ഗ്രോബാഗില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് എക്സൈസിന്റെ പിടിയില്‍. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ തൈക്കല്‍ ഉമാപറമ്പില്‍ പ്രേംജിത്താണ് (25) പിടിയിലായത്. വീട്ടിലെ ശുചിമുറിക്ക് മുകളിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്. നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികള്‍ക്ക് രണ്ടു മീറ്ററോളം ഉയരമുണ്ട്. ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവില്‍ നിന്നു ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടിയാക്കിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ചേര്‍ത്തല റേഞ്ച് ഇന്‍സ്പെക്ടര്‍ വി.ജെ. റോയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്‍.ബാബു, പ്രിവന്റീവ് ഓഫിസര്‍മാരായ ഡി.മായാജി, ഷിബു പി.ബഞ്ചമിന്, സിവില്‍ ഓഫിസര്‍മാരായ ബി.എം.ബിയാസ്, കെ.എച്ച്.ഹരീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read More