നെ​ടു​മ്പാ​ശേ​രി അ​പ​ക​ടം: പ്ര​തി സു​ഹൈ​ല്‍ സ​ജീ​വി​നെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​തി​ല്‍ പ​രാ​തി​യു​മാ​യി മ​രി​ച്ച ദേ​വി​ക​യു​ടെ കു​ടും​ബം

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സുഹൈല്‍ സജീവിനെ (19) ജുവനൈല്‍ ഹോമിലേക്ക് റിമാന്‍ഡ് ചെയ്തതില്‍ പരാതിയുമായി മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം. ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രായം 19 വയസ് ആണെന്നും കണക്കിലെടുത്താണ് കോടതി പ്രതിയെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത്. ഇതിനെതിരെ ദേവികയുടെ കുടുംബം നെടുമ്പാശേരി പൊലിസില്‍ പരാതി നല്‍കി. സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ദേവികയുടെ കുടുംബം ആവശ്യപ്പെട്ടു. അപകടം കരുതിക്കൂട്ടി ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള്‍ സമ്മാനിച്ച മിനി കൂപ്പര്‍ കാറാണ് അമിത വേഗത്തില്‍ ഓടിച്ച് മൂന്നു ജീവനുകള്‍ എടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്‍ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. മൂവരും തൃക്കാക്കരയിലെ സുക്കോയ…

Read More