അണ്ണൻ ഒരു തടവ് സൊന്നാൽ..! കാ​ഷ്മീ​ർ ദൗ​ത്യ​ത്തി​ന് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ; മോ​ദി-​ഷാ കൂ​ട്ടു​കെ​ട്ട് കൃ​ഷ്ണ​നും അ​ർ​ജു​ന​നും പോ​ലെ​യെ​ന്ന് ര​ജ​നി​കാ​ന്ത്

ചെ​ന്നൈ: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു ക​ള​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ച് ത​മി​ഴ് സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത്. ചെ​ന്നൈ​യി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു എ​ഴു​തി​യ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ര​ജ​നി​കാ​ന്ത് നിലപാട് വ്യക്തമാക്കിയത്. കാ​ഷ്മീ​ർ ദൗ​ത്യ​ത്തി​ൽ അ​മി​ത്ഷാ​യ്ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. പാ​ർ​ല​മെ​ന്‍റി​ൽ താ​ങ്ക​ളു​ടെ പ്ര​സം​ഗം അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു. ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത്ഷാ​യും കൃ​ഷ്ണ​നെ​യും അ​ർ​ജു​ന​നെ​യും പോ​ലെ​യാ​ണ്. എ​ന്നാ​ൽ ഇ​വ​രി​ൽ ആ​രാ​ണ് കൃ​ഷ്ണ​നെ​ന്നും അ​ർ​ജു​ന​നു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല, അ​വ​ർ​ക്കു​മാ​ത്ര​മേ ഇ​ത് അ​റി​യു​ക​യു​ള്ളു​വെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.

Read More

ഏറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതുമായ മാറ്റമാണിത് ! ഇതു പോലെയുള്ള തീരുമാനമെടുക്കാന്‍ നല്ല ചങ്കൂറ്റം വേണമെന്ന് അമല പോള്‍

കാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയ വിഷയത്തിലും ജമ്മു കാഷ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിലും പ്രതികരണവുമായി നടി അമല പോള്‍. ”എറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതും അനിവാര്യമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു” അമല ട്വീറ്റ് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ് പങ്കുവച്ചാണ് അമലയുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള ബില്ലിനെയും പിന്തുണച്ച നേതാക്കളില്‍ ഒരാളാണ് ആം ആദ്മി പാര്‍ട്ടി നേതാവ് കൂടിയായ അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ ദിവസം ഇവ രണ്ടും വലിയ ഭൂരിപക്ഷത്തോടെ രാജ്യസഭ പാസാക്കിയിരുന്നു.

Read More