മൂന്നു മാസങ്ങൾക്കു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പരിശോധനയും വാക്സിനേഷനും ഊർജസ്വലമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. ജനുവരി 19-ന് 18,855 പേർക്കു കോവിഡ് സ്ഥിരീകരിച്ചശേഷം പ്രതിദിന കേസുകൾ കുറയുകയായിരുന്നു. ഇത് 10,000 -ൽ താഴെയെത്തി. രാജ്യത്ത് മഹാരാഷ്ട്രയും തൊട്ടുപിറകിൽ കേരളവുമുണ്ട്. കേരളത്തിലെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 4.52 ശതമാനമാണ്. എന്നാൽ, ഏപ്രിലിൽ നടക്കാൻപോകുന്ന തെരഞ്ഞെടുപ്പിനായി എല്ലാം മറന്നുള്ള പ്രചാരണ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ കോവിഡ് കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു. വാക്സിനിലൂടെ അതിജീവനംബുദ്ധിശക്തികൊണ്ട് മുൻപന്തിയിലാണെങ്കിലും ശരീരത്തിന്റെ ജൈവ-പ്രതിരോധ ശാസ്ത്രപ്രകാരം മനുഷ്യൻ ദുർബലവർഗത്തിൽപ്പെടുന്നു. അതുകൊണ്ടാണ് മറ്റു ജന്തുവർഗങ്ങളെക്കാൾ വേഗത്തിൽ മനുഷ്യർ രോഗങ്ങൾക്കടിപ്പെടുന്നത്. പ്രത്യേകിച്ചും അദൃശ്യമായ ചെറിയൊരു അണുവിന്റെ മുന്‍പിൽപ്പോലും മനുഷ്യൻ മുട്ടുമടക്കുന്നു. സ്പാനിഷ് ഫ്ളൂവും വസൂരിയും പ്ലേഗും ഇപ്പോൾ കൊറോണയുമെല്ലാം ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കുന്നു.…
Read MoreTag: health
പൂച്ച, നായ എന്നിവയുമായി ഇടപഴകുന്നവരുടെ ശ്രദ്ധയ്ക്ക്… പ്രതിരോധ കുത്തിവയ്പിലൂടെ പേവിഷബാധ തടയൂ
നായയോ പൂച്ചയോ അല്ലാത്ത ഏത് വന്യമൃഗത്തിന്റെ കടിയും കാറ്റഗറി 3 – Severe exposure – ആയി കരുതി ചികിത്സിക്കണം. കരണ്ടുതിന്നുന്ന സസ്തനികൾ ആയ വീട്ടെലി, അണ്ണാൻ, മുയൽ ഇവ പേ പരത്താറില്ല. മുറിവ് വൃത്തിയായി കഴുകി മരുന്ന് ഇട്ടാൽ മതി, പ്രതിരോധ മരുന്ന് ആവശ്യമില്ല. കുത്തിവയ്പ് നിർബന്ധംതൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ്പ് (Intra dermal rabies vaccine- IDRV) ആണ് ഇപ്പോൾ നൽകുന്നത്.കൈ ആരംഭിക്കുന്നതിനു താഴെ തൊലിപ്പുറത്താണ് കുത്തിവയ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ ആണ് കുത്തിവയ്പ്പുകൾ എടുക്കേണ്ടത്. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോയെന്ന് അറിഞ്ഞുകൂടാത്ത ഒരു നായ കടിച്ചാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. നായയെ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക കുത്തിവയ്പുകൾ എടുത്തിട്ടുള്ള നായയാണെങ്കിലും അവയുടെ കടി കിട്ടിയാൽ കുത്തിവയ്പ്എടുക്കുന്നതാണ് ഉചിതം. മുൻപ് മുഴുവൻ കുത്തിവയ്പുകൾ എടുത്തിട്ടുള്ളവർ രണ്ടു കുത്തിവയ്പ്പ് 0, 3…
Read Moreമഴക്കാലരോഗങ്ങൾക്കു പിടികൊടുക്കാതെ നോക്കാം
വയറിളക്കരോഗങ്ങളാണ് മഴക്കാല രോഗങ്ങളിൽ മറ്റൊന്ന്. ചില സ്ഥലങ്ങളിൽ ടൈഫോയ്ഡും മഞ്ഞപ്പിത്തവുംകൂടി പടർന്നുപിടിക്കാറുണ്ട്. മഴക്കാലത്ത് രോഗങ്ങൾ ഉണ്ടായി അസ്വസ്ഥതകൾ അനുഭവിച്ച് വീടിനുള്ളിൽതന്നെ കഴിയുന്നതിനേക്കാൾ നല്ലത് മഴക്കാലരോഗങ്ങൾ വരാതെ നോക്കുകയാണ്. കൊതുകുകൾ വളരാനുള്ള സാഹചര്യങ്ങൾ തടയുക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ വീടിനു പരിസരത്ത് കല്ലുപ്പ് വിതറുന്നത് നല്ലതാണ്. ഉപ്പുലായനിയിൽ കൊതുകുകൾക്ക് വളരാൻ കഴിയില്ല. ക്ലോസറ്റുക, വാഷ്ബേസിനുകൾ എന്നിവയിലും ഉപ്പ് ഇടുന്നതു നല്ലതാണ്. ചൂടുവെള്ളം കുടിക്കാം മുഴുകൈ ഷർട്ടും പാന്റ്സും ധരിക്കുക. വസ്ത്രങ്ങൾ ഇസ്തിരിയിട്ടതിനുശേഷം മാത്രം ഉപയോഗിക്കുക. ചൂടുള്ള ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിക്കുക. മഴകൊണ്ടാലും കുളികഴിഞ്ഞ ഉടനെയും ചൂടുവെള്ളം കുടിക്കുക. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. ആഹാരം കഴിക്കുന്നതിനു മുന്‍പ് കൈകൾ സോപ്പുപയോഗിച്ചു കഴുകണം. കക്കൂസിൽ പോയശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകണം. ചുമ, തുമ്മൽ എന്നിവയുണ്ടെങ്കിൽ ഒരു തൂവാല കരുതണം. ഇടയ്ക്കിടെ ഈ തൂവാല ഉപ്പുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞെടുക്കുക. ആഹാരത്തോടൊപ്പം…
Read Moreമഴക്കാലരോഗങ്ങൾ; ജലദോഷം, അണുബാധ, ആസ്ത്മ… കരുതിയിരിക്കാം
മഴക്കാലം എത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഈ കൊല്ലം കേരളത്തിൽ മഴക്കാലം എത്താൻ വൈകിയിരിക്കുകയാണ്. എന്നാലും പല ഭാഗങ്ങളിലും പലപ്പോഴായി കനത്ത മഴ പെയ്യുന്നതായും അറിയുന്നുണ്ട്. ഇടയ്ക്കിടെ ചുവന്ന നിറത്തിലും മഞ്ഞനിറത്തിലുമുള്ള അലർട്ടുകളുടെ പ്രഖ്യാപനങ്ങളും വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മഴക്കാലമാകുന്നതോടെ അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്നു മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. മഴക്കാലം വരുന്നതിനുമുൻപുണ്ടായിരുന്ന ചൂടിൽനിന്നു തണുപ്പിലേക്കുള്ള മാറ്റം, ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നതാണ്. വായുവിലൂടെയും വെള്ളത്തിലൂടെയും ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെയും. ചർമത്തിനു വരൾച്ച അന്തരീക്ഷത്തിലെ ഉയർന്ന താപനില വളരെ താഴ്ന്ന നിലയിലേക്കു പോകുന്നതിന്റെ ഫലമായി അന്തരീക്ഷത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. അതിന്റെ ഫലമായി നമ്മുടെയെല്ലാം ശരീരത്തിലും ചില മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഒരുപാട് പേരിൽ ജലദോഷം, തുമ്മൽ, മൂക്കൊലിപ്പ്, ചുമ തുടങ്ങിയവയൊക്കെ ഉണ്ടാകുന്നത് അങ്ങനെയാണ്. വിട്ടുമാറാത്ത ജലദോഷം അനുഭവിക്കുന്നവരിൽ ഇതിന്റെ ഗൗരവം കൂടുതലാകുന്നതുമാണ്.…
Read Moreതെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ആരും പോകാതിരിക്കുക; തന്റെ ഇപ്പോഴത്തെ ആരോഗ്യ നിലയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി വാവ സുരേഷ്
അണലി കടിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. വാവ സുരേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തിയത്. തന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും അതിനാലാണ് ഇപ്പോള്‍ ഇത്തരമൊരു കുറിപ്പ് ഇട്ടതെന്നും വാവ ഫേസ്ബുക്കില്‍ കുറിച്ചു. വാവയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… നമസ്കാരം… 13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സാ പരമായി MDICUല്‍ പ്രേവേശിപ്പിക്കുകയും ചെയ്തു. ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടി വരുന്ന…
Read Moreകാന്‍സറെന്ന് തെറ്റായ രോഗനിര്‍ണയം !രണ്ട് സ്തനങ്ങള്‍ നീക്കം ചെയ്തു;നിരന്തര കീമോ തെറാപ്പി കാരണം ആരോഗ്യം നശിച്ചു; യുവതിയ്ക്കുണ്ടായ ദുരനുഭവം ഏവര്‍ക്കും പാഠം…
തെറ്റായ രോഗ നിര്‍ണയത്തിന്റെ പേരില്‍ ജീവിതം നരകിച്ച അനേകം ജന്മങ്ങള് നമ്മുടെ ഇടയിലുണ്ട്. സാറ ബെയ്ലി എന്ന യുവതിയ്ക്കും പറയാനുള്ളത് അത്തരമൊരു അനുഭവമാണ്. 25-ാം വയസ്സിലാണ് സാറ കീമോ തെറാപ്പിയ്ക്കും, സ്തന ശസ്ത്രക്രിയയ്ക്കും വിധേയയായത്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് സാറ സത്യം തിരിച്ചറിയുന്നത്. സ്തനാര്‍ബുദമാണെന്ന രോഗനിര്‍ണ്ണയത്തെത്തുടര്‍ന്ന് സാറയ്ക്ക് സ്തനങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നു. തുടര്‍ച്ചയായി കീമോതെറാപ്പി ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്സി റിസല്‍ട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായതെന്ന് സാറ പറയുന്നു. 2016ലാണ് ഡോക്ടര്‍മാര്‍ തനിക്ക് ബ്രസ്റ്റ് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. 2017 ല്‍ റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് സാറയുടെ രോഗനിര്‍ണ്ണയം തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്. തെറ്റായ രോഗനിര്‍ണ്ണയത്തെത്തുടര്‍ന്ന് പലതവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കേണ്ടി വന്നുവെന്നും സാറ പറഞ്ഞു. ഏഴു വയസ്സുകാരന് റ്റെഡി, 13 മാസം പ്രായമുള്ള ലൂയിസ്…
Read Moreഒന്നു ശ്രദ്ധിക്കാം! പ്രഷർ കുറയുന്നത് അവഗണിക്കരുത്
രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർദ്ദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല! അതുസാരമില്ല രണ്ടു ഗ്ലാസ്സ് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാൽ മതിയെന്നാണു ഡോക്ടർമാർ വരെ പറയാറുള്ളത്. രക്തസമ്മർദ്ദം കൂടുന്നതും കുറയുന്നതും ഒരേനാണയത്തിന്റെ ഇരുപുറങ്ങളാവാം. ഒന്നു ശ്രദ്ധിക്കാം. ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെ രക്തം പന്പ് ചെയ്യുന്പോൾ രക്തക്കുഴലിന്റെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദമാണു രക്തസമ്മർദം.ഹൃദയം ചുരുങ്ങുന്പോൾ രക്തസമ്മർദ്ദം 120 മില്ലീമീറ്റർ ഓഫ് മെർക്കുറിയും ഹൃദയം വികസിക്കുന്പോൾ 80 മില്ലീമീറ്റർ ഓഫ് മെർക്കുറിയും കാണുന്നു. സ്ഫിഗ്മോ മാനോമീറ്റർ എന്നാണു രക്ത സമ്മർദം അളക്കുന്ന ഉപകരണത്തിനു പറയുന്ന പേര്. രക്തസമ്മർദം 90/60 ലും താഴെ വരുന്പോഴാണു ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് ഹൈപ്പോടെൻഷൻ കൊണ്ട് നിങ്ങൾക്ക് രോഗലക്ഷണമൊന്നും തോന്നുന്നില്ലങ്കിൽ അതിനെ കാര്യമാക്കണ്ട എന്നാണ്. രോഗലക്ഷണങ്ങൾ തലകറക്കം, വീഴാൻ പോകുന്നപോലെ തോന്നൽ എന്നിവയാകാം ലക്ഷണങ്ങൾ. നില്‍ക്കുന്പോഴും…
Read Moreചൂടുള്ളതോ തണുപ്പുള്ളതോ കഴിക്കുമ്പോൾ പുള്ളിപ്പ് അനുഭവപ്പെടുന്നുണ്ടോ; രോഗകാരണവും പ്രതിവിധിയും, ഡോക്ടർ പറയുന്നതിങ്ങനെ..
ചൂടുള്ളതോ തണുപ്പുള്ളതോ മധുരമുള്ളതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്പോൾ പല്ലുകളിൽ അനുഭവപ്പെടുന്ന വേദന അഥവാ പുളിപ്പാണ് പല്ലുപുളിപ്പ് എന്നു പറയുന്നത്. വളരെ സാധാരണമായി കണ്ടുവരുന്ന ദന്തരോമാണിത്. ഒരേസമയംതന്നെ ഒന്നിലധികമോ ചിലപ്പോൾ മുഴുവൻ പല്ലുകളെയോ ഈ രോഗം ബാധിക്കുന്നതാണ്. പല കാരണങ്ങൾകൊണ്ട് പല്ലുപുളിപ്പ് അനുഭവപ്പെടാം. കാരണങ്ങൾ പ്രധാനമായും രണ്ടു കാരണങ്ങൾകൊണ്ടാണ് പല്ലുപുളിപ്പ് അനുഭവപ്പെടുന്നത്. ഒന്നുകിൽ പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതുകൊണ്ട് അല്ലെങ്കിൽ മോണചുരുക്കംകൊണ്ട്. ഈ രണ്ടു സാഹചര്യങ്ങളിലും പല്ലിന്റെ രണ്ടാമത്തെ പാളിയായ ഡെന്റിൻ എക്സ്പോസ്ഡ് ആകുന്നു. പല്ലിന്റെ ഏറ്റവും സെൻസിറ്റീവായ പാളിയാണ് ഡെന്റിൻ. അതിനു കാരണം അവയിലുള്ള ആയിരക്കണക്കിനു ട്യൂബ്യൂളുകൾ ആണ്. ഈ ട്യൂബ്യൂളുകൾ പല്ലിന്റെ ഏറ്റവും അകത്തെ പാളിയിലുള്ള ഞരന്പുകളിലാണ് ചെന്നുചേരുന്നത്. ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്പോൾ ട്യൂബ്യൂളുകൾവഴി ഈ ചൂടും തണുപ്പും പല്ലിന്റെ ഉള്ളിലെ ഞരന്പുകളിൽ എത്തുകയും രോഗിക്ക് പുളിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. പല കാരണങ്ങൾകൊണ്ട് പല്ലിന്റെ…
Read Moreപാദങ്ങൾ വിണ്ടുകീറുമ്പോൾ… തണുപ്പുകാലത്ത് അലട്ടുന്ന പ്രശ്നത്തിന് വീട്ടിൽ ചെയ്യാവുന്ന ചില പൊടികൈകൾ
മഞ്ഞുകാലം വരുന്പോൾ കാലടികൾ വിണ്ടുകീറുന്നത് സാധാരണം. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീരവും വരണ്ടുപൊട്ടുന്നു. കാലടികളിലെ ചർമത്തിനു കട്ടി കൂടുതലായതിനാൽ അവ ആഴത്തിൽ വിണ്ടുപൊട്ടുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല ഈ രോഗമുള്ളത്. അമേരിക്കയിലെ 20% ആളുകൾക്കും ഈ പ്രശ്നമുണ്ടെന്നു 2012 ൽ നടത്തിയ ഒരു സർവ്വേ വ്യക്തമാക്കുന്നു. അവർ മിക്കവരും ഷൂ ഉപയോഗിക്കുന്നവരായിട്ടും ഇതാണു സ്ഥിതി. കാരണങ്ങൾ പലത് ഈർപ്പം കുറയുന്നതാണ് ഒന്നാമത്തെ കാരണം. മഞ്ഞുകാലത്ത് ഇതാണു സംഭവിക്കുന്നത്. സോറിയാസിസ് പോലെ ത്വക്കിനെ വരണ്ടതാക്കുന്ന ചില രോഗങ്ങൾ, പ്രമേഹം, എക്സിമ എന്നിവ കാലടികൾ വിണ്ടുകീറുന്നതിനും അതിലൂടെ രോഗാണുക്കൾ അകത്തു കയറി ഗുരുതരാവസ്ഥകളിലെത്തിക്കുന്നതിനും ഇടയാക്കുന്നു. ദീർഘനേരം നിന്നു ചെയ്യേണ്ട ജോലികളും, വൃക്ക തകരാർ, ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, വിറ്റമിൻ എ,ഡി, പൊട്ടാസ്യം ഇവയുടെ കുറവ്, അനുയോജ്യമല്ലാത്ത പാദരക്ഷകൾ, പാരന്പര്യം, വൃത്തിക്കുറവ് എന്നിവയും രോഗകാരണമാകാം. ഫംഗസ് രോഗബാധ, ഹൈപ്പോതൈറോയിഡിസം,…
Read Moreഉലുവ കഴിച്ചാൽ..! ഹൃദയത്തിനെ കാക്കും, വിളർച്ചമാറ്റും, ഷുഗറിനെ വരുതിയിലാക്കും; കയ്പ്പൻ ഉലുവയുടെ ഗുണങ്ങളറിയാം…
ഉലുവയ്ക്കു കവർപ്പാണെങ്കിലും വിഭവങ്ങൾക്ക് അത് ആസ്വാദ്യമായ രുചിയും ഗന്ധവും പകരുന്നു. പുളിശേരി(മോരുകറി) പതഞ്ഞുവരുന്പോൾ അടുപ്പത്തുനിന്ന് വാങ്ങിവയ്ക്കുന്നതിനുമുന്പ് അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ അതിന്റെ സ്വാദ് പറഞ്ഞറിയിക്കാനാകില്ല. കടുകു വറുക്കുന്പോൾ അല്പം ഉലുവ ചേർത്താലും മതിയാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാവരയ്ക്കുന്പോൾ അല്പം ഉലുവ കൂടി ചേർത്താൽ രുചിയേറും. മീൻകറി, സാന്പാർ, തീയൽ എന്നിവയ്ക്കും ഉലുവ പകരുന്ന രുചിക്കു പകരംവയ്ക്കാൻ ഒന്നുമില്ല. നീരുകുറയ്ക്കാൻ ഉലുവ പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുന്പ്, പൊട്ടാസ്യം, ലൈസിൻ, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾ തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആൻറിസെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം. നീരും വേദനയും കുറയ്ക്കുന്നതിന് ഉലുവ സഹായകം. മുടിയഴകിന് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉലുവ സഹായകം. കുതിർത്ത ഉലുവ നന്നായി അരച്ചു വയ്ക്കുക. ആദ്യം അല്പം വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിക്കുക. അതിനുശേഷം നേരത്തേ തയാറാക്കിയ ഉലുവ…
Read More