ര്‍ സ്ത്രീ​ക​ളി​ലൊ​രാ​ളെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. സ്ത്രീ​ക​ള്‍ നി​ല​വി​ളി​ച്ച​തോ​ടെ ആ​ളു​ക​ള്‍ ഓ​ട്ടോ ത​ട​ഞ്ഞി​ട്ടു. വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ ഡ്രൈ​വ​ര്‍ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ തൃ​ത്താ​ല പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

Read More

യുവാവ് സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയത് ബുര്‍ഖ ധരിച്ച് ! ഇയാളുടെ ഉദ്ദേശ്യം കേട്ട് ഞെട്ടി സര്‍വരും…

ബുര്‍ഖ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയ യുവാവ് കുടുങ്ങി. ആശുപത്രിയിലെ തന്നെ വനിതാ ഡോക്ടറുടെ ഡ്രൈവറാണ് പിടിയിലായത്. ശരീരഭാഷയില്‍ സംശയം തോന്നിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടിയത്. യുവാവിന്റെ കാലുകള്‍ കണ്ട് വാര്‍ഡിലുണ്ടായിരുന്ന ഒരു സ്ത്രീ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ പണിപാളിയെന്ന് മനസ്സിലായ ഇയാള്‍ അത്യാഹിത വിഭാഗത്തിലേക്ക് ഓടി. മതില്‍ ചാടി കടന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്. യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ചു. യുവാവ് സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും മാനസികപ്രശ്നങ്ങള്‍ ഉള്ള ആളാണെന്നും പോലീസ് പറഞ്ഞു. സ്ത്രീകളുടെ ടോയ്‌ലറ്റില്‍ പ്രവേശിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.

Read More

വാഹനത്തില്‍ പോകാന്‍ എട്ടുവയസ്സുകാരി മടി കാണിച്ചു ! കുട്ടിയോടു ചോദിച്ചപ്പോള്‍ പുറത്തു വന്നത് ഡ്രൈവറുടെ പീഡനത്തിന്റെ കഥകള്‍…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലാണ് സംഭവം.വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയെ വിദ്യാലയത്തില്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അബ്ദുള്‍ വാഹിദ്. കുട്ടിയെ ഇയാള്‍ രണ്ടു വര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചുവെന്നാണു പരാതി. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്നാണു പരാതി നല്‍കിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Read More

മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും; ഡ്രൈവറാകാനുള്ള യോഗ്യതകള്‍ കേട്ടാല്‍ ബോധം പോകും…

മുകേഷ് അംബാനിയുടെ ജീവിതം എത്രമാത്രം ആഢംബരപൂര്‍ണമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ ? മുകേഷ് അംബാനി സഞ്ചരിക്കുന്ന വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ശമ്പളമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ് അവരുടെ ശമ്പളം. ഏകദേശം രണ്ട് ലക്ഷം രൂപയാണ് അംബാനി തന്റെ ഡ്രൈവര്‍മാര്‍ക്ക് ഒരു മാസത്തെ ശമ്പളമായി നല്‍കുന്നത്. എന്നാല്‍ മുകേഷ് അംബാനിയുടെ ഡ്രൈവറാകുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. മുകേഷ് അംബാനിക്ക് നൂറുകണക്കിന് കാറുകളുണ്ട്. ഒരു സ്വകാര്യ കമ്പനിയാണ് അംബാനിക്ക് ആവശ്യമായ ഡ്രൈവര്‍മാരെ നിയന്ത്രിക്കുന്നത്. മുകേഷ് അംബാനിയുടെ കാര്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുത്ത് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വവും സ്വകാര്യ കമ്പനിക്കാണ്.കാര്‍ ഡ്രൈവിംഗ് പശ്ചാത്തലം, കാര്‍ ഓടിക്കുന്നതിലെ അനുഭവം, വിലകൂടിയ കാറുകള്‍ ഓടിക്കുന്നതിലെ അനുഭവം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നത്. ഭാഷാ വൈദഗ്ദ്ധ്യം, കാര്‍ ഡ്രൈവിംഗ് അനുഭവം, കാര്‍ റിപ്പയര്‍ പരിജ്ഞാനം എന്നിവയില്‍ അഭിമുഖങ്ങള്‍ നടത്തും. അതില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു നിശ്ചിത…

Read More