ആട് ജീവിതം സംഘത്തിന് വീസ കാലാവധി നീട്ടിക്കൊടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ബാലന്‍; മരുഭൂമിയില്‍ കുടുങ്ങിക്കിടക്കുന്നത് 58 അംഗ സംഘം…

തിരുവനന്തപുരം: ആട് ജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥിരാജും ബ്ലെസിയും ഉള്‍പ്പെടെയുള്ള 58 അംഗ സംഘത്തിന്റെ വീസ കാലാവധി നീട്ടി നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍. ഇവര്‍ ജോര്‍ദാനില്‍ കുടുങ്ങി കിടക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നുവെന്നും ഇപ്പോള്‍ വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നതെന്നും ബാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ നാട്ടിലേക്ക് എത്തിക്കുകയെന്നത് പ്രാവര്‍ത്തികമല്ല. അതുകൊണ്ട് വീസ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ആടുജീവിതം ! ജോര്‍ദാനില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ അനുവാദം ലഭിച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന്…

കോവിഡ് 19 ബാധയെത്തുടര്‍ന്ന് നിര്‍ത്തിവച്ച പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ പുനരാരംഭിച്ചു. പൃഥിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണെന്നു കരുതപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസിയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. കോവിഡ് ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിനിടെയായിരുന്നു ആടു ജീവിതത്തിന്റെ ഷൂട്ടിംഗ്. ജോര്‍ദാന്‍ ഗവണ്‍മെന്റിന്റെ അനുമതിയോടെ വാദിറം മരുഭൂമിയില്‍ ആയിരുന്നു ചിത്രീകരണം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇതോടെ സംഘത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു. അതോടെ സംവിധായകന്‍ ബ്ലെസി ആന്റോ ആന്റണി എംപിയെ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നുവെന്നാണ് വാര്‍ത്ത. അടുത്തമാസം 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായാലും…

Read More

ജോര്‍ദാനില്‍ നിരോധനാജ്ഞ ! ആടു ജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ പോയ നടന്‍ പൃഥിരാജ് ഉള്‍പ്പെടെയുള്ള സംഘം കുടുങ്ങി…

കോവിഡ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജോര്‍ദാനില്‍ നിരോധനാജ്ഞ നടപ്പാക്കിയതോടെ ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി പോയ നടന്‍ പൃഥിരാജ് ഉള്‍പ്പെട്ട സംഘം കുടുങ്ങി. ആടുജീവിതം എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗിനായി സംവിധായകന്‍ ബ്ലെസി അടക്കം 17 ഓളം ആളുകളാണ് ജോര്‍ദ്ദാനിലെത്തിയത്. ശനിയാഴ്ച രാവിലെ മുതലാണ് കര്‍ഫ്യു രാജ്യത്ത് നിലവില്‍വന്നത്. ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനിലെ പ്രമുഖ നടന്‍ ഡോ. താലിബ് അല്‍ ബാദുഷി ഹോം ക്വാറന്റീനില്‍ നീരീക്ഷണത്തില്‍ കഴിയുന്നതോടെ ഷൂട്ടിംഗിന്റെ കാര്യം ആശങ്കയിലായിരുന്നു. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇദ്ദേഹം ഹോട്ടലില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ ഒഴിവാക്കിയുള്ള രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കവേയാണ് ജോര്‍ദാനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ വിമാന സര്‍വീസും ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ് സംഘം. ഇവര്‍ എല്ലാവരും സുരക്ഷിതരാണ്. അതേ സമയം ജോര്‍ദാനില്‍ നിരോധാജ്ഞ…

Read More