മ​ദ്യ​ല​ഹ​രി​യി​ല്‍ വി​മാ​ന​ത്തി​ല്‍ തു​ണി​പ​റി​ച്ചെ​റി​ഞ്ഞ് ഇ​റ്റാ​ലി​യ​ന്‍ യു​വ​തി ! ജീ​വ​ന​ക്കാ​ര്‍​ക്കു നേ​രെ അ​തി​ക്ര​മം;​അ​റ​സ്റ്റ്…

അ​ബു​ദാ​ബി-​മും​ബൈ എ​യ​ര്‍ വി​സ്താ​ര വി​മാ​ന​ത്തി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഇ​റ്റാ​ലി​യ​ന്‍ യു​വ​തി അ​റ​സ്റ്റി​ല്‍. മ​ദ്യ​പി​ച്ച് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യ​താ​യി ജീ​വ​ന​ക്കാ​ര്‍ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. എ​ക്ക​ണോ​മി ക്ലാ​സ് ടി​ക്ക​റ്റു​മാ​യി വി​മാ​ന​ത്തി​ല്‍ ക​യ​റി​യ യു​വ​തി മ​ദ്യ​പി​ച്ച​തി​നു​ശേ​ഷം, ബി​സി​ന​സ് ക്ലാ​സി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​ത്. ക്വാ​ബി​ന്‍ ക്രൂ ​ആ​വ​ശ്യം നി​ര​സി​ച്ച​തോ​ടെ ഇ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ജീ​വ​ന​ക്കാ​ര്‍​ക്കു​മേ​ല്‍ തു​പ്പു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. യു​വ​തി വി​മാ​ന​ത്തി​നു​ള്ളി​ലൂ​ടെ അ​ര്‍​ദ്ധ​ന​ഗ്‌​ന​യാ​യി ന​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്ര​ശ്നം വ​ഷ​ളാ​യി. ഇ​തോ​ടെ യു​വ​തി​യെ നി​യ​ന്ത്രി​ക്കാ​ന്‍ ക്യാ​പ്റ്റ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് എ​യ​ര്‍ വി​സ്താ​ര പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. വി​മാ​നം നി​ല​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സു​ര​ക്ഷാ ഉ​ദ്യാ​ഗ​സ്ഥ​ര്‍​ക്ക് വി​വ​രം ന​ല്‍​കി​യ​താ​യും പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്താ​ക്കു​ന്നു. യു​വ​തി​യെ പി​ന്നീ​ട് കോ​ട​തി ജാ​മ്യം ന​ല്‍​കി വി​ട്ട​യ​ച്ചു.

Read More