ഇത് പഴയ പരിപാടി തന്നെ ! ആദ്യത്തെ പെട്ടി തുറന്നപ്പോള്‍ മതഗ്രന്ഥങ്ങള്‍ ബാക്കിയുള്ളവ തുറന്നു നോക്കാതെ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും കൊണ്ടു പോയി; മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു…

ദുബായില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ അയച്ച പാഴ്‌സലുകള്‍ക്ക് ഒരു രേഖയും ഇല്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി കെ.ടി ജലീലിനു മേലുള്ള കുരുക്ക് മുറുകുന്നു. നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്തു വന്നത്. ഈ പാഴ്‌സലുകളുടെ ഉറവിടമോ ലക്ഷ്യ സ്ഥാനമോ വ്യക്തമല്ലെന്നതാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്.അത്തരം പാഴ്‌സലാണ് കേരള സര്‍ക്കാരിന്റെ വാഹനത്തില്‍ കൊണ്ടുപോയതും വിതരണം ചെയ്തതും. ഇടപാടുകള്‍ എല്ലാം യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയായിരുന്നു എന്നത് വ്യക്തമായ ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു കസ്റ്റംസിനു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാറിന്റെ രേഖാമൂലമുള്ള മറുപടി.യും ജലീലിനെ വെട്ടിലാക്കും. യു.എ.ഇയില്‍നിന്നു നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിച്ചു വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇത്. തന്റെ അറിവോടെ ഇക്കാര്യം നടന്നിട്ടില്ലെന്നും ഇ-മെയിലിലൂടെ സുനില്‍ കുമാര്‍ വിശദീകരിച്ചതോടെ അന്വേഷണം മുന്‍ പ്രോട്ടോകോള്‍…

Read More

നിലയ്ക്കാത്ത യാത്രകള്‍ ! സംസ്ഥാനം സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുമ്പോള്‍ അടുത്ത വിദേശയാത്രയ്‌ക്കൊരുങ്ങി മന്ത്രിയും പരിവാരങ്ങളും; എല്ലാം സര്‍ക്കാര്‍ ചിലവില്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ വീണ്ടും മന്ത്രിയുടെ വിദേശയാത്ര. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഊഴമാണ് ഇത്തവണ. വിദേശ വിദ്യാര്‍ഥികളെ കേരളത്തിലെ കോളജുകളിലേക്ക് ആകര്‍ഷിക്കാനാണ് മന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഫോണ്‍ബില്ലടയ്ക്കാനും കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും പോലും പണമില്ലാതെ സര്‍ക്കാര്‍ വലയുമ്പോഴാണ് മന്ത്രി കെ.ടി ജലീല്‍. വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി, സാങ്കേതിക സര്‍വകലാശാല പ്രോ വിസി, അസാപ്പ് പ്രതിനിധി, ഐഎസിടിഇ ഡയറക്ടര്‍ എന്നിവര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് മാലദ്വീപിലേക്ക് പോകുന്നത്. വിമാനയാത്ര, താമസം, മാലയിലെ യാത്രാ സൗകര്യം, ഫോണ്‍ , നെറ്റ് എന്നിവക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഹോട്ടല്‍താമസത്തിനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കുമ്പോള്‍, കൂടെ പോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് സാങ്കേതിക സര്‍വകലാശാല, അസാപ്പ്, ഐഎസിടിഇ എന്നിവര്‍ നല്‍കും. മാലദ്വീപിലെ ഇന്ത്യന്‍ എംബസിയ്ക്കു ചെലവാകുന്ന തുക സര്‍ക്കാര്‍…

Read More

ജ​ലീ​ൽ തെ​റി​ക്കും;  മാറ്റണമെന്ന അ​ഭി​പ്രാ​യം മു​ന്ന​ണി​ക്കു​ള്ളി​ൽ ശ​ക്ത​മാ​കു​ന്നു; ന​ഷ്ടം മ​ന്ത്രി​സ്ഥാ​ന​മോ വ​കു​പ്പോ എന്ന തീ​രു​മാ​നം പി​ണ​റാ​യി​യു​ടേ​ത്

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: നി​ര​ന്ത​രം വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന കെ​.ടി. ജ​ലീ​ലി​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നും മാ​റ്റ​ണ​മെ​ന്ന അ​ഭി​പ്രാ​യം മു​ന്ന​ണി​ക്കു​ള്ളി​ൽ ശ​ക്ത​മാ​കു​ന്നു. മ​ന്ത്രി​സ​ഭ​യു​ടെ പ്ര​തി​ച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യോ വ​കു​പ്പു മാ​റ്റു​ക​യോ ചെ​യ്യും. മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ആ​രെ​ങ്കി​ലും സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേക്ക് വ​രി​ക​യാ​ണെ​ങ്കി​ൽ സ​മൂ​ല​മാ​യ അ​ഴി​ച്ചുപ​ണി​യു​ണ്ടാ​കും. കൂ​ടു​ത​ൽ യു​വാ​ക്ക​ളേ​യും പു​തു​മു​ഖ​ങ്ങ​ളേ​യും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ​യു​ടെ തി​ള​ക്കം കൂ​ട്ടാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​കും. സ്പീ​ക്ക​ർ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ മ​ന്ത്രി​സ​ഭ​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​രി​ക​യും രാ​ജുഏ ​ബ്ര​ഹാ​മി​നേ​യോ, സു​രേ​ഷ് കു​റു​പ്പി​നേ​യോ സ്പീ​ക്ക​റാ​ക്ക​ണ​മെ​ന്ന ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ട്. വീ​ണാ ജോ​ർ​ജ്, എം ​സ്വ​രാ​ജ്, വി​കെ പ്ര​ശാ​ന്ത് എ​ന്നി​വ​രൊ​ക്കെ മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​നാ ച​ർ​ച്ച​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള കെ.​ബി ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഷ്ട​ത്തി​ലാ​യ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ അ​ഭി​പ്രാ​യം സി​പി​എ​മ്മി​നു​ള്ളി​ലും മു​ന്നണി ക്കു​ള്ളി​ലും ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.…

Read More

മാലദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളെ എത്തിച്ച് കേരളത്തെ വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുന്നത് ഭൂഷണമോ ? മന്ത്രി കെടി ജലീലിന്റെ പ്രഖ്യാപനം വന്‍വിവാദത്തിലേക്ക്; രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് വിമര്‍ശനം…

തിരുവനന്തപുരം: മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. മന്ത്രിയുടെ പ്രഖ്യാപനം ഇതിനോടകം വന്‍വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രധാനമായും മാലദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന. ”മാലദ്വീപില്‍ നിന്ന് ചികിത്സയ്ക്കായി നിരവധി പേര്‍ കേരളത്തിലെത്തുന്നു. പഠിക്കാന്‍ ആരും എന്താണ് വരാത്തത്? ഏത് രാജ്യക്കാര്‍ക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി പഠിക്കാന്‍ കേരളത്തില്‍ മാത്രമാണ് അവസരമുള്ളത്.- ഇങ്ങനെയായിരുന്നു ജലീലിന്റെ വാക്കുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പ്രശ്‌നങ്ങളാണ് ഉന്നത വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ഇന്ത്യയുടെ ദക്ഷിണ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ രാജ്യമായ മാലദ്വീപ് ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയാണെന്നതാണ്. മറ്റൊന്ന് വിദേശ വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാരിന് മാത്രമായി കൊണ്ടുവരാനാവില്ല. അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നതാണ്. ഇതിനെല്ലാം പുറമെ എഡ്യൂക്കേഷന്‍ ഹബ്ബ് ആക്കാനുള്ള ശ്രമമെന്ന പേരില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കോഴ്സുകള്‍ അനുവദിച്ച്…

Read More

കളളവുമില്ല ചതിയുമില്ല, എള്ളോളമില്ല സ്വജനപക്ഷപാതം; ജനറല്‍ മാനേജരാകാന്‍ എംബിഎ അല്ല വേണ്ടത് ജനപിന്തുണയും പ്രതിബദ്ധതയുമാണ്; ബന്ധു നിയമന വിവാദത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ ജലീലിനെ ട്രോളിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരെ നിയമിച്ചതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ല. ജനറല്‍ മാനേജറാകാന്‍ ജനപിന്തുണയും പ്രതിബദ്ധതയുമാണ് വേണ്ടത്. മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല, അധിക യോഗ്യതയാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഡ്വ. ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഗുജറാത്ത് ഫണ്ടു പിരിവില്‍ അഴിമതി ആരോപിച്ചു മുസ്ലിംലീഗ് വിട്ടയാളാണ് ജനാബ് കെടി ജലീല്‍. പിന്നീട് അദ്ദേഹം മാര്‍ക്‌സിസ്റ്റ് സഹയാത്രികനും ജനനായകന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായി. കുറ്റിപ്പുറത്തെ ചെമ്മണ്ണില്‍ ചെങ്കൊടി പാറിച്ച് നിയമസഭാംഗമായി. പിന്നീട് മന്ത്രിയായി. അഴിമതിയില്ല, ധൂര്‍ത്തില്ല. കളളവുമില്ല ചതിയുമില്ല, എള്ളോളമില്ല സ്വജനപക്ഷപാതം. സംശുദ്ധമായ പ്രതിച്ഛായ, സുതാര്യ സുന്ദരമായ ഭരണം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരെ നിയമിച്ചതിലുമില്ല അഴിമതി. കഴിവും കാര്യപ്രാപ്തിയും…

Read More