വാഹനത്തില്‍ പോകാന്‍ എട്ടുവയസ്സുകാരി മടി കാണിച്ചു ! കുട്ടിയോടു ചോദിച്ചപ്പോള്‍ പുറത്തു വന്നത് ഡ്രൈവറുടെ പീഡനത്തിന്റെ കഥകള്‍…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലാണ് സംഭവം.വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുട്ടിയെ വിദ്യാലയത്തില്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അബ്ദുള്‍ വാഹിദ്.

കുട്ടിയെ ഇയാള്‍ രണ്ടു വര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചുവെന്നാണു പരാതി. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു.

തുടര്‍ന്നാണു പരാതി നല്‍കിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Related posts

Leave a Comment