ഒരാളില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം വരാം ! ഐസിഎംആറിന്റെ പുതിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…

രാജ്യത്ത് കോവിഡ് അതിതീവ്രമായി പടര്‍ന്നു പിടിക്കുക്കയാണ്. ഈ അവസരത്തില്‍ കര്‍ശനമായ മുന്നറിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) രംഗത്ത്.

കൃത്യമായി സാമൂഹിക അകലം പാലിക്കുകയാണ് രോഗത്തെ തടയാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയില്‍നിന്ന് 30 ദിവസത്തിനകം ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം വരാമെന്നും ഐസിഎംആറിന്റെ കണ്ടെത്തല്‍.

സാമൂഹിക അകലം പാലിക്കുന്നതില്‍ ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും അപകട സാധ്യത വളരെ കൂടുതലായിരിക്കും. 50 ശതമാനം വീഴ്ച്ച സംഭവിച്ചാല്‍ 15 പേര്‍ക്ക് വരെ രോഗബാധ ഉണ്ടാകാം. 75 ശതമാനം പാലിക്കാനായാല്‍ വെറും 2.5 പേര്‍ക്കേ സാധ്യതയുള്ളൂ.

ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു.

നിരവധി സംസ്ഥാനങ്ങള്‍ ഇടവേളക്കു ശേഷം കര്‍ശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഐസിഎംആര്‍ പഠനം. സാമൂഹിക അകലം സാമൂഹിക വാക്സിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

വൈറസ് ബാധയുണ്ടാകുന്ന ഉടന്‍ ആശുപത്രിയില്‍ അഭയം തേടുന്ന പ്രവണത ആളുകള്‍ ഒഴിവാക്കണമെന്നും ഇത് അനാവശ്യ ഭീതി സൃഷ്ടിക്കാനേ കാരണമാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറയുമ്പോള്‍ പരിചരണം പൂര്‍ണമായി ലഭിക്കാന്‍ സാരമായി ബാധിച്ചവര്‍ മാത്രം ഉണ്ടാകുന്നതാണ് നല്ലതെന്നും മറ്റുള്ളവരില്‍ ഭീതി വ്യാപിക്കാന്‍ ഇത് കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ലോക്ഡൗണ്‍ നടപ്പാക്കേണ്ടതുണ്ടെന്നും നീതി ആയോഗ് ആരോഗ്യ വിഭാഗത്തിലെ വിദഗ്ദ്ധര്‍ പറയുന്നു.

Related posts

Leave a Comment