ഇങ്ങനെയടിച്ച കപ്പ് അർജന്റീനയ്ക്ക്..! ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ ആവേശമുള്‍ക്കൊണ്ട് ഡിവൈഎഫ്ഐയും യൂത്ത്ഫ്രണ്ട് -എമ്മും സംയുക്തമായി കോട്ടയം പുല്ലരിക്കുന്ന് കെടൗണ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സത്തില്‍ ജോസ് കെ. മാണി എംപി പെനാല്‍റ്റി കിക്കില്‍ ഗോള്‍ നേടുന്നു. മന്ത്രി വി.എന്‍. വാസവന് സമീപം.-അനൂപ് ടോം കോട്ടയം: ബ്രസീലിന്റെ തോല്‍വിയില്‍ നിരാശ പ്രകടമാക്കാതെ മന്ത്രി വാസവനും അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞ് ജോസ് കെ. മാണിയും കളത്തിലിറങ്ങിയതോടെ സഹകളിക്കാര്‍ക്കും കാണികള്‍ക്കും ആവേശം. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ ആവേശമുള്‍ക്കൊണ്ട് ഡിവൈഎഫ്ഐയും യൂത്ത്ഫ്രണ്ട് -എമ്മും സംയുക്തമായി കോട്ടയം പുല്ലരിക്കുന്ന് കെടൗണ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സത്തില്‍ ടീമുകളുടെ നായകരായിട്ടാണ് മന്ത്രിയും എംപിയുമെത്തിയത്. ജോസ് കെ. മാണി അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞ് കളിക്കാര്‍ക്കൊപ്പം ചേര്‍ന്നു. യൂത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യുവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാറും മത്സരക്രമീകരണങ്ങള്ക്കു നേതൃത്വം നല്കി.…
Read MoreTag: football
ജയത്തോടെ മടങ്ങാൻ ക്രൊയേഷ്യയും മൊറോക്കോയും ഇന്നിറങ്ങും
ദോഹ: ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ലോകകപ്പ് ചരിത്രത്തിൽ സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. അവസാന ലോകകപ്പ് മത്സരം കളിക്കുന്ന നായകൻ ലൂക്ക മോഡ്രിച്ചിനെ ജയത്തോടെ മടക്കാനാണ് ക്രൊയേഷ്യ ശ്രമിക്കുന്നത്. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയും മൊറോക്കോയും നേർക്കുനേർ വരുന്നത് ഇതു രണ്ടാം തവണയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയിരുന്നു. ഗ്രൂപ്പ് എഫിൽ ഇരുടീമിന്റെയും ആദ്യമത്സരമായിരുന്നു അത്. ഗോൾരഹിത സമനിലയായിരുന്നു ഫലം. ഖത്തർ ലോകകപ്പ് ഇരുടീമും ആരംഭിച്ചതും ഇന്ന് അവസാനിപ്പിക്കുന്നതും പരസ്പരം നേരിട്ടാണെന്നത് അപൂർവതയാണ്. സെമിയിൽ അർജന്റീനയോട് 3-0നാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. ഫ്രാൻസിനോട് 2-0ന് ആയിരുന്നു മൊറോക്കോയുടെ സെമിഫൈനൽ തോൽവി.
Read More“താങ്കൾ ലോകകിരീടം അർഹിക്കുന്നു’; മെസിക്ക് പിന്തുണയുമായി ബ്രസീൽ ഇതിഹാസം
ദോഹ: ലോകകപ്പ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിക്ക് ആശംസ നേർന്ന് ബ്രസീൽ ഫുട്ബോൾ ഇതിഹാസം റിവാൾഡോ. ലോകകിരീടം മെസി അർഹിക്കുന്നുവെന്നും അടുത്ത ഞായറാഴ്ച്ച ദൈവം മെസിയെ കിരീടമണിയിക്കുമെന്നും റിവാൾഡോ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ബ്രസീലും നെയ്മറുമില്ല. അതുകൊണ്ട് തന്നെ ഞാൻ അർജന്റീനയെ പിന്തുണയ്ക്കുന്നു. പ്രിയപ്പെട്ട മെസി, നേരത്തെ തന്നെ താങ്കൾ ലോകകിരീടം അർഹിച്ചിരുന്നു. എല്ലാം ദൈവത്തിനറിയാം. ഈ ഞായറാഴ്ച്ച അവൻ താങ്കളെ കിരീടമണിയിക്കും- റിവാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് റിവാൾഡോ. 2002-ലെ ബ്രസീലിന്റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം കൂടിയാണ് റിവാൾഡോ.
Read Moreമൊറോക്കോ വീണു; ഫ്രാൻസ് x അർജന്റീന ഫൈനൽ
ദോഹ: ആഫ്രിക്കൻ കരുത്തുമായി എത്തിയ മൊറോക്കോയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. തിയോ ഹെർണാണ്ടസ്, കോളോ മുവാനി എന്നിവർ ഫ്രാൻസിനായി ലക്ഷ്യം കണ്ടു. ടൂർണമെന്റിൽ ഇത് വരെ ഗോൾ വഴങ്ങാതിരുന്ന മൊറോക്കൻ പ്രതിരോധത്തെ മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസ് മറികടന്നു. പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് മൊറോക്കൻ വല കുലുക്കിയത്. കിലിയൻ എംബപ്പെയുടെ ബുള്ളറ്റ് ഷോട്ട് മൊറോക്കോ പ്രതിരോധത്തിൽ തട്ടി തെറിച്ചതിനു പിന്നാലെയാണ് റീബൗണ്ടിൽ നിന്ന് ഹെർണാണ്ടസ് ലക്ഷ്യം കണ്ടത്. തുടക്കത്തിലെ ഗോൾ വഴങ്ങിയതോടെ മൊറോക്കോയും പ്രത്യാക്രമണം കടുപ്പിച്ചു. എന്നാൽ മികച്ച മുന്നേറ്റങ്ങൾ ഗോളാക്കി മാറ്റുന്നതിൽ മൊറോക്കൻ നിര പരാജയപ്പെട്ടു. ആക്രമണങ്ങൾ തുടരുന്നതിനിടെ 79-ാം മിനിറ്റിൽ കോളോ മുവാനി വീണ്ടും ഫ്രാൻസിനായി ഗോൾ നേടിയതോടെ മൊറോക്കൻ കുതിപ്പിന് അന്ത്യമായി. പകരക്കാരനായി കളത്തിലിറങ്ങി 44-ാം സെക്കൻഡിലാണ് മുവാനിയുടെ അതിവേഗ ഗോൾ.…
Read Moreഗോൾഡൻ ബൂട്ടിന് ‘ഗോൾഡൻ പോര് ‘; അഞ്ചു ഗോളുകളുമായി ഫ്രഞ്ച് താരം എംബപ്പെ മുന്നില്‍
ദോഹ: ഖത്തർ ലോകകപ്പ് സെമിഫൈനലിൽ എത്തിനിൽക്കെ ഇതുവരെ പിറന്നത് 158 ഗോളുകൾ. ലോകകപ്പിലെ ഗോൾവീരന് ലഭിക്കുന്ന ഗോൾഡൻ ബൂട്ടിനായി അഞ്ചു ഗോളുകളുമായി ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയാണ് മുന്നില്‍. സെമിഫൈനലിൽ ഇടം പിടിച്ച അര്‍ജന്റീന, ഫ്രാന്‍സ്, ക്രൊയേഷ്യ, മൊറോക്കോ ടീമുകളില്‍ രണ്ട് ഗോളുകളെങ്കിലും നേടിയ ആറ് പേര് ഗോള്‍ഡന്‍ ബൂട്ടിനായി രംഗത്തുണ്ട്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെയുടെ പേരില്‍ അഞ്ച് ഗോളുകളുണ്ട്. രണ്ട് അസിസ്റ്റും എംബപ്പെ പേരില്‍ ചേര്‍ത്തു. അര്‍ജന്റീന ക്യാപ്റ്റന്‍ ലിയണല്‍ മെസിയാണ് രണ്ടാമത്. അഞ്ച് കളിയില്‍ നേടിയത് നാല് ഗോളും രണ്ട് അസിസ്റ്റും. ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഒളിവിയര്‍ ജിറൂദുമുണ്ട് നാലു ഗോളുമായി മെസിക്കൊപ്പം. രണ്ട് ഗോളുകള്‍ നേടിയ ക്രമാരിച്ചാണ് ക്രൊയേഷ്യന്‍ നിരയിലെ ഗോള്‍ വേട്ടക്കാരന്. മൊറോക്കോയുടെ മുന്നേറ്റത്തില്‍ കരുത്തായ യൂസഫ് അന്നസീരിക്കും പേരിലുള്ളത് രണ്ട് ഗോളുകള്‍. അര്‍ജന്റീനയുടെ…
Read Moreപ്രിൻസിലൂടെ ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് രാമക്കൽമേടിനു സ്വന്തം
നെടുങ്കണ്ടം: അര്‍ജന്റീനയോ, ക്രൊയേഷ്യയോ, ഫ്രാന്‍സോ, മൊറോക്കോയോ ആര് ഫുട്ബോള്‍ ചാമ്പ്യന്മാരായാലും കപ്പ് രാമക്കല്മേട്ടില്തന്നെ. കാല്പന്ത് കളിയുടെ ആവേശത്തിലേക്ക് ലോകം ചുരുങ്ങിയപ്പോള്‍ സ്വന്തമായി വേള്‍ഡ് കപ്പ് മാതൃക നിര്‍മിച്ചിരിക്കുകയാണ് രാമക്കല്‍മേട് സ്വദേശിയായ പ്രിന്‍സ് ഭുവനചന്ദ്രന്. ഒരു ടീമിന്റെയും പ്രത്യേക ആരാധകനല്ലെങ്കിലും ഫുട്ബോളിനോടുള്ള ഇഷ്ടമാണ് ലോകകപ്പിന്റെ മാതൃക ഒരുക്കാന്‍ പ്രിന്‍സിനെ പ്രേരിപ്പിച്ചത്. തങ്ങളുടെ പ്രിയ ടീമിന്റെയും താരങ്ങളുടെയും കട്ടൗട്ടുകളും വാക്പോരുകളുമായി ആരാധകര്‍ കളം നിറയുമ്പോള്‍ ലോകത്തെ കൊതിപ്പിക്കുന്ന വേള്‍ഡ് കപ്പിന്റെ മാതൃകയാണ് പ്രിന്‍സ് ഒരുക്കിയത്. ലോകകപ്പിന്റെ ഉദ്ഘാടനദിനത്തിലാണ് സിമന്റ് ഉപയോഗിച്ച് വേള്‍ഡ് കപ്പിന്റെ മാതൃക ഒരുക്കാന്‍ ആരംഭിച്ചത്. ഇതിനു മുന്നോടിയായി വേള്‍ഡ് കപ്പിന്റെ ചിത്രങ്ങള്‍ നിരീക്ഷിച്ചു രൂപകല്പന ചെയ്യുകയായിരുന്നു. ആറര അടി ഉയരത്തില്‍ ഒരുക്കിയിരിക്കുന്ന മാതൃകയ്ക്ക് 120 കിലോ ഭാരമുണ്ട്. 15 ദിവസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. എയര്‍ ഇന്ത്യയുടെ മാതൃക അടക്കം വ്യത്യസ്ഥമായ നിരവധി നിര്‍മിതികളുമായി ശ്രദ്ധ നേടിയിട്ടുള്ള…
Read More‘ആര് ചാമ്പ്യനായാലും ഞാനത് ആസ്വദിക്കും’; അർജന്റീന നേടിയാൽ സന്തോഷിക്കാനാവില്ലെന്ന് റൊണാൾഡോ നസാരിയോ
ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പ് ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. അർജന്റീന ആരാധകരേറെയും ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ കിരീടധാരണത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ അർജന്റീന കിരീടം ഉയർത്തുന്നത് അത്ര സന്തോഷമുള്ള കാര്യമല്ലെന്നാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ പറയുന്നത്. ലോകകപ്പിൽ ശേഷിക്കുന്ന നാലു ടീമുകളിൽ കിരീടം നേടുന്ന ടീമിനെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് റൊണാൾഡോ ഒരു സ്പാനിഷ് മാധ്യമത്തോട് തന്റെ മനസു തുറന്നത്. അർജന്റീനയും ലയണൽ മെസിയും ടൂർണമെന്റിൽ വിജയിക്കുമോ എന്ന സ്പാനിഷ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് റൊണാൾഡോയുടെ പ്രതികരണം ഇങ്ങനെ: “മുഴുവൻ ബ്രസീലിനും വേണ്ടി എനിക്ക് ഉത്തരം നൽകാൻ കഴിയില്ല, എനിക്ക് എന്റെ ഉത്തരം നൽകാം.’ “മെസി ലോകകപ്പ് നേടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഫുട്ബാളിൽ ബ്രസീലും അർജന്റീനയും തമ്മിലുള്ള മഹത്തായ വൈരം നിങ്ങൾക്ക് അറിയാവുന്നതല്ലേ? ‘അതിനാൽ എന്നാൽ, അർജന്റീന നേടിയാൽ ഞാൻ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും. അങ്ങനെ പറഞ്ഞാൽ അത്…
Read Moreഖത്തറില്‍ ഇനി നാലു ടീമുകള്‍; വമ്പെടുക്കുന്ന കൊമ്പനാര് ?
ദോഹ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുടെ ടീമുകളില്‍ ഒന്നായ അര്‍ജന്റീന, വമ്പന്‍ മത്സരങ്ങളില്‍ പകരക്കാരില്ലാത്ത ഫ്രാന്‍സ്, ബ്രസീലിനെ കരയിപ്പിച്ച നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ, കിരീട പ്രതീക്ഷയുമായി ഖത്തറിലേക്ക് വണ്ടികയറിയ ടീമുകളെ ചവിട്ടി പുറത്താക്കിയ കറുത്തകുതിരകളായ മൊറാക്കോ. നാലിലാര്… ആരും പ്രതീക്ഷിക്കാത്ത സെമിഫൈനല്‍ ലൈനപ്പ്. ഇതില്‍ അര്‍ജന്റീനയും ഫ്രാന്‍സും സെമിയില്‍ എത്തിയതില്‍ അദ്ഭുതപ്പെടാനില്ല. പഴയ കരുത്തുണ്ടായിരുന്നില്ലെങ്കിലും മനോധൈര്യവും പ്രതിരോധ നിരയുടെ മികവും കൊണ്ട് ജയിച്ചുകയറിയ ക്രൊയേഷ്യയും മൊറോക്കോയുമാണ് ഈ ലോകകപ്പിനെ ശരിക്കും ലോകോത്തരമാക്കിയത്. മൊറോക്കോ വമ്പ് തുടര്‍ന്നാല്‍ 72 വര്‍ഷത്തിനു ശേഷം ആദ്യമായി യൂറോപ്പില്‍ നിന്നൊരു ടീം ഇല്ലാത്ത ലോകകപ്പ് ഫൈനല്‍ നടക്കും. അത് ചരിത്രതാളുകളില്‍ ഇടം തേടുകയും ചെയ്യും. 1950-ലാണ് അങ്ങനൊരു ഫൈനല്‍ അരങ്ങേറിയത്. അന്ന് ലാറ്റിന്‍ അമേരിക്കന്‍ ടീമുകളായ യുറുഗ്വേയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടി. ജയം യുറുഗ്വേയ്ക്കാപ്പംനിന്നു. ലാറ്റിന്‍ അമേരിക്കയുടെ പ്രതിനിധിയായി അര്‍ജന്റീന മാത്രമാണുള്ളത്.…
Read Moreനെയ്മർ ഇതിഹാസതുല്യൻ; ഗോൾനേട്ടത്തിൽ നെയ്മർ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്കൊപ്പം.
ദോഹ: ഗോൾനേട്ടത്തിൽ നെയ്മർ ബ്രസീൽ ഇതിഹാസതാരം പെലെയ്ക്കൊപ്പം. ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനായി ഗോൾ നേടിയതോടെയാണു നെയ്മർ ഫിഫയുടെ ചരിത്രത്തിൽ ഇടംപിടിച്ചത്. 77 ഗോളാണ് ഇരുവരുടെയും പേരിൽ. 92 മത്സരങ്ങളിൽനിന്നാണു പെലെ ഇത്രയും ഗോൾ നേടിയതെങ്കിൽ നെയ്മർക്ക് 124 മത്സരങ്ങൾ വേണ്ടിവന്നു നേട്ടത്തിലെത്താൻ. 62 ഗോൾ നേടിയ റൊണാൾഡോയാണു ബ്രസീലിന്റെ ഗോൾ സ്കോറർമാരിൽ മൂന്നാമൻ. അതേസമയം, ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷന്റെ കണക്കുപ്രകാരം പെലെ 95 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നെയ്മറുടെ റിക്കാർഡ് അംഗീകരിക്കുന്നില്ല. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത്.
Read Moreസാംബാ സാംബാ ഒ “സാംബാ സാലീ…” സ്കൂട്ടറിൽ ബ്രസീലിയൻ ഫ്രീകിക്ക്
ടി.എ. കൃഷ്ണപ്രസാദ് തൃശൂർ: സാംബാ സാംബാ ഒ ലാംബാഡാ റേ… തൃശൂർ കണ്ട ഏറ്റവും വലിയ ബ്രസീൽ ആരാധകന്റെ ലോകകപ്പ് ആവേശം വാനോളം. സിരയിൽ ലോകകപ്പ് ഫുട്ബോൾ ലഹരിയും ഞരന്പുകളിൽ ബ്രസീലിയൻ ചോരത്തിളപ്പുമായി സാംബാ സാലി തൃശൂരിൽ തിമർക്കുകയാണ്. ജഴ്സിയണിഞ്ഞ് ബ്രസീലിയൻ താരങ്ങളുടെ ചിത്രങ്ങൾ പതിച്ച സ്കൂട്ടറിൽ നെയ്മറിന്റെ പ്രതിമയും തോരണങ്ങളുമായി ജില്ല മുഴുവൻ കറങ്ങിയാണ് സാംബാ സാലി ആവേശം വിതറുന്നത്. പോകുന്ന വഴികളിൽ ഹോണടിച്ചു ജനശ്രദ്ധ പിടിച്ചുപറ്റിയാണ് ജൈത്രയാത്ര. തിരക്കേറിയ കവലകളിൽ നിർത്തി ബ്രസീലിയൻ വിസിൽ മുഴക്കും. കുട്ടികൾക്കും ഫുട്ബോൾ പ്രേമികൾക്കും മഞ്ഞയും പച്ചയും നിറത്തിലുള്ള ബലൂണുകളും നല്‍കും. ബ്രസീലിന്റെ കളിയുടെ ദിവസവും സമയവും രേഖപ്പെടുത്തിയ ബോർഡും പ്രതിമയ്ക്കൊപ്പം സ്ഥാപിച്ചിട്ടുണ്ട്. കാണുന്നവരോടെല്ലാം പറയാനുള്ളത് ഫുട്ബോൾ വിശേഷങ്ങളും ബ്രസീൽ ആരാധനയും മാത്രം. ചെല്ലുന്നിടത്തെല്ലാം വൻ സ്വീകരണമാണ് ഫുട്ബോൾ പ്രേമികൾ നല്‍കുന്നത്. ഒരു സെൽഫിയും മസ്റ്റാണ്. കിണർ ജോലിചെയ്തു…
Read More