കുട്ടികളിലെ ദന്തക്ഷയത്തിനുള്ള കാരണങ്ങളിൽ പ്രധാനമാണ് പല്ലിനുണ്ടാകുന്ന ഘടനാപരമായ വ്യത്യാ സങ്ങൾ. ഇനാമൽ ഹൈപോപ്ലാസിയ ദന്തക്ഷയത്തിനുള്ള സാധ്യത കൂട്ടുന്നു. പല്ലിലുണ്ടാകുന്ന ഘടനാപരമായ വ്യത്യാസങ്ങൾ കാരണമുണ്ടാകുന്ന വിടവുകളിൽ പ്ലാക് അടിഞ്ഞുകൂടാൻ സഹായിക്കുന്നു. പാൽപ്പല്ലുകളിലുള്ള ഇനാമൽ സ്ഥിരദന്തങ്ങളുമായി താരതമ്യം ചെയ്യുന്പോൾ കട്ടി കുറവാണ്. പോഷകങ്ങൾ കുറഞ്ഞാൽകുട്ടികളിലെ ദന്തക്ഷയം കൂടുതലായി കാണപ്പെടുന്നത് സാമൂഹികവും സാന്പത്തികമായി താഴെ നിൽക്കുന്നവർക്കാണ്. മാതാപിതാക്കളുടെ വിദ്യാഭ്യാസക്കുറവുമൂലം കുട്ടികളുടെ പല്ലിന്റെ സംരക്ഷണത്തെക്കുറിച്ചു ബോധവാന്മാരാവില്ല. ജനിക്കുന്നതിനുമുന്പും ശേഷവുമുള്ള പോഷകക്കുറവു കാരണം ഇനാമൽ ഹൈപോ പ്ലാസിയയ്ക്കുള്ള സാധ്യത കൂടുതലാണ്. പാൽക്കുപ്പി വായിൽവച്ച് ഉറങ്ങുന്പോൾദന്തക്ഷയത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണിത്. കുട്ടി പാൽകുപ്പി വായിൽവച്ച് ഉറങ്ങുംതോറും ദന്തക്ഷയത്തിനുള്ള സാധ്യത കൂടിവരുന്നു. കുട്ടി ഉറങ്ങുന്ന സമയത്ത് വായിലുള്ള ഉമിനീരിന്റെ അളവ് കുറയുകയും തുപ്പൽ ഇറക്കാനുള്ള പ്രവണത കുറയുകയും ചെയ്യുന്നു. അതു കാരണം മധുരപദാർഥങ്ങൾ വായിൽ കൂടുതൽ സമയം തങ്ങിനിൽക്കുകയും അതിൽ ബാക്ടീരിയ പ്രവർത്തിച്ച് ആസിഡ് ഉത്പാദിപ്പിക്കുകയും…
Read MoreTag: health
പല്ലുവേദനയ്ക്കു സ്വയംചികിത്സ നടത്തുമ്പോൾ; ദന്തമോണ രോഗങ്ങൾ, വേദനകൾ മറ്റുപല രോഗങ്ങളുടെയും സൂചനയാകാം…
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. പരിധി കടന്നാൽവേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും.…
Read Moreചക്ക വിശേഷങ്ങൾ:- രോഗപ്രതിരോധത്തിന്, ബിപി നിയന്ത്രണത്തിന്, കാൻസർ പ്രതിരോധത്തിന്….
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ നിലനിർത്തുന്നു; മലബന്ധം തടയുന്നു. വൻകുടലിൽ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം. കുടലിൽ വിഷമാലിന്യങ്ങൾ ഏറെനേരം തങ്ങിനിൽക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളൻ കാൻസർസാധ്യത കുറയ്ക്കുന്നു. കാൻസർ പ്രതിരോധത്തിന് ചക്കയിലുള്ള ആന്റിഓക്സിഡൻറുകൾ ഓക്സിജൻ ഫ്രീ റാഡിക്കലുകളിൽ(ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഘടന തകർക്കുന്നു; സാധാരണകോശങ്ങളെ കാൻസർകോശങ്ങളാക്കി മാറ്റുന്നു)നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർനീര്യമാക്കുന്നു; കോശത്തിലെ ഡിഎൻഎയ്ക്ക് സംരക്ഷണം നല്കുന്നു. ശരീത്തിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. വൻകുടൽ, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നു. ആന്റിഓക്സിഡന്റുകൾ ഇഷ്ടംപോലെ കാൻസർ തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ ചക്കയിൽ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയൻറുകളും ഫ്ളേവനോയ്ഡുകളും കാൻസർ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീൻ,…
Read Moreനീരു കുറയ്ക്കാനും ഷുഗർ വരുതിയിലാക്കാനും ഉലുവ
കറികൾക്ക് ആസ്വാദ്യമായ രുചിയും ഗന്ധവും പകരുന്ന സുഗന്ധദ്രവ്യമാണ് ഉലുവ. പുളിശേരി(മോരുകറി) പതഞ്ഞുവരുന്പോൾ അടുപ്പത്തുനിന്ന് വാങ്ങിവയ്ക്കുന്നതിനുമുന്പ് അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ അതിന്റെ സ്വാദ് പറഞ്ഞറിയിക്കാനാകില്ല. കടുകു വറുക്കുന്പോൾ അല്പം ഉലുവ ചേർത്താലും മതിയാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാവരയ്ക്കുന്പോൾ അല്പം ഉലുവ കൂടി ചേർത്താൽ രുചിയേറും. മീൻകറി, സാന്പാർ, തീയൽ എന്നിവയ്ക്കും ഉലുവ പകരുന്ന രുചിക്കു പകരംവയ്ക്കാൻ മറ്റൊന്നില്ല. സ്ത്രീകളുടെ ആരോഗ്യത്തിന്ഉലുവയിൽ ഇരുന്പ് ധാരാളം. വിളർച്ച തടയുന്നതിന് ഇരുന്പ് അവശ്യപോഷകമാണെന്ന് അറിയാമല്ലോ. ഉലുവയുടെ ഇലയും കറിക്ക് ഉപയോഗി ക്കാം. രക്തത്തിലേക്ക് ഇരുന്പ് വലിച്ചെടുക്കുന്ന പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത വിഭവങ്ങളും ഒപ്പം കഴിക്കണം. പാലൂട്ടുന്ന സ്ത്രീകൾ ഉലുവ ചേർത്ത ഭക്ഷണം കഴിക്കുന്നത് പാലുത്പാദനം കൂട്ടുന്നതിനു സഹായകം. വയോജനങ്ങളുടെ ആരോഗ്യത്തിന്പ്രായമേറിയ സത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ഉലുവ ഗുണപ്രദം. പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ, ഇരുന്പ്, പൊട്ടാസ്യം, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾ…
Read Moreകൺജങ്റ്റിവൈറ്റിസ്; വേനൽക്കാലത്തെ കണ്ണുരോഗം
വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്ന കണ്ണുരോഗമാണു സാധാരണമായി കാണുന്നത്. നേത്രഗോളത്തിന്റെ വെളുത്ത പുറം പാളിയിലും കണ്പോളയുടെ അകം പാളിയിലുമുള്ള സ്തരത്തിന്റെ പേരാണു കൺജങ്റ്റൈവ. അതിനുണ്ടാകുന്ന നീർക്കെട്ടിനും പഴുപ്പിനുമാണു കൺജങ്റ്റിവൈറ്റിസ് എന്നു പറയുന്നത്. കണ്ണുനീരിലൂടെ പകരുമോ?വൈറസ്, ബാക്റ്റീരിയ എന്നിവയാണു രോഗകാരികൾ അതു കൂടാതെ കണ്ണിലെത്തുന്ന പൊടികൾ, അലർജികൾ ഇവയും പഴുപ്പണ്ടാക്കാം. ജലദോഷം, അഞ്ചാം പനി, ചിക്കൻ പോക്സ്, റൂബല്ല, മുണ്ടിനീര്, പിക്കോർന വൈറസ്, എച്ച്.ഐ.വൈറസ് എന്നീ വൈറസ് രോഗങ്ങൾക്കൊപ്പവും കണ്ണിന് അസുഖം വരാം. വേനൽ കാലത്തു അഡിനൊ വൈറസ് കുടുംബക്കാരാണു സാധാരണ രോഗകാരി. രോഗിയുടെ കണ്ണുനീർ സ്പർശത്തിലൂടെയും, തുമ്മലിൽ കൂടെയും രോഗം പകരും. കണ്ണിലാണു രോഗമെങ്കിലും അതു മൂക്കിലുമെത്തും, നേസോ ലാക്രിമൽ ഡക്റ്റ് എന്ന കുഴലിനാൽ കണ്ണും മൂക്കും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.കണ്ണുനീരാണു മൂക്കിനു നനവു നല്കുന്നത്, അതുകൊണ്ടാണു നാം കരയുന്പോൾ മൂക്കൊലിപ്പും വരുന്നത്…
Read Moreസ്ട്രോക്കിനു മരുന്നു കഴിക്കുന്നവർ ദന്തചികിത്സയ്ക്കു മുമ്പ്…
തലച്ചോറിലേക്കു രക്തം എത്തിക്കുന്ന രക്തധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാകുന്നത് സ്ട്രോക്കിനു കാരണമാകുന്നു. ഗുരുതരമായ ദന്തപ്രശ്നങ്ങൾ ദീർഘനാളായി ചികിത്സിക്കാതെവിട്ടാൽ, പല്ലിലും മോണയിലും അണുബാധയുണ്ടാവുകയും അതു സ്ട്രോക്കിലേക്കു നയിക്കുകയും ചെയ്യുന്നു. സ്ട്രോക്കിനുള്ള മരുന്നുകൾ കഴിക്കുന്ന രോഗികൾ ദന്തചികിത്സയ്ക്കു മുന്പുതന്ന ഡോക്ടറെ വിവരം അറിയിക്കണം. അടുത്തിടെ സ്ട്രോക്ക് ഉണ്ടായിട്ടുള്ള രോഗികൾ, ആറുമുതൽ 12 മാസത്തേക്ക് ദന്തചികിത്സ മാറ്റിവയ്ക്കണം. ആന്റികൊയാഗുലന്റ് മരുന്ന് കഴിക്കുന്ന രോഗികൾക്കു ശസ്ത്രക്രിയയുള്ള ദന്തചികിത്സയുടെ സമയത്ത് കൂടുതൽ രക്തസ്രാവം ഉണ്ടാകും. അതിനാൽ അത്തരം മരുന്നുകൾ കഴിക്കുന്ന രോഗികൾ ദന്തപരിശോധനയ്ക്കു വരുന്പോൾ ഡോക്ടറെ അറിയിക്കണം. രക്താർബുദ ബാധിതരിലെ ദന്താരോഗ്യപ്രശ്നങ്ങൾരക്താർബുദ രോഗികളിൽ ദന്താരോഗ്യവുമായി ബന്ധപ്പെട്ടു കാണുന്ന മാറ്റങ്ങളാണ് മോണയുടെ അമിതവീക്കവും മോണയിൽനിന്നുള്ള രക്തസ്രാവവും. മോണയിലുള്ള ബാക്ടീരിയകളുടെ ശേഖരമാണ് ഈ മാറ്റങ്ങൾക്കു കാരണം. കുട്ടികളിൽ കാൻസർ ചികിത്സയ്ക്കു മുന്പുതന്നെ ദന്താരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തിയിരിക്കണം. മൃദുവായ ബ്രഷ് ഉപയോഗിച്ചു പല്ല് തേക്കുന്നതാണ് നല്ലത്.…
Read Moreആണിരോഗത്തിനു പരിഹാരമെന്ത്?
‘മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്കുന്നുണ്ടാവും. ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. അരിന്പാറയും ആണിയും തിരിച്ചറിയാമോ?ആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ. കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത്…
Read Moreക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാം; ജാഗ്രത വേണ്ടവർ
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ.ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫംശ്വാസകോശേതര ക്ഷയരോഗ ലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി ക്ഷയരോഗം എങ്ങനെ പകരുന്നു ?ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക്…
Read Moreകോവിഡ് വാക്സിനെടുക്കാൻ ഭയാശങ്കകൾ വേണ്ട ; നേരിയ പനിയും തലവേദനയും വാക്സിൻ ഇഫക്ട് മാത്രം
ജനുവരി 16 മുതൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ കൊടുത്തുതുടങ്ങി. അതോടെ വാക്സിനെപ്പറ്റി ഏറെ സംശയങ്ങളും ദുരൂഹതകളും ചർച്ചാവിഷയമാകുകയും ചെയ്തു. വാക്സിൻ പ്രയോജനരഹിതമാണെന്നും അതെടുത്താൽ കോവിഡ് രോഗം തന്നെ വരുമെന്നും വാക്സിനേഷന്റെ പാർശ്വഫലങ്ങൾ അപകടകരമാണെന്നും മറ്റുമുള്ള ഒട്ടേറെ സംശയങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. പലരിലും വാക്സിനേഷനെ സംബന്ധിച്ച ഭയവും ആശങ്കയും ഇപ്പോഴും നിലനിൽക്കുന്നു. കുത്തിവയ്പിനു ശേഷംആദ്യത്തെ ഡോസ് വാക്സിനേഷൻ കഴിഞ്ഞ 5,396 പേരെ ഉൾ പ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകം നടത്തിയ ബൃഹത്തായ പഠനത്തിൽ കുത്തിവയ്പിനെ സംബന്ധിക്കുന്ന ഒട്ടേറെ സംശയങ്ങൾ ദൂരീകരിക്കപ്പെട്ടു. പാർശ്വഫലങ്ങളുടെ കാര്യത്തിലാണു പലരും ഭയപ്പെട്ടത്. പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരിലാണു കുത്തിവയ്പിനു ശേഷമുള്ള അസ്വസ്ഥതകൾ കൂടുതലായുണ്ടായത്. 30 വയസിൽ താഴെയുള്ള 81 ശതമാനം പേരിൽ അസ്വസ്ഥത ഉണ്ടായപ്പോൾ എഴുപതുവയസുകഴിഞ്ഞ 31 ശതമാനം പേർക്കു മാത്രമേ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായുള്ളു. ആരിലും അപകടകരമായ ഒരസ്വസ്ഥതയും ഉണ്ടായില്ല.…
Read Moreകോവിഡ് വാക്സിനെടുക്കാൻ ഭയാശങ്കകൾ വേണ്ട ;കോവിഷീൽഡും കോവാക്സിനും
കോവി ഷീൽഡ് അഥവാ ചാഡോക്സ്-1കോവിഡ് വാക്സിനുണ്ടാക്കാനുള്ള ആദ്യ സംരംഭങ്ങൾ തുടങ്ങിയത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിൽത്തന്നെ. ഓക്സ്ഫഡും ആസ്ട്ര-സെനിക്ക എന്ന മെഡിക്കൽ കന്പനിയും ചേർന്നു വികസിപ്പിച്ചെടുത്ത വാക്സിന് ചാഡോക്സ്-1 എന്ന പേരു നൽകി. ഇതിന്റെ ഇന്ത്യയിലെ പേരാണു കോവി ഷീൽഡ്. ഇന്ത്യയിൽ ഇതു നിർമിക്കുന്നതു പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്. മറ്റു പല രോഗങ്ങൾക്കുള്ള വിവിധതരം വാക്സിനുകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് പുനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നോർക്കുക. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ വാക്സിൻ നിർമിക്കാൻ സിറം ഇൻസ്റ്റ്യൂട്ടിനു കഴിയുന്നു. ചിന്പാൻസികളിലെ അഡിനോ വൈറസിൽ കൊറോ ണ വൈറസിന്റെ പുറംതോടിലെ സ്പൈക്ക് പ്രോട്ടിൻ സന്നിവേശിപ്പിച്ച് ശരീരത്തിൽ പ്രവേശിപ്പിക്കുന്പോൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡികൾ ഉണ്ടാകുന്നു.നിരുപദ്രവകാരികളായ അഡിനോവൈറസുകളെ വാഹനമായി ഉപയോഗിച്ചാണു കോവിഡിന്റെ പ്രോട്ടീൻ ഘടകം മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. കോവിഷീൽഡ് വാക്സിൻ ആദ്യത്തെ കുത്തിവയ്പിനുശേഷം 76 ശതമാനവും രണ്ടാമത്തെ ഡോസിനുശേഷം 84…
Read More