നാലുവയസ്സുകാരിയെ ചൂഷണത്തിനിരയാക്കിയെന്ന് ആരോപണം ! തൊഴിലാളിയെ ശരിക്ക് കൈകാര്യം ചെയ്ത് നാട്ടുകാരും വീട്ടുകാരും…

ഡല്‍ഹിയില്‍ നാലു വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന് സംശയിക്കുന്ന തൊഴിലാളിയെ ഡല്‍ഹിയില്‍ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഡല്‍ഹിയിലെ ബപ നഗര്‍ മേഖലയിലാണ് സംഭവം. പോലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. 25കാരനായ ഫാക്ടറി തൊഴിലാളിക്കാണ് മര്‍ദ്ദനമേറ്റത്. ബലാത്സംഗകുറ്റം ചുമത്തി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പോക്സോ കുറ്റവും ചുമത്തിയതായി പോലീസ് അറിയിച്ചു. പ്രദേശത്തെ ഒരു ജീന്‍സ് നിര്‍മ്മാണ ഫാക്ടറിയില്‍ തൊഴിലാളിയാണ് ഈ 25കാരന്‍. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ മധുരപലഹാരം നല്‍കി കൂട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണം. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് എത്തും മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാരും ഏതാനും പ്രദേശവാസികളും ഫാക്ടറിയില്‍ എത്തി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

Read More

അടിവസ്ത്ര വിപണിയിലെ തകര്‍ച്ചയ്ക്കു പിന്നാലെ ജീന്‍സ് നിര്‍മ്മാണ മേഖലയും പ്രതിസന്ധിയില്‍ ! മിക്കവാറും ജീന്‍സ് നിര്‍മാണം നിലച്ചേക്കും; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…

രാജ്യത്ത് അടിവസ്ത്ര നിര്‍മാണ മേഖലയ്ക്ക് സംഭവിച്ച വന്‍ തകര്‍ച്ച അടുത്തിടെ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇതിനു പിന്നാലെ ജീന്‍സ് നിര്‍മാണ മേഖലയെയും രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജീന്‍സ് നിര്‍മ്മാണത്തിനും വിതരണത്തിനും പേരുകേട്ട കര്‍ണാടകയിലെ ബെല്ലാരിയില്‍ മാത്രം 20ശതമാനമാണ് കച്ചവടത്തില്‍ കുറവ് വന്നിരിക്കുന്നത്. ഇതോടെ നിര്‍മ്മാണം നിലച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇവിടത്തെ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഡെനിം തുണിയും മറ്റ് അസംസ്‌കൃത വസ്തുക്കളും അഹമ്മദാബാദ്, സൂററ്റ് എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ കച്ചവടക്കാരുമായി നേരിട്ടാണ് ഇടപാട് നടത്തുന്നത്. ശ്രീലങ്ക, സിംഗപ്പൂര്‍, മിഡില്‍-ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടത്തുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളില്‍ നിന്ന് സ്ഥിരമായി വാങ്ങിയിരുന്ന കച്ചവടക്കാരുടെ ഓര്‍ഡറുകള്‍ കുറഞ്ഞതായി നിര്‍മ്മാതാക്കള്‍ പറഞ്ഞു. വ്യവസായ മേഖലയില്‍ വളര്‍ന്നു വരുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇതെന്ന് അവര്‍ പറയുന്നു.…

Read More