കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ ! ഐസിഎംആര്‍ സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംസ്ഥാനത്തിന് ആശങ്ക പകരുന്നത്…

ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ എന്ന് കണ്ടെത്തല്‍. 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത്. സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ ആകെ സര്‍വ്വേ നടത്തിയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ആന്റിബോഡി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണു സര്‍വേ നടത്തിയത്. ദേശീയതലത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വേണ്ടിയാണ് ഐസിഎംആര്‍ സിറോ സര്‍വ്വേ നടത്തുന്നത്. മധ്യപ്രദേശില്‍ 79% പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തി. കേരളത്തില്‍ ഇത് 44.4% മാത്രമാണ്. അസമില്‍ സിറോ പ്രിവലന്സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. രാജസ്ഥാന്‍ 76.2%, ബിഹാര്‍-75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തര്‍പ്രദേശ്-71, ആന്ധ്രാപ്രദേശ്-70.2, കര്‍ണാടക-69.8, തമിഴ്നാട്-69.2, ഒഡിഷ-68.1% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ…

Read More

കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും ഉപകാരപ്പെടും ! ഐസിഎംആര്‍ പറയുന്നതിങ്ങനെ…

കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭിണികള്‍ക്കും വാക്സിന്‍ സ്വീകരിക്കാമെന്ന മാര്‍ഗ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ചെറിയ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വലിയ തോതില്‍ വാക്സിന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More

ലോക്ഡൗണ്‍ നീട്ടുമോ ? അണ്‍ലോക്കിന് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയെത്തണമെന്ന് ഐസിഎംആര്‍ തലവന്‍; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു തുടങ്ങിയതോടെ ലോക്ഡൗണിലായിരുന്ന വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് പ്രക്രിയയുമായി മുമ്പോട്ടു പോവുകയാണ്. ഡല്‍ഹിയും ഉത്തര്‍പ്രദേശും ഘട്ടം ഘട്ടമായി തുറന്നിടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തുറന്നിടലുമായി ബന്ധപ്പെട്ട് മൂന്നിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ. പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിയാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിടാമെന്ന് ബല്‍റാം ഭാര്‍ഗവ നിര്‍ദേശിച്ചു. ഒരാഴ്ച കാലയളവില്‍ ഇത് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ 70 ശതമാനത്തിന് മുകളിലായിരിക്കണം വാക്സിനേഷന്‍. അല്ലാത്ത പക്ഷം ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ച ശേഷം തുറന്നിടല്‍ നടപടിക്ക് തുടക്കമിടാമെന്ന് ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ ജനം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. ജില്ലകളെ അടിസ്ഥാനമാക്കിയാണ് ബല്‍റാം ഭാര്‍ഗവയുടെ നിര്‍ദേശം. ജില്ലകളില്‍ ഈ…

Read More

ഒരാളില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം വരാം ! ഐസിഎംആറിന്റെ പുതിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…

രാജ്യത്ത് കോവിഡ് അതിതീവ്രമായി പടര്‍ന്നു പിടിക്കുക്കയാണ്. ഈ അവസരത്തില്‍ കര്‍ശനമായ മുന്നറിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) രംഗത്ത്. കൃത്യമായി സാമൂഹിക അകലം പാലിക്കുകയാണ് രോഗത്തെ തടയാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയില്‍നിന്ന് 30 ദിവസത്തിനകം ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം വരാമെന്നും ഐസിഎംആറിന്റെ കണ്ടെത്തല്‍. സാമൂഹിക അകലം പാലിക്കുന്നതില്‍ ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും അപകട സാധ്യത വളരെ കൂടുതലായിരിക്കും. 50 ശതമാനം വീഴ്ച്ച സംഭവിച്ചാല്‍ 15 പേര്‍ക്ക് വരെ രോഗബാധ ഉണ്ടാകാം. 75 ശതമാനം പാലിക്കാനായാല്‍ വെറും 2.5 പേര്‍ക്കേ സാധ്യതയുള്ളൂ. ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങള്‍ ഇടവേളക്കു ശേഷം കര്‍ശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ…

Read More

ഇതെന്താ വൈറസുകളുടെ ഫാക്ടറിയോ ? കോവിഡ് ലോകത്തെ വിറപ്പിക്കുമ്പോള്‍ മറ്റൊരു വൈറസിനെക്കൂടി ലോകത്തിനു സമ്മാനിച്ച് ചൈന; ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിലും എത്തിയെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്…

ചൈനയിലെ വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വൈറസ് ലോകത്തെ തകര്‍ത്ത് മുന്നേറുമ്പോള്‍ തന്നെ ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് കൂടി ഇന്ത്യയില്‍ എത്തിയതായി വിവരം. ക്യാറ്റ് ക്യൂ(സിക്യുവി) എന്ന പേരിലറിയപ്പെടുന്ന ചൈനീസ് വൈറസിനെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ആണ് ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ ക്യാറ്റ് ക്യൂ വൈറസിന് ശേഷിയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി ക്യൂവിന്റെ വ്യാപനം മനസ്സിലാക്കുന്നതിന് രാജ്യത്ത് കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പഠനം പറയുന്നുണ്ട്. ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് സിക്യുവി. ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് വിദ്ഗ്ധര്‍ പറയുന്നു.…

Read More

ഈനാംപേച്ചിക്ക്‌ വവ്വാല് കൂട്ട് ! കോവിഡ് എന്ന മഹാമാരിയ്ക്കും പിന്നില്‍ വവ്വാലും ഈനാംപേച്ചിയുമെന്ന് ഐസിഎംആര്‍; കൊറോണ വൈറസ്‌ മനുഷ്യരിലേക്ക് പകരുക 1000 വര്‍ഷത്തിലൊരിക്കല്‍…

ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരി കോവിഡ് 19നു പിന്നില്‍ വവ്വാലോ ഈനാംപേച്ചിയോ തന്നെയാകാമെന്ന് ചൈനീസ് പഠനത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). വവ്വാലുകളില്‍ കാണുന്ന വൈറസിനു പരിവര്‍ത്തനം സംഭവിച്ചതാണ് ഇപ്പോഴത്തെ കോവിഡ് മഹാമാരിക്കു കാരണമായ വൈറസ് എന്നാണ് ചൈനീസ് പഠനത്തില്‍ വ്യക്തമാക്കുന്നത്. വൈറസ് ഒന്നുകില്‍ വവ്വാലുകളില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ന്നതോ അല്ലെങ്കില്‍ വവ്വാലുകളില്‍ നിന്നും ഈനാംപേച്ചികളിലേക്കും ഈനാംപേച്ചികളില്‍ നിന്നും മനുഷ്യനിലേക്കും പകര്‍ന്നതോ ആകാനാണ് സാധ്യത എന്നും ഐസിഎംആര്‍ പറയുന്നു. ചൈനയില്‍ നടത്തിയ ഒരു ഗവേഷണമനുസരിച്ച് കൊറോണ വൈറസ് മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ വവ്വാലുകളില്‍ രൂപാന്തരപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയിരുന്നു. വവ്വാലുകളില്‍ നിന്ന് ഇത് ഈനാംപേച്ചികളിലേക്കും അവയില്‍ നിന്നും മനുഷ്യനിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്.” ഐസിഎംആറിന്റെ ഹെഡ് സയന്റിസ്റ്റ് ഡോ. രാമന്‍ ആര്‍.ഗംഗാഖേദ്കര്‍ പറഞ്ഞു. മാത്രമല്ല ആയിരം വര്‍ഷത്തിലൊരിക്കലാണ് കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് മനഷ്യരിലേക്ക് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.…

Read More