ഇതെന്താ വൈറസുകളുടെ ഫാക്ടറിയോ ? കോവിഡ് ലോകത്തെ വിറപ്പിക്കുമ്പോള്‍ മറ്റൊരു വൈറസിനെക്കൂടി ലോകത്തിനു സമ്മാനിച്ച് ചൈന; ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിലും എത്തിയെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ്…

ചൈനയിലെ വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വൈറസ് ലോകത്തെ തകര്‍ത്ത് മുന്നേറുമ്പോള്‍ തന്നെ ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് കൂടി ഇന്ത്യയില്‍ എത്തിയതായി വിവരം.

ക്യാറ്റ് ക്യൂ(സിക്യുവി) എന്ന പേരിലറിയപ്പെടുന്ന ചൈനീസ് വൈറസിനെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) ആണ് ഇന്ത്യയില്‍ വന്‍തോതില്‍ വ്യാപിക്കാന്‍ ക്യാറ്റ് ക്യൂ വൈറസിന് ശേഷിയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി ക്യൂവിന്റെ വ്യാപനം മനസ്സിലാക്കുന്നതിന് രാജ്യത്ത് കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പഠനം പറയുന്നുണ്ട്.

ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് സിക്യുവി. ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ വൈറസ് മനുഷ്യരില്‍ പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് വിദ്ഗ്ധര്‍ പറയുന്നു.

ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍നിന്നു ശേഖരിച്ച 883 സെറം സാംപിളുകളില്‍ രണ്ടെണ്ണത്തില്‍ സി ക്യുവിന്റെ ആന്റിബോഡികള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഇവയിലൊന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ഈ രോഗം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പിളുകള്‍ തെളിയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Related posts

Leave a Comment