കി​ണ​റി​ന്റെ അ​ര​മ​തി​ലി​ലി​രു​ന്ന് ഫു​ട്‌​ബോ​ള്‍ ക​ളി ക​ണ്ടു ! പ​ന്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു മാ​റാ​ന്‍ ശ്ര​മി​ച്ച 14കാ​ര​ന്‍ കി​ണ​റ്റി​ല്‍…

കി​ണ​റി​ന്റെ അ​ര​മ​തി​ലി​രു​ന്ന് ഫു​ട്‌​ബോ​ള്‍ ക​ളി കാ​ണു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ ഇ​ട​വെ​ട്ടി സ്വ​ദേ​ശി​യാ​യ പ​തി​നാ​ലു​കാ​ര​നെ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ര​ക്ഷി​ച്ചു.

ഇ​ന്ന​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. 35 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് കു​ട്ടി വീ​ണ​ത്.

കൂ​ട്ടു​കാ​ര്‍ ഫു​ട്ബോ​ള്‍ ക​ളി​ക്കു​ന്ന​ത് ക​ണ്ട് കി​ണ​റി​ന്റെ മ​തി​ലി​ല്‍ ഇ​രു​ന്ന ബാ​ല​ന്‍ പ​ന്ത് നേ​രെ വ​ന്ന​പ്പോ​ള്‍ പി​ന്നോ​ട്ട് ആ​ഞ്ഞ​പ്പോ​ഴാ​ണ് കി​ണ​റ്റി​ലേ​ക്ക് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രി​ലൊ​രാ​ള്‍ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ലി​റ​ങ്ങി കു​ട്ടി​ക്കു പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ചെ​റി​യ ഏ​ണി​യി​റ​ക്കി ന​ല്‍​കി.

തു​ട​ര്‍​ന്ന്, അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി വ​ല​യി​ലാ​ക്കി ക​ര​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ ചെ​റി​യ പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

Related posts

Leave a Comment