ലൈം​ഗി​ക വൈ​കൃ​ത ചി​ത്ര​ങ്ങ​ളു​ള്ള ബോ​ഡു​ക​ളും അ​ശ്ലീ​ല പോ​സ്റ്റ​റു​ക​ളും കാം​പ​സു​ക​ളി​ല്‍ സ്ഥാ​പി​ച്ച​ത് എ​സ്എ​ഫ്‌​ഐ അ​ല്ലേ ? ഇ​ത്ത​ര​ക്കാ​രു​ടെ ഉ​ല്‍​പ്പ​ന്ന​മാ​ണ് തൊ​പ്പി​യെ​ന്ന് തൊ​ഹാ​നി

തൊ​പ്പി എ​ന്ന​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍ നി​ഹാ​ദി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്ത് വ​രു​ന്ന​ത്. തൊ​പ്പി​യെ​പ്പോ​ലു​ള്ള​വ​ര്‍ വ​ള​ര്‍​ന്നു വ​രു​ന്ന യു​വ​ത​ല​മു​റ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഇ​യാ​ളെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ തൊ​പ്പി​യേ​ക്കാ​ള്‍ വ​ലി​യ അ​ശ്ലീ​ലം പ​റ​യു​ന്ന പ​ല മ​ത-​രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഇ​പ്പോ​ഴും നി​ര്‍​ബാ​ധം പൊ​തു​സ​മൂ​ഹ​ത്തി​ല്‍ വി​ല​സു​ന്നു​ണ്ടെ​ന്നാ​ണ് ഇ​യാ​ളെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്. ഇ​പ്പോ​ള്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഹ​രി​ത നേ​താ​വ് അ​ഡ്വ.​കെ.​തൊ​ഹാ​നി. സ​ദാ​ചാ​ര- ധാ​ര്‍​മി​ക സം​സ്‌​കാ​ര​ങ്ങ​ളെ നി​ര​ന്ത​രം ക​ട​ന്നാ​ക്ര​മി​ക്കു​ന്ന സി​പി​എം-​എ​സ്എ​ഫ്‌​ഐ സം​ഘ​ങ്ങ​ളു​ടെ കൂ​ടി ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​ണ് തൊ​പ്പി​യെ പോ​ലു​ള്ള സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​ന്ന് നി​സ്സം​ശ​യം പ​റ​യാ​നാ​കു​മെ​ന്ന് തൊ​ഹാ​നി പ​റ​ഞ്ഞു. ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ളു​ള്ള ചി​ത്ര​ങ്ങ​ളു​ള്ള ബോ​ഡു​ക​ളും അ​ശ്ലീ​ല ഭാ​ഷ​ണ​ങ്ങ​ള്‍ എ​ഴു​തി​യ പോ​സ്റ്റ​റു​ക​ളും കാം​പ​സു​ക​ളി​ല്‍ സ്ഥാ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ നി​ങ്ങ​ളാ​രാ​ണ് സ​ദാ​ചാ​രം തീ​രു​മാ​നി​ക്കാ​ന്‍ എ​ന്നാ​ണ് എ​സ്എ​ഫ്‌​ഐ ചോ​ദി​ച്ച​ത്. അ​തു ത​ന്നെ​യാ​ണ് തൊ​പ്പി​യു​ടെ സം​ര​ക്ഷ​ക​രും ചോ​ദി​ക്കു​ന്ന​തെ​ന്ന് തൊ​ഹാ​നി ത​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു. അ​ഡ്വ. കെ.​തൊ​ഹാ​നി​യു​ടെ പോ​സ്റ്റ്.…

Read More