വി​ദേ​ശ​ത്തേ​ക്ക് ജോ​ലി​ക്ക് പോ​കാ​ന്‍ അ​നു​മ​തി തേ​ടി​യ ത​ച്ച​ങ്ക​രി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം; അ​സു​ഖം പ​രി​ശോ​ധി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ്

കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് തേ​ടി​യ അ​പേ​ക്ഷ മു​ന്‍ ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി പി​ന്‍​വ​ലി​ച്ചു. വി​ദേ​ശ​ത്തേ​ക്ക് ജോ​ലി​ക്ക് പോ​കാ​ന്‍ അ​നു​മ​തി തേ​ടി​യാ​ണ് ത​ച്ച​ങ്ക​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ ത​ച്ച​ങ്ക​രി​യെ രൂ​ക്ഷ​ഭാ​ഷ​യി​ല്‍ ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. ജാ​മ്യ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ പി​ന്‍​വ​ലി​ച്ചാ​ലും ത​ച്ച​ങ്ക​രി​യു​ടെ അ​സു​ഖ​ത്തെ കു​റി​ച്ച് അ​റി​യാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക​ണ​മെ​ന്നും ത​ച്ച​ങ്ക​രി​യോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ത​ച്ച​ങ്ക​രി ജ​യി​ല്‍ ഡി​ജി​പി ആ​യി​രു​ന്ന കാ​ല​ത്ത് മാ​ത്ര​മാ​ണ് ജ​യി​ല്‍ ക​ണ്ടി​ട്ടു​ള്ള​ത്, കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ എ​ത്തി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ത​ച്ച​ങ്ക​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. എ​ന്താ​ണ് അ​സു​ഖം എ​ന്ന ചോ​ദ്യ​ത്തി​ന് ശ്വാ​സം​മു​ട്ട​ല്‍ എ​ന്നാ​ണ് ത​ച്ച​ങ്ക​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്. ഇ​തോ​ടെ ശ്വാ​സം​മു​ട്ട​ല്‍ ഉ​ള്ള​യാ​ള്‍ ദു​ബാ​യി​ല്‍ പോ​യി​ട്ട്…

Read More