ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ടകേസിൽ ജ​ഡ്ജി​യു​ടെ മ​ക​ന് ജാ​മ്യം ല​ഭി​ച്ച​തി​ൽ ആ​ശ്ച​ര്യമെന്നും പൊ​ലി​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി

തിരുവനന്തപുരം: ചേ​രാ​ന​ല്ലൂ​രി​ൽ പ​തി​നേ​ഴു​കാ​ര​ൻ ഓ​ടി​ച്ച ആ​ഡം​ബ​ര കാ​റി​ടി​ച്ച് ത​ട്ടു​ക​ട ന​ട​ത്തി​യി​രു​ന്ന ജ​യ​ബാ​ല​കൃ​ഷ്ണ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം അ​തി​ദാ​രു​ണ​മാ​ണെ​ന്നും പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ദ്യം വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ഭ​യി​ൽ സ​മ്മ​തി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ 17-കാ​ര​ന് ജു​വ​നൈ​ൽ മ​ജി​സ്‌​ട്രേ​റ്റ് ഉ​ട​ൻ ജാ​മ്യം ന​ൽ​കി​യ​ത് ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ പൊ​ലി​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ശ​രി​യ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് താ​ൻ ഡി​ജി​പി​യോ​ടും ക​മ്മീ​ഷ​ണ​റോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. തു​ട​ർ​ന്ന് മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ വ​കു​പ്പു​ക​ൾ കേ​സി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പ്ര​തി​ക്ക് ല​ഭി​ച്ച ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലി​സ് ഉ​ട​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ വാ​ഹ​ന ഉ​ട​മ​യാ​യ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​ക്കെ​തി​രെ കേ​സെ​ടു​ക്കും. “പ​ണ​ക്കാ​ര​നെ​ന്നോ പാ​വ​പ്പെ​ട്ട​വ​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ന്യാ​യ​വും നീ​തി​യും എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ​യാ​ണ്,”…

Read More