മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട് ബ​സ് ! ര​ക്ഷ​പ്പെ​ടാ​ന്‍ ജ​ന​ല്‍​വ​ഴി മു​ക​ളി​ലേ​ക്ക് ക​യ​റി യാ​ത്ര​ക്കാ​ര്‍; വീ​ഡി​യോ വൈ​റ​ല്‍…

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ കു​ടു​ങ്ങി​യ ബ​സി​ല്‍ നി​ന്നും യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു.

ജ​ന​ല്‍​ചി​ല്ല് വ​ഴി ബ​സി​ന്റെ മു​ക​ളി​ലേ​ക്ക് ക​യ​റി യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

രാം​ഗ​ണ്ഡി​ലെ ഷിം​ല ബൈ​പ്പാ​സി​ലാ​ണ് സം​ഭ​വം. മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ ഹി​മാ​ച​ല്‍ റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്റെ ബ​സ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ബൈ​പ്പാ​സി​ലേ​ക്ക് കു​ത്തി​യൊ​ലി​ച്ച് വെ​ള്ളം ഒ​ഴു​കി എ​ത്തി​യ​തോ​ടെ, മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യാ​തെ ബ​സ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​മെ​ന്ന ഘ​ട്ട​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ ചി​ല്ലു​വ​ഴി മു​ക​ളി​ലേ​ക്ക് ക​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ അ​ട​ക്കം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി. ബ​സി​ന്റെ മു​ക​ളി​ല്‍ ക​യ​റി​യ​വ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷി​ച്ചു.

ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് ക​ണ്ട് ചി​ല​ര്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ബ​സി​ന്റെ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

Related posts

Leave a Comment